ചേർത്തല: ശബരിമല വിഷയത്തിലും വനിതാ മതിൽ നിലപാടിലും എൻഎസ്എസ് ജനറൽ സെക്രട്ടറി ജി.സുകുമാരൻ നായർക്കെതിരെ രൂക്ഷ വിമർശവുമായി എസ്.എൻ.ഡി.പി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ. വനിതാ മതിൽ വിഭാഗീയത സൃഷ് ടിച്ചു. വിഭാഗീയതയ്ക്ക് കാരണക്കാർ ചങ്ങനാശേരിക്കാരനും വലതു രാഷ് ട്രീയക്കാരുമാണെന്നും വെള്ളാപ്പള്ളി കുറ്റപ്പെടുത്തി. വനിതാ മതിലിനെ ജാതി മതിലെന്ന് വിമർശിച്ചത് അവരാണ്. ചിലർ തമ്പ്രാക്കന്മാരും തങ്ങൾ അടിയാന്മാരുമായി കഴിയണമെന്ന് കരുതിയാൽ സാധ്യമല്ല. സുകുമാരൻ നായരുടെ മനസ്സ് പ്രാകൃതവും വികൃതവുമാണെന്ന് വെള്ളാപ്പള്ളി കുറ്റപ്പെടുത്തി. ചെകുത്താന്റെ ചിന്ത ഉള്ളവർക്കെ ജനങ്ങളെ ചെകുത്താനായി കാണാനാകൂവെന്നും അദ്ദേഹം പറഞ്ഞു. Content Highlights: Vellappally natesan,sukumaran nair, NSS, SNDP
from mathrubhumi.latestnews.rssfeed http://bit.ly/2CMLCWA
via
IFTTT
No comments:
Post a Comment