അബുദാബി: ഫ്രാൻസിസ് മാർപാപ്പയുടെ യു.എ.ഇ. സന്ദർശനത്തിനിടെ നടക്കുന്ന പൊതുപരിപാടിയിലും വിശുദ്ധ കുർബാനയിലും 1,35,000 ആളുകൾക്ക് പങ്കെടുക്കാൻ സൗകര്യമൊരുക്കും. നാഷണൽ മീഡിയ കൗൺസിലാണ് ഇക്കാര്യം അറിയിച്ചത്. ഇതിൽ 1,20,000 ആളുകൾക്ക് പരിപാടി നടക്കുന്ന സായിദ് സ്പോർട്സ് സിറ്റി സ്റ്റേഡിയത്തിൽ പ്രവേശനമുണ്ടാകും. 15,000 ആളുകൾക്ക് സ്റ്റേഡിയത്തിനുപുറത്തുള്ള വലിയ സ്ക്രീനിൽ പരിപാടി തത്സമയം കാണാം. ടിക്കറ്റിനായി രജിസ്റ്റർ ചെയ്ത ലക്ഷക്കണക്കിന് ആളുകളിൽ നിന്നാണ് 1,20,000 പേരെ തിരഞ്ഞടുക്കുക. തിരഞ്ഞെടുക്കപ്പെടുന്നവർക്ക് ഒരാഴ്ചയ്ക്കകം വിവരങ്ങൾ ലഭ്യമാക്കും. ഫെബ്രുവരി മൂന്നിന് രാത്രി പത്തുമണിക്ക് അബുദാബി അൽ ബത്തീൻ പ്രസിഡൻഷ്യൽ വിമാനത്താവളത്തിലാണ് മാർപാപ്പ എത്തുക. നാലിന് ഉച്ചയ്ക്ക് 12 മണിക്ക് പ്രസിഡൻഷ്യൽ പാലസിൽ സ്വീകരണമുണ്ട്. തുടർന്ന് അബുദാബി കിരീടാവകാശിയും യു.എ.ഇ. സായുധസേന ഉപ സർവ സൈന്യാധിപനുമായ ശൈഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാനുമായി കൂടിക്കാഴ്ച. വൈകീട്ട് ശൈഖ് സായിദ് ഗ്രാൻഡ് മോസ്കിൽ മുസ്ലിം കൗൺസിൽ അംഗങ്ങളുമായും കൂടിക്കാഴ്ചയുണ്ടാകും. തുടർന്ന് 6.10-ന് മറീനയിലെ ഫൗണ്ടേഴ്സ് മെമ്മോറിയലിൽ ഇന്റർ റിലീജിയസ് സമ്മേളനത്തിൽ പങ്കെടുക്കും. അഞ്ചിന് രാവിലെ 9.10-ന് അബുദാബിയിലെ ക്രിസ്ത്യൻ ദേവാലയം സന്ദർശിക്കും. തുടർന്നാണ് സായിദ് സ്പോർട്സ് സിറ്റിയിൽ പൊതുസമ്മേളനം നടക്കുക. ഇതിനുശേഷം മാർപാപ്പ മടങ്ങും. Content Highlights:Pop Frncis UAE Visit February 3
from mathrubhumi.latestnews.rssfeed http://bit.ly/2R1jOlf
via
IFTTT
No comments:
Post a Comment