ന്യൂഡൽഹി: എൻജിൻ തകരാർ കാരണം ഇൻഡിഗോ വിമാനം ലഖ്നൗ വിമാനത്താവളത്തിൽ തിരിച്ചിറക്കി. ലഖ്നൗവിമാനത്താവളത്തിൽനിന്ന് ജയ്പൂരിലേക്ക് പോയവിമാനമാണ് പറന്നുയർന്ന് അരമണിക്കൂറിന് ശേഷം തിരിച്ചിറക്കിയത്. വിമാനത്തിന്റെ എൻജിനിൽനിന്ന് അതിശക്തമായ വിറയൽ അനുഭവപ്പെട്ടതോടെ പൈലറ്റ് വിമാനം തിരികെയിറക്കുകയായിരുന്നു. പ്രാറ്റ് ആൻഡ് വിറ്റ്നി എൻജിൻ ഘടിപ്പിച്ച എ.320 നിയോ വിമാനത്തിനാണ് പറന്നുയർന്നശേഷം തകരാർ കണ്ടെത്തിയത്. എൻജിൻ തകരാർ കണ്ടെത്തിയതിനെ തുടർന്ന് വിമാനം ലഖ്നൗ വിമാനത്താവളത്തിൽ തിരിച്ചിറക്കിയെന്നും, വിദഗ്ധസംഘം വിമാനം പരിശോധിക്കുകയാണെന്നും ഇൻഡിഗോ പ്രസ്താവനയിലൂടെ അറിയിച്ചു. ഇൻഡിഗോ വിമാനത്തിന് എൻജിൻ തകരാറുണ്ടായെന്നും വിമാനം തിരിച്ചിറക്കിയെന്നും പ്രാറ്റ് ആൻഡ് വിറ്റ്നിയും പ്രസ്താവനയിലൂടെ സ്ഥിരീകരിച്ചു. അതേസമയം, എൻജിനിലെ തകരാറിനെ സംബന്ധിച്ചുള്ള മറ്റുവിവരങ്ങൾ ഇവർ പുറത്തുവിട്ടില്ല. പ്രാറ്റ് ആൻഡ്വിറ്റ്നി എൻജിനുകൾ ഘടിപ്പിച്ച എ.320 നിയോ വിമാനങ്ങളിൽ വ്യാപകമായ തകരാർ കണ്ടെത്തിയതിനാൽ ഇത്തരം വിമാനങ്ങൾ ഒഴിവാക്കണമെന്ന് ഡി.ജി.സി.എ. നേരത്തെ നിർദേശം നൽകിയിരുന്നു. എന്നാൽ പിന്നീട് കോടതി ഈ നിർദേശം ഒഴിവാക്കണമെന്ന് ഉത്തരവിടുകയും എല്ലാ വിമാനങ്ങളും സർവീസ് നടത്തേണ്ടതില്ലെന്ന വാദം അംഗീകരിക്കാനാകില്ലെന്ന് വ്യക്തമാക്കുകയും ചെയ്തു. ഇൻഡിഗോ മാത്രം ഇത്തരത്തിലുള്ള 57 വിമാനങ്ങളാണ് ഉപയോഗിക്കുന്നത്. Content Highlights:indigo flight returned to lucknow airport after high vibration in engine
from mathrubhumi.latestnews.rssfeed http://bit.ly/2FQXYPa
via
IFTTT
No comments:
Post a Comment