ഹൈന്ദവ ഏകീകരണം: ആർ.എസ്.എസ്. അച്ചുതണ്ടാകുന്നു - e NEWS

e NEWS

LATEST NEWS

Breaking

Home Top Ad

Ads Here

Tuesday, January 22, 2019

ഹൈന്ദവ ഏകീകരണം: ആർ.എസ്.എസ്. അച്ചുതണ്ടാകുന്നു

തിരുവനന്തപുരം: വനിതാമതിലിന് മറുപടിയായി അയ്യപ്പഭക്തസംഗമം സംഘടിപ്പിച്ചതിലൂടെ ആചാരസംരക്ഷണത്തിന്റെയും സംഘപരിവാർ രാഷ്ട്രീയത്തിന്റെയും അച്ചുതണ്ടായി ആർ.എസ്.എസ്. മാറി. സംഘപരിവാറിന്റെ രാഷ്ട്രീയമുഖമായ ബി.ജെ.പി.യെ ഒരുപടി പിന്നിൽനിർത്തിയാണ് ആർ.എസ്.എസ്. മുഖ്യധാരയിലേക്ക് വരുന്നത്. ആദ്യം ഭക്തസംഗമം മാത്രമായിരുന്നു ഉദ്ദേശിച്ചതെങ്കിലും പത്തുദിവസം മുമ്പാണ് നാമജപഘോഷയാത്രകൂടി നടത്തി ശക്തിതെളിയിക്കാമെന്ന് തീരുമാനിച്ചത്. ആർ.എസ്.എസ്. സഹപ്രാന്തക് പ്രചാരക് സുദർശനായിരുന്നു മുഖ്യചുമതല. സാധാരണ ആർ.എസ്.എസ്. സമരങ്ങൾ നേരിട്ട് ഏറ്റെടുത്ത് നടത്താറില്ല. പ്രക്ഷോഭം അനിവാര്യമാകുന്ന സാഹചര്യങ്ങളിൽ അതിനായി സംഘടന രൂപവത്കരിക്കും. ശബരിമല പ്രശ്നം ഉയർന്നുവന്നപ്പോൾ അതിനായാണ് ആദ്യംതന്നെ ശബരിമല കർമസമിതിക്ക് രൂപംനൽകിയത്. കർമസമിതിയുടെ ആഭിമുഖ്യത്തിലായിരുന്നു ഭക്തസംഗമം. ബി.ജെ.പി. നേതാക്കൾക്ക് വേദിയിൽ ഇരിപ്പിടം നൽകാതെ സ്വാമിമാർക്കും സാമുദായിക നേതാക്കൾക്കുമായി വേദി വിട്ടുനൽകിയത് കർമസമിതി എല്ലാവിഭാഗം വിശ്വാസികളുടെയും പൊതുവേദിയെന്ന നിലയിലാണ്. ആർ.എസ്.എസ്., ബി.ജെ.പി. വേദികളിൽനിന്ന് അകലം പാലിച്ചിരുന്ന എൻ.എസ്.എസ്. ഉൾപ്പെടെയുള്ള സംഘടനകളെ ഭാഗമാക്കാനായത് നേട്ടമായാണ് ആർ.എസ്.എസിന്റെ വിലയിരുത്തൽ. ഭക്തസംഗമത്തിൽ കെ.പി.എം.എസിലെ ഒരു വിഭാഗം, ധീവരസഭ, വിശ്വകർമവിഭാഗം തുടങ്ങിയവയൊക്കെ പങ്കാളികളായി. ഭക്തസംഗമം സവർണസംഗമമായിരുന്നെന്ന വെള്ളാപ്പള്ളി നടേശന്റെ വിമർശനത്തിന് മറുപാടിയായി സംഘപരിവാർ ഇവരുടെ പങ്കാളിത്തം ചൂണ്ടിക്കാണിക്കുന്നു. അമൃതാന്ദമയിയും ശിവഗിരിയിലെ മുതിർന്ന സ്വാമിയായ പ്രകാശാനന്ദയും എത്തിയത് സംഗമത്തിന് ഹൈന്ദവ ഏകീകരണത്തിന്റെ മുഖച്ഛായനൽകി. ശബരിമല പ്രശ്നം ഒരു ക്ഷേത്രത്തിലെ ആചാരവുമായി ബന്ധപ്പെട്ട കാര്യമെന്നതിനപ്പുറം ഹൈന്ദവവിശ്വാസം നേരിടുന്ന ഭീഷണിയെന്ന തലത്തിലേക്ക് മാറ്റുന്നതിൽ വിജയിച്ചുവെന്ന വിലയിരുത്തലിലാണ് ആർ.എസ്.എസ്. സ്ഥാനാർഥി നിർണയത്തിലും ആർ.എസ്.എസ്. നിർണായകമാകും സ്ഥാനാർഥിനിർണയത്തിലടക്കം ആർ.എസ്.എസിന്റെ സ്വാധീനം ഇപ്രാവശ്യം നിർണായകമാകും. ഹൈന്ദവവികാരം ആളിക്കത്തിക്കുന്ന പ്രചാരണതന്ത്രങ്ങളാണ് സംഘപരിവാർ ലക്ഷ്യമിടുന്നത്. തിരുവനന്തപുരം, പത്തനംതിട്ട, ആലപ്പുഴ, ആറ്റിങ്ങൽ, തൃശ്ശൂർ, പാലക്കാട് മണ്ഡലങ്ങളിലാണ് ബി.ജെ.പി കൂടുതൽ ശ്രദ്ധവെക്കുന്നത്. തിരുവനന്തപുരത്ത് അപ്രതീക്ഷിത സ്ഥാനാർഥിയെ നിർത്തി മത്സരം ദേശീയശ്രദ്ധയിലേക്ക് കൊണ്ടുവരാനുള്ള ആലോചനപോലും ആർ.എസ്.എസിനുണ്ട്. പ്രത്യേകിച്ചും തിരുവനന്തപുരത്ത് മത്സരിക്കാൻ നരേന്ദ്രമോദിയെ യു.ഡി.എഫും എൽ.ഡി.എഫും വെല്ലുവിളിച്ച സാഹചര്യത്തിൽ. മോദി അല്ലെങ്കിൽപ്പോലും ബി.ജെ.പി.യുടെ താരസ്ഥാനാർഥികളാരെങ്കിലും അവസാനനിമിഷം തിരുവനന്തപുരത്ത് വന്നേക്കുമെന്ന സൂചനയും സംഘപരിവാർ നൽകുന്നുണ്ട്. Content Highlights:Hindu unity-rss-sabarimala-loksabha election


from mathrubhumi.latestnews.rssfeed http://bit.ly/2FEbcjb
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages