ശബരിമല: യുവതീപ്രവേശ പട്ടിക തിരുത്തില്ലെന്ന് സർക്കാർ - e NEWS

e NEWS

LATEST NEWS

Breaking

Home Top Ad

Ads Here

Sunday, January 20, 2019

ശബരിമല: യുവതീപ്രവേശ പട്ടിക തിരുത്തില്ലെന്ന് സർക്കാർ

തിരുവനന്തപുരം: ശബരിമലയിൽ 10-നും 50-നുമിടയിൽ പ്രായമുള്ള 51 സ്ത്രീകൾ ഓൺലൈൻ രജിസ്‌ട്രേഷനിലൂടെ ദർശനം നടത്തിയതായുള്ള പട്ടിക തിരുത്തില്ലെന്ന് സർക്കാർ. ഓൺലൈൻ വഴി രജിസ്റ്റർചെയ്ത് ശബരിമലയിലെത്തിയവരുടെ കണക്കാണിത്. ഇതിലെ പിഴവുകൾ രജിസ്റ്റർ ചെയ്യുന്നവർ വരുത്തുന്നതാണ്. അത് തിരുത്താൻ രജിസ്റ്റർ ചെയ്യുന്നവർക്ക് മാത്രമേ സാധിക്കൂവെന്ന് മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറി എം.വി. ജയരാജൻ പറഞ്ഞു.ശബരിമല ദർശനം നടത്തിയ യുവതികളുടെ പട്ടിക കോടതി ആവശ്യപ്പെട്ടാൽ ഇതേ പട്ടികയായിരിക്കും നൽകുക. ഓൺലൈൻ വഴി ദർശനം നടത്തിയ യുവതികളുടെ പട്ടിക മാത്രമേ ആധികാരികമായി സർക്കാരിന്റെ പക്കലുള്ളൂ. എട്ടു ലക്ഷത്തോളം പേർ ഓൺലൈൻ വഴി രജിസ്റ്റർ ചെയ്തിട്ടുണ്ട്. ഇതിൽ 51 പേർ യുവതികളാണെന്നാണ് കണക്കുകൾ കാണിക്കുന്നത്. പട്ടിക തയ്യാറാക്കിയതിൽ ജീവനക്കാർക്ക് പിഴവ് വന്നിട്ടുണ്ടെങ്കിൽ അക്കാര്യം സർക്കാർ പരിശോധിക്കും. പട്ടികയിലെ പേരടക്കമുള്ള മറ്റു കാര്യങ്ങൾക്കൊന്നും മാറ്റമുണ്ടാകില്ല. മാറ്റംവരുത്താനും സാധിക്കില്ല. ശബരിമലയിൽ 51 യുവതികൾ എത്തിയ കാര്യം കോടതിയിൽ പരാമർശിക്കുക മാത്രമാണ് ചെയ്തത്. കോടതിയിൽ രേഖകൾ ഫയൽ ചെയ്തിട്ടില്ല. ഇത് മാധ്യമങ്ങൾക്കുമുന്നിൽ സർക്കാർ അഭിഭാഷകൻ പ്രദർശിപ്പിച്ചതിലും തെറ്റില്ല. ഇത് രഹസ്യരേഖയല്ല. സർക്കാർ സൈറ്റിൽനിന്ന് പ്രത്യേക ആപ്ലിക്കേഷനിലൂടെയാണ് പട്ടിക ശേഖരിച്ചത്. മൊബൈൽ നമ്പറടക്കം അപേക്ഷകർ നൽകുന്ന വിവരങ്ങളാണ് പട്ടികയിലുള്ളത്. ഇത്തരം കാര്യങ്ങളിലെ കൃത്യത പോലീസ് പരിശോധിക്കാറില്ല. ശബരിമല ദർശനത്തിന് ഓൺലൈനിൽ രജിസ്റ്റർ ചെയ്യുമ്പോൾ നൽകുന്ന രേഖകളുടെ ഉത്തരവാദിത്വം അപേക്ഷകനാണെന്ന് മുഖ്യമന്ത്രിയുടെ ഓഫീസ് വ്യക്തമാക്കി. പട്ടികയിൽ 24-ാം നമ്പറായ തമിഴ്‌നാട് സ്വദേശി ഷീലയുടെ വയസ്സ് 52 എന്നത് രജിസ്‌ട്രേഷൻ സമയത്ത് 48 ആയാണ് ഇന്റർനെറ്റ് കഫേക്കാർ രേഖപ്പെടുത്തിയത്. അവർ ഇക്കാര്യം ചൂണ്ടിക്കാട്ടിയെങ്കിലും തിരിച്ചറിയൽ കാർഡ് കാണിച്ചാൽ മതിയാകുമെന്നാണ് സഹായിച്ചവർ പറഞ്ഞത്.പട്ടിക പുറത്തുപോയത് വിവാദമായ സാഹചര്യത്തിൽ മുഖ്യമന്ത്രിയുടെ ഓഫീസ് പോലീസിനോട് വിശദീകരണം തേടിയിട്ടുണ്ട്. യുവതികളുടെ പേരുള്ള പട്ടികയ്ക്കൊപ്പം ഫോട്ടോയും കോടതിയിൽ സമർപ്പിക്കാൻ തയ്യാറാക്കിയിരുന്നു. എന്നാൽ, സ്ത്രീകളുടെ ഫോട്ടോകൾ പുറത്തുവിടരുതെന്നും അത് അവരുടെ സ്വകാര്യതയെ ബാധിക്കുമെന്നും ആഭ്യന്തരവകുപ്പ് പോലീസിന് നിർദേശം നൽകിയിട്ടുണ്ട്.


from mathrubhumi.latestnews.rssfeed http://bit.ly/2FCskFW
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages