കേരളത്തിലെ സ്ഥിതി 1959ലേതിന് സമാനം; കേന്ദ്രത്തിന്റെ ശ്രദ്ധയില്‍പ്പെടുത്തും - ശ്രീധരന്‍പിള്ള - e NEWS

IMG_20181117_202856

LATEST NEWS

Breaking

Home Top Ad

Ads Here

Thursday, January 3, 2019

demo-image

കേരളത്തിലെ സ്ഥിതി 1959ലേതിന് സമാനം; കേന്ദ്രത്തിന്റെ ശ്രദ്ധയില്‍പ്പെടുത്തും - ശ്രീധരന്‍പിള്ള

തിരുവനന്തപുരം: കേരളത്തിലെ സ്ഥിതി 1959ലേതിന് സമാനമാണെന്ന് ബി.ജെ.പി സംസ്ഥാന അദ്ധ്യക്ഷൻ പി.എസ് ശ്രീധരൻ പിള്ള. ഇക്കാര്യം കേന്ദ്ര സർക്കാരിന്റെ ശ്രദ്ധയിൽ കൊണ്ടുവരും. കേരളത്തിൽ ശബരിമല കർമ്മ സമിതി ആഹ്വാനം ചെയ്ത ഹർത്താൽ സമാധാനപരമായി നടത്തുമെന്നും ശ്രീധരൻപിള്ള വ്യക്തമാക്കി. ഹർത്താൽ സമാധാനപരമായി നടത്തും. കേരളത്തിൽ ജനരോഷം പ്രകടമാണ്. കാറ്റുവിതച്ച് കൊടുങ്കാറ്റ് കൊയ്യുകയാണ് ഭരണകൂടം. ഇതിനെല്ലാം മറുപടിപറയേണ്ടിവരും. കപടതന്ത്രങ്ങളിലൂടെ തരംതാണ രീതിയിലാണ് ഭരണകൂടം പ്രവർത്തിക്കുന്നത്. സത്യം ക്രൂരമായി കുഴിച്ചുമൂടപ്പെടുകയാണ്. ശബരിമലയിൽ കയറിയ സ്ത്രീയുടെ സഹോദരൻ പറഞ്ഞ കാര്യങ്ങൾ പൂഴ്ത്തിവെക്കപ്പെട്ടു. കേരളം സ്റ്റാലിന്റെ നാടാവുകയാണ്. കേന്ദ്രത്തിന്റെ ശ്രദ്ധയിൽ ഇക്കാര്യങ്ങൾ കൊണ്ടുവരും. ഈ പോരാട്ടത്തിൽ ധർമ്മം ജയിക്കും. കോടിയേരിയുടെ വാക്ക് കേൾക്കേണ്ടവരല്ല ബി.ജെപിക്കാർ. കോടിയേരി അയാളുടെ തറവാട്ടിൽ പോയി പറയുകയാണ് വേണ്ടത്. നിരാഹാര സമരം അനുഷ്ടിക്കുന്ന ശിവരാജൻ 30 കൊല്ലം ജനപ്രതിനിധിയായ ആളാണ്. അദ്ദേഹത്തെ അപമാനിക്കാനുള്ള കോടിയേരിയുടെ ശ്രമം അനുവദിക്കില്ല. content highlights:PS Sreedharan pillai,Sabarimala women entry,Hartal
.com/blogger_img_proxy/ .com/blogger_img_proxy/ .com/blogger_img_proxy/ .com/blogger_img_proxy/ .com/blogger_img_proxy/ .com/blogger_img_proxy/ .com/blogger_img_proxy/
.com/blogger_img_proxy/

from mathrubhumi.latestnews.rssfeed http://bit.ly/2VqCTkc
via IFTTT

No comments:

Post a Comment

Post Bottom Ad

Pages