നടൻ അനുപം ഖേർ ഉൾപ്പെടെ ദ ആക്സിഡന്റൽ പ്രൈം മിനിസ്റ്റർ എന്ന ചിത്രവുമായി ബന്ധപ്പെട്ടവർക്കെതിരെ കേസ്. സമൂഹത്തിലെ ഉന്നത വ്യക്തികളുടെ പ്രതിച്ഛായ മോശമാക്കി എന്നാരോപിച്ചാണ് കേസ്. മുസാഫർപൂറിലെ ചീഫ് ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതിയിൽ ഫയൽ ചെയ്ത കേസ് ജനുവരി 8ന് സബ് ഡിവിഷണൽ ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതിയിൽ പരിഗണിക്കും. ഡോ മൻമോഹൻസിംഗിന്റെ രാഷ്ട്രീയ ജീവിതത്തിലെ ചില പ്രധാന ഏടുകൾ പ്രമേയമാകുന്ന ചിത്രത്തിൽ അദ്ദേഹമായി സ്ക്രീനിലെത്തുന്ന അനുപം ഖേറിനെതിരെയും മുൻപ്രധാനമന്ത്രിയുടെ മുഖ്യ മാധ്യമ ഉപദേഷ്ടാവും ചിത്രത്തിനു ആധാരമായ പുസ്തകത്തിന്റെ രചയിതാവുമായ സഞ്ജയ് ബാരുവായി വേഷമിടുന്ന അക്ഷയ് ഖന്നക്കെതിരെയും പരാതിയുണ്ട്. ചിത്രത്തിന്റെ സംവിധായകനായ വിജയ് ഗുട്ടെ, നിർമാതാക്കൾ എന്നിവരും സോണിയാഗാന്ധിയായെത്തുന്ന സൂസൻ ബർനേർട്ട്, രാഹുൽ ഗാന്ധിയാകുന്ന അർജുൻ മാത്തൂർ എന്നിവർക്കെതിരായും പരാതിയുണ്ട്. സുധീർ കുമാർ ഓജ എന്ന വക്കീലാണ് കേസ് ഫയൽ ചെയ്തിരിക്കുന്നത്. ജനുവരി 11ന് റിലീസാകാനിരിക്കെയാണ് ചിത്രം വീണ്ടും വിവാദമാകുന്നത്. ചിത്രത്തിന്റെ ട്രെയിലർ സമൂഹത്തിലെ പരമോന്നത പദവിയിലിരിക്കുന്ന പലരേയും മോശമായി ചിത്രീകരിക്കുന്ന തരത്തിലാണെന്നാണ് പരാതിയിൽ പറയുന്നത്. ആർജെഡി അധ്യക്ഷൻ ലാലു പ്രസാദ്, ബിഎസ്പി അധ്യക്ഷ മായാവതി, മുൻ പ്രധാനമന്ത്രി അടൽ ബിഹാരി വാജ്പെയ്, മുൻ ഉപപ്രധാനമന്ത്രി എൽ കെ അദ്വാനി എന്നീ രാഷ്ട്രീയ നേതാക്കളെയും മോശമായാണ് ചിത്രീകരിച്ചിരിക്കുന്നതെന്നും ഹർജിയിൽ പറയുന്നു. രാഷ്ട്രീയ സ്പർധ വളർത്തി സമാധാനപരമായ അന്തരീക്ഷം തകർക്കാനാണ് ചിത്രം ശ്രമിക്കുന്നതെന്നു കാണിച്ച് ഐ പി സി 295, 153, 153 എ, 293, 504, 120 ബി എന്നീ സെക്ഷനുകൾ പ്രകാരമാണ് പരാതി ഉന്നയിച്ചിരിക്കുന്നത്. Content Highlights :Case Filed Against Anupam Kher for Damaging Image of Top Leaders in Accidental Prime Minister, The Accidental Prime Minister trailer
from mathrubhumi.latestnews.rssfeed http://bit.ly/2QldXqm
via
IFTTT
No comments:
Post a Comment