ശബരിമല പുനഃപരിശോധന ഹര്‍ജികള്‍ ജനുവരി 22ന് പരിഗണിക്കില്ല - e NEWS

e NEWS

LATEST NEWS

Breaking

Home Top Ad

Ads Here

Tuesday, January 15, 2019

ശബരിമല പുനഃപരിശോധന ഹര്‍ജികള്‍ ജനുവരി 22ന് പരിഗണിക്കില്ല

ന്യൂഡൽഹി: ശബരിമല ഹർജികൾ 22ന് കേൾക്കില്ലെന്ന് സുപ്രീം കോടതി. ജസ്റ്റിസ് ഇന്ദു മൽഹോത്ര അവധിയിലായതിനാലാണ് കേസ് പരിഗണിക്കുന്നത് ഇനിയും നീളുന്നത്. ശബരിമലയിൽ എല്ലാ പ്രായത്തിലുമുള്ള സ്ത്രീകളെ പ്രവേശിപ്പിക്കാമെന്ന സുപ്രീം കോടതിവിധിക്കെതിരായ പുനഃപരിശോധന ഹർജികൾ 22-ന് പരിഗണിക്കുമെന്നായിരുന്നു നേരത്തെ കോടതി അറിയിച്ചത്. ഹർജികളിലെ നടപടികൾ പൂർണമായും റെക്കോഡ് ചെയ്യണമെന്നും തത്സമയം സംപ്രേഷണം ചെയ്യണമെന്നും ആവശ്യപ്പെട്ട് അഭിഭാഷകനായ മാത്യു നെടുമ്പാറ ഹർജി നൽകിയിരുന്നു. ഈ ഹർജികൾ ഇന്ന് കോടതിയുടെ ശ്രദ്ധയിൽപ്പെടുത്തിയിരുന്നു. ഈ സമയത്ത് ചീഫ് ജസ്റ്റിസ് രഞ്ജൻ ഗൊഗോയ് കേസ് 22-ന് പരിഗണിക്കുന്നത് സംബന്ധിച്ച് സംശയം പ്രകടിപ്പിക്കുകയായിരുന്നു. ജനുവരി 22-ന് കേസ് സുപ്രീം കോടതിയുടെ പരിഗണനയ്ക്ക വരുമെന്ന് ഉറപ്പുണ്ടോ എന്നായിരുന്നു ചീഫ് ജസ്റ്റിസിന്റെ ചോദ്യം. ബെഞ്ചിലെ അംഗമായ ജസ്റ്റിസ് ഇന്ദുമൽഹോത്ര മെഡിക്കൽ അവധിയിലാണ്. അതിനാൽ പുനഃപരിശോധന ഹർജികൾപരിഗണിക്കുന്ന ബെഞ്ച്ഇരിക്കുമോ എന്ന കാര്യത്തിൽ ഉറപ്പില്ല എന്ന് ചീഫ് ജസ്റ്റിസ് രഞ്ജൻ ഗൊഗോയ് അറിയിച്ചു. 22-ന് ഹർജികൾ പരിഗണനയ്ക്ക് വരാൻ സാധ്യതയില്ലെന്നും അദ്ദേഹം പറഞ്ഞു. content highlights:Sabarimala review petition will not be considered on January 22


from mathrubhumi.latestnews.rssfeed http://bit.ly/2Db8Rd0
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages