ഹൈദരാബാദ്: തെലുങ്ക് നടൻ പ്രഭാസുമായി ചേർന്ന് തന്റെ പേര് അനാവശ്യമായി വലിച്ചിഴയ്ക്കുന്നുവെന്നാരോപിച്ച് വൈഎസ്ആർ കോൺഗ്രസ്സ് പാർട്ടി പ്രസിഡന്റ് ജഗൻമോഹൻ റെഡ്ഡിയുടെ സഹോദരി പോലീസിൽ. സമൂഹമാധ്യമങ്ങളിൽ തന്നെ അപകീർത്തിപ്പെടുത്തുന്ന പ്രചാരണങ്ങൾ നടക്കുന്നുവെന്ന് ചൂണ്ടിക്കാട്ടിയാണ് പരാതി. വൈഎസ്ആർ കോൺഗ്രസ്സ് പാർട്ടി നേതാവുകൂടിയായ വൈഎസ് ശർമ്മിളയാണ് പോലീസിൽ പരാതി നൽകിയത്. തെലുഗ് നടൻ പ്രഭാസുമായി ചേർത്ത് വെച്ച്് ഉന്നയിച്ച് ആരോപണങ്ങളെയെല്ലാം അവർ തള്ളിക്കളഞ്ഞു. ഭർത്താവ് അനിൽകുമാറിനൊപ്പം വന്നാണ് ഇവർ ആരോപണങ്ങളെ തള്ളികളഞ്ഞത്. തിരഞ്ഞെടുപ്പ്വരാനിരിക്കെ തന്നെ മനപ്പൂർവ്വം അപകീർത്തിപ്പെടുത്താനാണ് ഇത്തരം ഗൂഡാലോചനകളെന്ന അവർ ആരോപിച്ചു. മുൻ ആന്ധ്രപ്രദേശ് മുഖ്യമന്ത്രി വൈ എസ് രാജശേഖര റെഡ്ഢിയുടെ മകളായ തനിക്കെതിരേ ടിഡിപി ആണ് ഇത്തരം ആരോപണങ്ങൾ പടച്ചുവിടുന്നതെന്ന് അവർ പറയുന്നു. 2014 തിരഞ്ഞെടുപ്പിന് മുമ്പ് തന്നെ ഇത്തരം ആരോപണങ്ങൾ ഉയർന്നു പൊങ്ങിയിട്ടുണ്ട്. ഇത്തരത്തിൽ സ്വഭാവഹത്യ നടത്തുന്നവർക്കെതിരേ കർശന നടപട് കൈക്കൊള്ളണമെന്ന് ഞാൻ ആവശ്യപ്പെട്ടിട്ടുണ്ട്. ടിഡിപിയാണ് ഇതിനെല്ലാം പിന്നിലെന്ന് ഞാൻ ശക്തമായി വിശ്വസിക്കുന്നു, ശർമ്മിള പറഞ്ഞു. താൻ ഇതുവരെ പ്രഭാസുമായി സംസാരിച്ചിട്ടു പോലുമില്ലെന്നും അവർ വ്യക്തമാക്കി. content highlights:YSR daughter denies connection with Actor Prabhas, and filed complaint
from mathrubhumi.latestnews.rssfeed http://bit.ly/2sq3wIL
via
IFTTT
No comments:
Post a Comment