റെയില്‍വേയില്‍ അവസരം; രണ്ടുവര്‍ഷത്തിനുള്ളില്‍ 2.3 ലക്ഷം ഒഴിവുകള്‍ നികത്തും - e NEWS

e NEWS

LATEST NEWS

Breaking

Home Top Ad

Ads Here

Thursday, January 24, 2019

റെയില്‍വേയില്‍ അവസരം; രണ്ടുവര്‍ഷത്തിനുള്ളില്‍ 2.3 ലക്ഷം ഒഴിവുകള്‍ നികത്തും

ന്യൂഡൽഹി: റെയിൽവേയിൽ വിവിധ തസ്തികകളിൽ നിലവിലുള്ളതും വരാനിരിക്കുന്നതുമായ 2.3 ലക്ഷം ഒഴിവുകളിലേക്ക് അടുത്ത രണ്ടുവർഷം റിക്രൂട്ട്മെന്റുകൾ നടത്തും. നിലവിലുള്ള 1,31,428 ഒഴിവുകൾക്ക് പുറമേ 2019-20, 2020-21 വർഷങ്ങളിൽ പിരിഞ്ഞുപോകുന്ന 99,000 പേരുടെ ഒഴിവുകളിലേക്കുമാകും അപേക്ഷ ക്ഷണിക്കുക. രണ്ട് ഘട്ടമായാണ് ഇത്രയും ഒഴിവുകൾ നികത്തുകയെന്ന് റെയിൽവകുപ്പ് മന്ത്രി പിയുഷ് ഗോയൽ അറിയിച്ചു. രാജ്യത്തെ ഏറ്റവും വലിയ പൊതുമേഖലാ തൊഴിൽദാതാവായ ഇന്ത്യൻ റെയിൽവേയിൽ 12,23,622 ജീവനക്കാരാണ് നിലവിലുള്ളത്. 2,82,976 ഒഴിവുകൾ ബാക്കിയുള്ളപ്പോൾ 2018ൽ 1,51,548 ഒഴിവുകളിലേക്ക് മാത്രമാണ് അപേക്ഷ ക്ഷണിച്ചത്. 2019-20 വർഷത്തിൽ 53,000 ജീവനക്കാരും, 2020-21 വർഷത്തിൽ 46,000 ജീവനക്കാരും റെയിൽവേയിൽനിന്ന് പിരിഞ്ഞുപോകും. ഇതോടെ ഒഴിവുകളുടെ എണ്ണം 2,30,428 ആയി ഉയരും. അടുത്ത രണ്ടുവർഷത്തിനകം ഇത്രയും ഒഴിവുകൾ നികത്തുമെന്ന് പിയുഷ് ഗോയൽ അറിയിച്ചു. മുന്നാക്കക്കാരിലെ സാമ്പത്തികമായി പിന്നാക്കം നിൽക്കുന്നവർക്ക് പത്ത് ശതമാനം സംവരണം ലഭ്യമാക്കുന്ന വലിയ റിക്രൂട്ട്മെന്റുകളിൽ ഒന്നാകും ഇതെന്ന് ഗോയൽ കൂട്ടിച്ചേർത്തു. Content Highlights: Indian Railways, Railway Recruitment, RRB, Piyush Goyal


from mathrubhumi.latestnews.rssfeed http://bit.ly/2DvI6A7
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages