പഠിച്ചത് മന:ശാസ്ത്രവും ബുദ്ധിസവും; വിപാസന ധ്യാനവും കടന്ന് പ്രിയങ്കയുടെ വരവ്‌ - e NEWS

e NEWS

LATEST NEWS

Breaking

Home Top Ad

Ads Here

Thursday, January 24, 2019

പഠിച്ചത് മന:ശാസ്ത്രവും ബുദ്ധിസവും; വിപാസന ധ്യാനവും കടന്ന് പ്രിയങ്കയുടെ വരവ്‌

രാഷ്ട്രീയത്തിന്റെ ചില ഭാവങ്ങൾക്ക് ഞാൻ യോജിച്ചയാളല്ലെന്ന്പലപ്പോഴും തോന്നിയിട്ടുണ്ട്. നിലവിലെ ജീവിതത്തിൽ ഞാൻ സംതൃപ്തയാണ്. ഞാനെന്നെ കൃത്യമായി കണ്ടെത്തി കഴിഞ്ഞെന്ന് എനിക്കിപ്പോഴും പൂർണ്ണമായി മനസ്സിലാക്കാൻ സാധിച്ചിട്ടില്ല. പക്ഷെ ഒരിക്കലും രാഷ്ട്രീയത്തിലേക്ക് ഞാനില്ലെന്നത്വ്യക്തമായ കാര്യമാണ്. പത്ത് വർഷം മുമ്പൊരു ഏപ്രിലിൽ പ്രിയങ്ക ഗാന്ധി ഒരു അഭിമുഖത്തിൽ പറഞ്ഞതാണ് ഈ വാക്കുകൾ. കാലത്തിന് മായ്ക്കാൻ പറ്റാത്ത വ്യക്തതകളും നിലപാടുകളും ഇല്ല എന്നാണല്ലോ.സ്വയം പൂർണ്ണമായി കണ്ടെത്താൻ കഴിഞ്ഞിട്ടില്ലന്ന പ്രിയങ്കയുടെ ആത്മവിമർശനംകൃത്യമായിരുന്നു. അതിനാലാണ് രാഷ്ട്രീയത്തിലേക്ക് ഇല്ലെന്ന ഉറച്ച തീരുമാനം പോലും പത്ത് വർഷങ്ങൾക്കിപ്പുറം മാറ്റങ്ങൾക്ക് വിധേയമായതും. "പ്രിയങ്കയെ കൊണ്ടുവരൂ കോൺഗ്രസ്സിനെ രക്ഷിക്കൂ" എന്ന കോൺഗ്രസ്സ് പ്രവർത്തകരുടെ മുദ്രാവാക്യം വിളികളോടു കൂടി അപ്രത്യക്ഷയായതാണ് പ്രിയങ്ക. അമുൽബേബി ഇമേജിൽ നിന്ന് രാഹുൽപുറത്തു കടക്കാതിരുന്ന നാളുകളിൽ രാഹുലിനെ നേതൃസ്ഥാനത്ത് കോൺഗ്രസ്സ്കാരുപോലും പ്രതിഷ്ഠിച്ചിട്ടുണ്ടായിരുന്നില്ല. ആ കാലത്ത്പ്രിയങ്കയ്ക്ക് കോൺഗ്രസിനെ രക്ഷിക്കാനകുമെന്നാണ് പല കോൺഗ്രസ്സുകാരുംവിശ്വസിച്ചിരുന്നതും പരസ്യമായി വ്യക്തമാക്കിയിരുന്നതും. എന്നാൽ അമ്മ സോണിയയുടെ ആഗ്രഹത്തെ തൃപ്തിപ്പെടുത്താൻ, ജ്യേഷ്ഠന്റെ രാഷ്ട്രീയ ഭാവി തട്ടിയെടുക്കാതിരിക്കാൻ തന്റെ രാഷ്ട്രീയ ജീവിതത്തെ സ്വയം ത്യജിക്കുകയായിരുന്നു പ്രിയങ്ക.പ്രിയങ്ക സജീവ സാന്നിധ്യമായാൽ കോൺഗ്രസ്സ് തലപ്പത്ത് ആരെന്ന ചോദ്യത്തിന് രണ്ടുത്തരം പാർട്ടിയിൽ നിന്നുയരും. എന്നാൽ രാഹുലെന്ന ഉത്തരം ഏകകണഠമായി പ്രവർത്തകർ പറയണമെന്നാണ് സോണിയ ആഗ്രഹിച്ചത്. അതായിരുന്നു പ്രിയങ്കയുടെ നീണ്ട അസാന്നിധ്യത്തിനു പിന്നിൽഎന്ന് വിശ്വസിക്കുന്നവരുണ്ട്. രാഹുൽ ഗാന്ധിയെയാണ് അമ്മ സോണിയ ഗാന്ധി ഭാവിയുടെ കോൺഗ്രസ്സിന്റെമുഖമായി പ്രതീക്ഷിച്ചിരുന്നതെന്ന് കൃത്യമായി മനസ്സിലാക്കിയ വ്യക്തിയാണ് പ്രിയങ്ക. അതിനാൽ രാഹുലിന്റെ പേരിനു പകരം തന്റെ പേർ ഉയർന്നു കേൾക്കാൻ പ്രിയങ്ക ആഗ്രഹിച്ചിരുന്നില്ല. മാത്രമല്ല ഭർത്താവ് റോബർട്ട് വദ്രയുമായി ചേർന്നുള്ള അഴിമതിയാരോപണങ്ങളും പ്രിയങ്കയുടെ സംശുദ്ധ രാഷ്ട്രീയ പ്രവേശനത്തിന് വിലങ്ങുതടിയായി. ജ്യേഷ്ഠൻ രാഹുൽഗാന്ധി തന്റേതായ ഇടവും സ്വാധീനവും പാർട്ടിയിലും ജനങ്ങൾക്കിടയിലും കണ്ടെത്തിയ അവസരത്തിലാണ് പ്രിയങ്കയുടെ രാഷ്ട്രീയ പ്രവേശനമെന്നതും ശ്രദ്ധേയമാണ്. അതായത് സഹോദരന് ഭീഷണിയാവുന്ന ഘട്ടങ്ങളെല്ലാം വകഞ്ഞുമാറ്റിയുള്ള രംഗപ്രവേശനം. ജനറൽ സെക്രട്ടറി സ്ഥാനം മാത്രമല്ല പ്രധാനമന്ത്രി സ്ഥാനത്തേക്ക് രാഹുൽ ഗാന്ധി എത്തുകയാണെങ്കിൽ അധ്യക്ഷ സ്ഥാനത്ത്പ്രിയങ്ക ഗാന്ധിക്കുള്ള സാധ്യതയും തള്ളിക്കളയാനാവില്ല. അത്തരത്തിൽ പാർട്ടിയിലും അധികാരത്തിലും ഗാന്ധി കുടുംബത്തിന്റെ പിടിമുറുക്കാനുള്ള ആയുധ മുറകൂടിയാണ് പ്രിയങ്ക എന്നും പറയപ്പെടുന്നു. ബിജെപിയുടെ സവർണ്ണ വോട്ടുകളെയും നഗരവോട്ടുകളെയും പ്രിയങ്കയിലൂടെ കോൺഗ്രസ്സ് പാളയത്തിലെത്തിക്കുക എന്ന രാഹുലിന്റെ തന്ത്രം കൂടിയാണ് പ്രിയങ്ക തിരഞ്ഞെടുപ്പിന് തൊട്ടു മുമ്പ് രംഗ പ്രവേശനം ചെയ്തതിനു പിന്നിൽ. എന്ത് വില കൊടുത്തും യുപിയെ ബിജെപിയുടെ ധൃതരാഷ്ട്രാലിംഗനത്തിൽ നിന്ന് മുക്തമാക്കുക എന്ന തന്ത്രത്തിലെ തുരുപ്പ് ചീട്ടാണ് അവർ. ബ്രാഹമ്ണ നഗര വോട്ടുകളെ ബിജെപിയിൽ നിന്ന് കോൺഗ്രസ്സിലെത്തിക്കുക എന്ന ഉദ്ദേശം കൂടി കിഴക്കൻ യുപിയുടെ തിരഞ്ഞെടുപ്പ് ചുമതല പ്രിയങ്കയ്ക്ക് നൽകിയതിനു പിന്നിലുണ്ട്. ഇന്ദിരാഗാന്ധിയെ ഓർമ്മിപ്പിക്കുന്ന പ്രിയങ്കയുടെ കരിസ്മ കൊണ്ട് നഗര വോട്ടുകളെ ആകർഷിക്കാമെന്നും കോൺഗ്രസ്സ്കണക്കു കൂട്ടുന്നു. 1972ൽ ജനിച്ച പ്രിയങ്ക തന്റെ ജീവിതത്തിലെ ആദ്യ പൊതു പ്രസംഗം നടത്തുന്നത് 16ാം വയസ്സിലാണ്. 30വർഷങ്ങൾക്കിപ്പുറം അവർ പാർട്ടിയുടെ ജനറൽ സെക്രട്ടറിയായിരിക്കുന്നു. ഗാന്ധി കുടുംബത്തിലെ അംഗമന്ന നിലയിൽ ഇത് വൈകിയുള്ള രംഗപ്രവേശനമാണ്. പക്ഷെ രാഷ്ട്രീയത്തിലേക്കുള്ള വരവ് എന്നും നിരാകരിച്ചതിനാലാണ് പ്രിയങ്കയുടെ വരവ് വാർത്തയാകുന്നതും. മാത്രമല്ല മറ്റ് നേതാക്കളുടെ മക്കൾ സഞ്ചരിച്ച വഴികളിലൂടെയായിരുന്നില്ല ഒരിക്കലും പ്രിയങ്കയുടെ സഞ്ചാരം. പഠനത്തിനായി തിരഞ്ഞെടുത്ത മേഖലകളിൽ പോലും അത് ദൃശ്യമായിരുന്നു. മനശ്ശാസ്ത്രത്തിലായിരുന്നു ബിരുദം. ബുദ്ധിസ്റ്റ്സ്റ്റഡീസിൽ ബിരുദാനന്തര ബിരുദവും 2010ലാണ് ബുദ്ധിസ്റ്റ്സ്റ്റഡീസിൽ ബിരുദാനന്തര ബിരുദം പ്രിയങ്ക നേടുന്നത്. പിന്നീട് വിപാസന ധ്യാനത്തിൽ ആകൃഷ്ടയായി അവർ.1999ൽ പത്ത്ദിവസം വിപാസന ധ്യാനം ചെയ്ത കാര്യം ഒരിക്കൽ അവർ പങ്കുവെച്ചിട്ടുണ്ട്. മനോ ദൗർബല്യങ്ങളെ ഇല്ലാതാക്കി മനസിനെ ശാക്തീകരിക്കുന്ന യോഗമാർഗ്ഗമാണ് വിപാസന. സ്വാഭാവികമായ ശ്വാസഗതിയെ ശാന്തമായി നിരീക്ഷിച്ച്, മനസിന്റെ ആഴങ്ങളിലേയ്ക്ക് കടന്നു ചെന്ന്, മനസ്സിലെ മാലിന്യങ്ങളെ പുറം തള്ളി, ശാന്തത കൈവരിക്കലാണ് വിപാസന ധ്യാനത്തിന്റെ ലക്ഷ്യം. ജീവിത ദു:ഖങ്ങളുടെ കാരണം തേടിയലഞ്ഞ സിദ്ധാർത്ഥ രാജകുമാരനെ ശ്രീബുദ്ധനാക്കി, ജീവിത ദുരിതങ്ങളുടെ കാരണം വെളിവാക്കിക്കൊടുത്തത് വിപാസന ധ്യാന പരിശീലനമാണെന്ന് പറയപ്പെടുന്നു. ഇത്തരത്തിൽ വ്യത്യസ്ത വഴികളിൽ സഞ്ചരിച്ച പ്രിയങ്കയെ സംബന്ധിച്ചിടത്തോളെ അധികാരത്തിലേക്കുള്ള കുറുക്കുവഴിയല്ല അവർക്ക് രാഷ്ട്രീയമെന്ന് കോൺഗ്രസ്സുകാർക്ക്പ്രത്യാശിക്കാം. content highlights:Priyankas absence in politics and specialties, not known facts


from mathrubhumi.latestnews.rssfeed http://bit.ly/2RJjjBn
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages