ലോസ് ആഞ്ജിലിസ്: അവകാശങ്ങൾ നേടാൻ തെരുവിലിറങ്ങി ലോസ് ആഞ്ജിലിസിലെ അധ്യാപകർ. അധ്യാപക മേഖലയിലെ സ്വകാര്യവത്കരണം അവസാനിപ്പിക്കുക, പ്രൈമറി ക്ലാസുകളിലെ അധ്യാപക-വിദ്യാർഥി അനുപാതം പുന:ക്രമീകരിക്കുക, സ്കൂളുകളിലെ അടിസ്ഥാന സൗകര്യങ്ങൾവർധിപ്പിക്കുക,ശമ്പളവർധനവ്തുടങ്ങിയ ആവശ്യങ്ങളുന്നയിച്ചാണ്30,000 ത്തോളം സ്കൂൾ അധ്യാപകർതെരുവിലിറങ്ങിയത്. അമേരിക്കയിലെരണ്ടാമത്തെഏറ്റവും വലിയ വിദ്യാഭ്യാസ മേഖലയാണ് ലോസ് ആഞ്ജിലിസ്.ഇതോടെ അഞ്ച് ലക്ഷത്തിലധികം വിദ്യാർത്ഥികളുടെ പഠനം തിങ്കളാഴ്ച തടസപ്പെട്ടു. വരുന്ന അധ്യയന വർഷത്തിൽ ശമ്പള വർധനവുംകൂടുതൽ അധ്യാപകരേയും അനുവദിക്കണമെന്ന് അധ്യാപക യൂണിയൻ ആവശ്യപ്പെട്ടിരുന്നു. എന്നാൽ നിലവിൽ ഇത്രയും തുക ഇനുവദിക്കാൻ സാധിക്കില്ലെന്നും അത്സാമ്പത്തിക അരക്ഷിതാവസ്ഥക്ക് കാരണമാകുമെന്നും അധികൃതർ വ്യക്തമാക്കുകയായിരുന്നു. തുടർന്നാണ് പ്രതിഷേധവുമായി അധ്യാപകർ തെരുവിലേക്കിറങ്ങിയത്. ലോകത്തെ സമ്പന്നരാജ്യമായ അമേരിക്കയിലെ അധ്യാപകർ ഈ മഴയത്ത് തെരുവിലിറങ്ങിയിരിക്കുകയാണ്. ഞങ്ങൾ തെരുവിലേക്കിറങ്ങുന്നത് ഞങ്ങളുടെ കുട്ടികളുടെ അടിസ്ഥാന സൗകര്യങ്ങൾ സംരക്ഷിക്കുന്നതിനാണ്. പൊതുവിദ്യാഭ്യാസ സംരക്ഷണം ഉറപ്പുവരുത്തണം. യുണൈറ്റഡ് ടീച്ചേഴ്സ് യൂണിയന്റെ ലോസ് ആഞ്ചലോസ് യൂണിയൻ പ്രസിഡന്റ് അലക്സ് കോപ്റ്റോ പേൾ പറഞ്ഞു. പ്രതിഷേധം കേവലം ശമ്പള വർധനക്കു മാത്രമല്ലെന്നും അധ്യാപക-വിദ്യാർത്ഥി അനുപാതം ക്രമീകരണം. ആയമാർ, സൈക്കോളജിസ്റ്റ്, സ്കൂളുകളിലെ അടിസ്ഥാന സൗകര്യങ്ങൾവികസിപ്പിക്കുക എന്നിവയ്ക്കു കൂടിയാണെന്ന്അധ്യാപികയായ മരിയ ഓർടിസ്പറഞ്ഞു. Content Highlights:Huge teachers strike in Los Angeles
from mathrubhumi.latestnews.rssfeed http://bit.ly/2RMeiHv
via
IFTTT
No comments:
Post a Comment