കിഫ്ബി വിജയം: വിദേശ കടപ്പത്ര വിപണിയിലെ ആദ്യ സംസ്ഥാനമായി കേരളം - e NEWS

e NEWS

LATEST NEWS

Breaking

Home Top Ad

Ads Here

Saturday, March 30, 2019

കിഫ്ബി വിജയം: വിദേശ കടപ്പത്ര വിപണിയിലെ ആദ്യ സംസ്ഥാനമായി കേരളം

തിരുവനന്തപുരം: അടിസ്ഥാനസൗകര്യ വികസനത്തിന് വിദേശവിപണിയിൽനിന്ന് ധനം സമാഹരിക്കുകയെന്ന കേരളത്തിന്റെ ലക്ഷ്യം വിജയത്തിലെത്തി. കേരള അടിസ്ഥാന വികസന നിക്ഷേപ ബോർഡ് (കിഫ്ബി) പുറത്തിറക്കിയ മസാലബോണ്ട് വഴി 2150 കോടി രൂപ സംസ്ഥാനത്തിന് നേടാനായി. ഇതോടെ കിഫ്ബി വഴി സമാഹരിച്ച തുക 7527 കോടിയായി. വായ്പയായി ലഭിച്ച 2400 കോടിരൂപ കൂടിയാകുമ്പോൾ അടുത്ത ഒരുവർഷത്തേക്കുള്ള പണം മുൻകൂർ സമാഹരിക്കാനും കഴിഞ്ഞു. വിദേശ കടപ്പത്ര വിപണിയിൽ പ്രവേശനം നേടുന്ന ആദ്യ സംസ്ഥാനമാണ് കേരളം. സമാഹരണം വെള്ളിയാഴ്ച പൂർത്തിയായെങ്കിലും നിക്ഷേപകർ താത്പര്യം പ്രകടിപ്പിക്കുന്നതിനാൽ ബോണ്ട് വിൽപ്പനയുടെ കാലാവധി നീട്ടാൻ ആലോചനയുണ്ട്. 2600 കോടിയോളംരൂപ മസാല ബോണ്ടുവഴി ലഭിക്കുമെന്നാണ് പ്രതീക്ഷ. 9.723 ശതമാനമാണ് പലിശനിരക്ക്. കിഫ്ബി സി.ഇ.ഒ. ഡോ. കെ.എം. എബ്രഹാം, ഡെപ്യൂട്ടി എം.ഡി. സഞ്ജീവ് കൗശിക് എന്നിവരുടെ നേതൃത്വത്തിൽ മാസങ്ങളായി നടന്നുവന്ന പരിശ്രമമാണ് വിജയംകണ്ടത്. 2016-ലാണ് റിസർവ് ബാങ്ക് മസാല ബോണ്ട് സമ്പ്രദായത്തിന് അനുമതി നൽകിയത്. അതിനുശേഷമുള്ള മൂന്നാമത്തെ വലിയ സമാഹരണമാണിത്. ഇതുവരെ അന്താരാഷ്ട്ര റാങ്കിങ്ങിൽ ‘എഎഎ’ റേറ്റിങ്ങുള്ള ഏജൻസികൾക്ക് മാത്രമേ മസാല ബോണ്ടുമായി വിപണിയിലിറങ്ങാൻ കഴിഞ്ഞിട്ടുള്ളൂ. കേന്ദ്രസർക്കാരിന് ‘ബിബിബി(-)’ റാങ്കാണുള്ളത്. ഇതിന് തൊട്ടുതാഴെയുള്ള ‘ബിബി’ റാങ്കിങ് നേടാൻ കിഫ്ബിക്ക് കഴിഞ്ഞു. മാതൃരാജ്യത്തിന്റെ റേറ്റിങ്ങിനുതാഴെയുള്ള റാങ്കേ അതേ രാജ്യത്തുനിന്നുള്ള ഏജൻസിക്ക് ലഭിക്കൂ. അതിനാൽ ലഭിക്കാവുന്നതിൽവെച്ചേറ്റവും മികച്ച ഗ്രേഡാണ് കിഫ്ബിക്ക് നേടാനായത്.വെല്ലുവിളികൾ മറികടന്ന നേട്ടംകടുത്തവെല്ലുവിളി നേരിട്ടാണ് കിഫ്ബിക്ക് മസാല ബോണ്ട് ഇറക്കാനായത്. രൂപയുടെ വിനിമയവില ഏറ്റവും അസ്ഥിരമായതുമുതൽ മുന്നിൽ മുൻ മാതൃകകൾ ഇല്ലാത്തതുവരെ തടസ്സമായി. സ്റ്റാൻഡേഡ് ആൻഡ് പുവേഴ്‌സ്, ഫിച്ച് എന്നിവയായിരുന്നു റേറ്റിങ് ഏജൻസികൾ. ഈ രംഗത്ത് പരിചയമുള്ള ആക്‌സിസ് ബാങ്ക് വഴിയാണ് റിസർവ് ബാങ്കിന് അപേക്ഷ നൽകിയത്. ഹോങ്‌കോങ്ങും സിങ്കപ്പൂരും കേന്ദ്രീകരിച്ചായിരുന്നു റേറ്റിങ്ങിനുള്ള ചർച്ചകൾ. അന്താരാഷ്ട്ര ലീഗൽ കൺസൾട്ടന്റുമാരും കരാറുകൾ തയ്യാറാക്കുന്നതിൽ പങ്കുവഹിച്ചു. തുടർന്ന് കഴിഞ്ഞ സെപ്റ്റംബറിൽ ലണ്ടൻ, സിങ്കപ്പൂർ സ്റ്റോക്ക് എക്‌സ്‌ചേഞ്ചുകളിൽ മസാല ബോണ്ട് ലിസ്റ്റ് ചെയ്തു. അടുത്ത കടമ്പയായിരുന്നു ദുഷ്‌കരം. സമാരംഭ ഇഷ്യു എന്നതിലുപരി ഇന്ത്യയിൽനിന്ന് ആദ്യമായി ഇത്തരത്തിൽ പുറപ്പെടുവിക്കുന്ന കടപ്പത്രം എന്ന നിലയിൽ മൂലനിക്ഷേപകനെ കണ്ടെത്തുക എളുപ്പമായിരുന്നില്ല. കാനഡയിലെ ഏറ്റവും വലിയ പെൻഷൻ ഫണ്ടുകളിലൊന്നായ ‘സി.ഡി.പി.ക്യു.’വാണ് മൂലനിക്ഷേപകർ. അവരുടെ സംഘം കേരളത്തിലെത്തി കിഫ്ബിയുടെ പ്രവർത്തനം, സമാഹരിക്കുന്ന പണത്തിന്റെ ചെലവിടൽ, തിരിച്ചടവ്, പാരിസ്ഥിതികവും സാമൂഹികവുമായ ഭരണനിർവഹണം, അക്കൗണ്ടിങ് തുടങ്ങിയവ വിശദമായി പഠിച്ചു. കരാർ തയ്യാറാക്കാനുള്ള ചർച്ചകൾ ലണ്ടനിലാണ് നടന്നത്. മാർച്ച് 21-ന് കരാറിന് അംഗീകാരമായി. 25-ന് കടപ്പത്രം തുറന്നുകൊടുക്കുകയും ചെയ്തു. മസാല ബോണ്ട്രാജ്യത്തിന്റെ സ്വന്തം കറൻസിയിൽത്തന്നെ വിദേശവിപണിയിൽ ബോണ്ട് ഇറക്കുന്നതിന് പറയുന്നത്. കിഫ്ബി ഇന്ത്യൻ രൂപയിൽത്തന്നെയാണ് ബോണ്ട് ഇറക്കിയത്. തിരിച്ചടവും സംസ്ഥാനത്തിന് ബാധ്യതയാകില്ല നിലവിലുള്ള സമ്പദ്ഘടനയെ ഒരുതരത്തിലും ബാധിക്കാത്ത തരത്തിൽ പണം തിരിച്ചടയ്ക്കുന്ന വിധമാണ് കൺട്രോൾഡ് ലിവറേജ് മാതൃക. മസാല ബോണ്ടിൽ ഈ മാതൃകയാണ് കേരളം അവലംബിച്ചിരിക്കുന്നത്. വാഹനനികുതിയിലെ ഒരു വിഹിതവും നിലവിലുള്ള ഇന്ധനസെസിലെ ഒരു വിഹിതവും ഓരോദിവസവും തിരിച്ചടവിലേക്ക് പോകുംവിധമാണിത്. നാഴികക്കല്ലാകുംഏറെ പ്രതിബന്ധങ്ങൾ തരണംചെയ്താണ് മസാല ബോണ്ട് ഇറക്കിയത്. അന്താരാഷ്ട്ര നിക്ഷേപകർക്ക് വിശ്വാസമർപ്പിക്കാവുന്ന ഇടമായി കേരളം മാറി. തിരിച്ചടവിന് കൺട്രോൾഡ് ലിവറേജ് സംവിധാനം ഏർപ്പെടുത്തിയത് നിർണായകമായി. സംസ്ഥാനത്തിന്റെ അടിസ്ഥാനവികസന മേഖലയിൽ വലിയ മുന്നേറ്റങ്ങൾക്ക് ഇത് വഴിയൊരുക്കും-ഡോ. കെ.എം. എബ്രഹാം, കിഫ്ബി സി.ഇ.ഒ., മുൻ ചീഫ് സെക്രട്ടറി കിഫ്ബി എന്നാൽകേരളത്തിന്റെ അടിസ്ഥാനസൗകര്യ വികസനത്തിനായി വിദേശനിക്ഷേപങ്ങളെ ആകർഷിക്കുന്നതിന് സ്ഥാപിച്ച ബോർഡ്. വികസനത്തിന് സാന്പത്തിക പ്രതിസന്ധി തടസ്സമാകരുതെന്ന ലക്ഷ്യത്തോടെയാണ് തുടങ്ങിയത്. 1999-ൽ നിലവിൽവന്നെങ്കിലും ഇപ്പോഴത്തെ ഇടതുസർക്കാരിന്റെ കാലത്താണ് പച്ചപിടിക്കുന്നത്. ധനമന്ത്രി തോമസ് ഐസക്കിന്റെ ബജറ്റുകൾ മിക്കതും കിഫ്ബിക്ക് ലഭിക്കുന്ന ഫണ്ടിലൂന്നിയായിരുന്നു.


from mathrubhumi.latestnews.rssfeed https://ift.tt/2V3jrsZ
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages