ഈന്തപ്പഴത്തിനൊപ്പം 35 ലക്ഷത്തിന്റെ സ്വര്‍ണം: വിമാനത്താവളത്തില്‍ യാത്രക്കാരനെ പിടികൂടി - e NEWS

e NEWS

LATEST NEWS

Breaking

Home Top Ad

Ads Here

Saturday, January 5, 2019

ഈന്തപ്പഴത്തിനൊപ്പം 35 ലക്ഷത്തിന്റെ സ്വര്‍ണം: വിമാനത്താവളത്തില്‍ യാത്രക്കാരനെ പിടികൂടി

തിരുവനന്തപുരം: ഈന്തപ്പഴപ്പെട്ടിയിലൊളിപ്പിച്ചു കൊണ്ടുവന്ന ഒന്നേകാൽ കിലോയുടെ സ്വർണമാലകളുമായി വിമാനയാത്രക്കാരൻ പിടിയിൽ. കാസർകോട് കോട്ടപ്പുറം താഴത്ത്പുര മൗലവി ഹൗസിൽ ബഷീർ അഹമ്മദി(53)നെയാണ് തിരുവനന്തപുരം വിമാനത്താവളത്തിലെ കസ്റ്റംസ് എയർ ഇന്റലിജൻസ് വിഭാഗം പിടികൂടിയത്. ദുബായിൽനിന്ന് വെള്ളിയാഴ്ച പുലർച്ചെയെത്തിയ എയർ ഇന്ത്യ എക്സ്പ്രസിലെ യാത്രക്കാരനാണ് പിടിയിലായത്. ബാഗേജിനുള്ളിൽ അലൂമിനിയം പേപ്പറിൽ പൊതിഞ്ഞ് ഇന്തപ്പഴത്തിനൊപ്പമാണ് ഒന്നേകാൽക്കിലോ വരുന്ന പത്തുമാലകൾ കടത്താൻ ശ്രമിച്ചത്. ഇവയ്ക്ക് 35 ലക്ഷത്തോളം വിലവരും. കസ്റ്റംസ് ഡെപ്യൂട്ടി കമ്മിഷണർ കൃഷ്ണേന്ദു രാജ മിന്റുവിന്റെ നേതൃത്വത്തിൽ സൂപ്രണ്ടുമാരായ സി.ശ്രീകുമാർ, െബെജു ആർ. ആൻസി, ഇൻസ്പെക്ടർമാരായ പ്രമോദ്, സുനിൽ എന്നീ എയർ ഇന്റലിജൻസ് ഉദ്യോഗസ്ഥരാണ് സ്വർണം പിടികൂടിയത്. സ്വർണക്കടത്ത് സംഘത്തിന്റെ കണ്ണിയാണെന്നു സംശയിക്കുന്നതായി കസ്റ്റംസ് അധികൃതർ പറഞ്ഞു. Content Highlight: gold seized with dates from airportworth 35 lakhs


from mathrubhumi.latestnews.rssfeed http://bit.ly/2TudHqZ
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages