റഫാലിൽ ആഞ്ഞടിച്ച് പ്രതിപക്ഷം; പ്രധാനമന്ത്രിക്ക് നേരിട്ട് പങ്കുണ്ടെന്ന് രാഹുൽഗാന്ധി - e NEWS

e NEWS

LATEST NEWS

Breaking

Home Top Ad

Ads Here

Saturday, January 5, 2019

റഫാലിൽ ആഞ്ഞടിച്ച് പ്രതിപക്ഷം; പ്രധാനമന്ത്രിക്ക് നേരിട്ട് പങ്കുണ്ടെന്ന് രാഹുൽഗാന്ധി

ന്യൂഡൽഹി: റഫാൽ വിഷയത്തിൽ സർക്കാരിനെതിരേ ആഞ്ഞടിച്ച് പ്രതിപക്ഷം. ഇടപാടിൽ പ്രധാനമന്ത്രിക്ക് നേരിട്ട് പങ്കുണ്ടെന്നതിനു തെളിവുണ്ടെന്ന് കോൺഗ്രസ് അധ്യക്ഷൻ രാഹുൽഗാന്ധി അവകാശപ്പെട്ടു. വെള്ളിയാഴ്ച ലോക്സഭയിൽ നടന്ന ചർച്ചയിലാണ് പ്രതിപക്ഷം സർക്കാരിനെതിരേ ആരോപണങ്ങൾ ചൊരിഞ്ഞത്. പ്രതിരോധമന്ത്രി നിർമലാ സീതാരാമൻ നൽകിയ മറുപടിയിൽ വ്യക്തത ആവശ്യപ്പെട്ടാണ് രാഹുൽ സംസാരിച്ചത്. തന്റെ ആരോപണങ്ങൾക്ക് മന്ത്രി മറുപടിനൽകിയില്ലെന്ന് രാഹുൽ കുറ്റപ്പെടുത്തി. “രണ്ടുമണിക്കൂർ പ്രസംഗിച്ചിട്ടും അനിൽ അംബാനിക്ക് കരാർ കിട്ടിയതെങ്ങനെയെന്ന് മന്ത്രി വ്യക്തമാക്കിയില്ല. കരാർ ആര് നൽകി?, തീരുമാനം ആരെടുത്തു?, പഴയ കരാർ മാറ്റി പുതിയ കരാർ ഉണ്ടാക്കിയത് ആരാണ്?, പ്രധാനമന്ത്രി എപ്പോഴാണ് പ്രതിരോധ മന്ത്രാലയത്തെ മറികടന്ന് ഇടപാടിൽ ബൈപാസ് സർജറി നടത്തിയത്?, പ്രധാനമന്ത്രിയുടെ നിലപാടിനെ ഉന്നത ഉദ്യോഗസ്ഥർ എതിർത്തിരുന്നോ?... തുടങ്ങിയ ചോദ്യങ്ങൾക്ക് മറുപടിനൽകണമെന്ന് രാഹുൽ ആവശ്യപ്പെട്ടു. റഫാൽ ഇടപാടിനെക്കുറിച്ച് ജെ.പി.സി. അന്വേഷിക്കണമെന്ന് കോൺഗ്രസ് കക്ഷിനേതാവ് മല്ലികാർജുൻ ഖാർഗെയും ആവശ്യപ്പെട്ടു. ജെ.പി.സി.ക്ക് മാത്രമേ കണക്കു പരിശോധിക്കാൻ കഴിയൂ. കോടതി അന്വേഷണ ഏജൻസിയല്ല. വിലയും കണക്കും പരിശോധിക്കുന്നത് തങ്ങളുടെ പരിധിയിൽവരുന്നില്ല എന്നു മാത്രമാണ് കോടതി പറഞ്ഞത്. സുപ്രീംകോടതിയോട് വലിയ നുണയാണ് സർക്കാർ പറഞ്ഞിരിക്കുന്നത്. പി.എ.സി.യിൽ ഒരിക്കൽപോലും സി.എ.ജി.യുടെ റിപ്പോർട്ട് എത്തിയിട്ടില്ല എന്ന് പി.എ.സി. അധ്യക്ഷൻകൂടിയായ ഖാർഗെ ചൂണ്ടിക്കാട്ടി. ***************************************** “അഞ്ചുദിവസം മാത്രം പ്രവർത്തനപരിചയമുള്ള ഒരു കമ്പനിക്കാണ് കോടികളുടെ കരാർ നൽകിയത്. റിലയൻസിന് എങ്ങനെ ഈ കരാർ കിട്ടി എന്ന് സർക്കാർ വ്യക്തമാക്കണം. പ്രധാനമന്ത്രി എല്ലാ വിഷയങ്ങളെക്കുറിച്ചും സംസാരിക്കും. റഫാലിനെക്കുറിച്ച് മാത്രം പ്രതികരിക്കില്ല. പാർലമെന്റിലേക്ക് അദ്ദേഹം വരില്ല. സംശയകരമായ എന്തോ ഇടപാടിൽ ഉണ്ട്” - പി.കെ. കുഞ്ഞാലിക്കുട്ടി, മുസ്ലിം ലീഗ് “സ്വതന്ത്രഇന്ത്യ കണ്ട ഏറ്റവും വലിയ രാഷ്ട്രീയ-സാമ്പത്തിക അഴിമതിയാണ് റഫാൽ യുദ്ധവിമാന ഇടപാട്. പ്രതിരോധ മന്ത്രാലയത്തിലെ നടപടിക്രമങ്ങളുടെ നഗ്നമായ ലംഘനമാണ് നടന്നത്. സുപ്രീംകോടതിയെപ്പോലും തെറ്റിദ്ധരിപ്പിച്ച് അഴിമതി സംരക്ഷിക്കുന്ന നിലപാട് നാടിന് അപമാനമാണ്” -എൻ.കെ. പ്രേമചന്ദ്രൻ, ആർ.എസ്.പി. content highlights:Nirmala Sitharaman vs Rahul Gandhi on Rafale Deal


from mathrubhumi.latestnews.rssfeed http://bit.ly/2F9NQlg
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages