ന്യൂഡൽഹി: ശബരിമലയിലെ യുവതീ പ്രവേശനവുമായി ബന്ധപ്പെട്ട് കോടതിയിൽ നൽകാൻ തയ്യാറാക്കിയ സ്ത്രീകളുടെ പട്ടിക തിരുത്താനൊരുങ്ങി സർക്കാർ. പട്ടികയിൽ വ്യാപകമായ തെറ്റുകളും പൊരുത്തക്കേടുകളും കണ്ടെത്തിയത് വിവാദമായ സാഹചര്യത്തിലാണ് തിരുത്തി പുതിയ പട്ടിക തയ്യാറാക്കുന്നത്. പ്രായവും ലിംഗവും സംബന്ധിച്ച് പട്ടികയിൽ തെറ്റായ വിവരങ്ങളാണുള്ളതെന്ന് വ്യക്തമായ സാഹചര്യത്തിലാണ് തിരുത്തലുകൾ വരുത്തി പട്ടിക തയ്യാറാക്കാൻ സർക്കാർ തീരുമാനിച്ചത്. പട്ടികയിലെ പ്രായവും തിരിച്ചറിയൽ രേഖകളിലെ പ്രായവും വ്യത്യസ്തമാണെന്ന് നേരത്തെ കണ്ടെത്തിയിരുന്നു. കൂടുതൽ വിശദമായ പരിശോധനകൾ നടത്തിയ ശേഷം പുതിയ പട്ടിക തയ്യാറാക്കാനും കോടതി ആവശ്യപ്പെടുമ്പോൾ അത് സമർപ്പിക്കാനുമാണ് തീരുമാനം. പട്ടികയിലുണ്ടായത് സാങ്കേതികമായ തകരാറുകളാണെന്നാണ് തയ്യാറാക്കിയ പോലീസ് പറയുന്നത്. വെർച്വൽ ക്യൂവിൽ രജിസ്റ്റർ ചെയ്തവരുടെ കണക്കെടുത്താണ് പട്ടിക തയ്യാറാക്കിയത്. നവംബർ 16 മുതൽ 16 ലക്ഷം പേരാണ് രജിസ്റ്റർ ചെയ്തിരുന്നത്. ഇതിൽ 8.2 ലക്ഷം പേർ ദർശനം നടത്തി 7564 പേർ 10നും 50നും ഇടയിൽ പ്രായമുള്ള സ്ത്രീകളാണ്. ഇതിൽ 51 പേർ തടസ്സങ്ങളൊന്നുമില്ലാതെ ദർശനം നടത്തിയെന്നാണ് സർക്കാർ പട്ടികയിൽ വ്യക്തമാക്കിയിരുന്നത്. രജിസ്റ്റർ ചെയ്യുന്ന സമയത്ത് വയസ്സും ലിംഗവും രേഖപ്പെടുത്താൻ ആവശ്യപ്പെട്ടിരുന്നു. തീർഥാടകർ നൽകിയ വിവരങ്ങൾ മാത്രമാണ് പ്രയവും ലിംഗവും സംബന്ധിച്ച് സർക്കാരിന്റെ കയ്യിലുള്ളത്. ഇതുപയോഗിച്ചുള്ള പട്ടികയാണ് പോലീസ് തയ്യാറാക്കിയത്. തിരിച്ചറിയൽ രേഖകളുമായി ഈ വിവരങ്ങൾ ഒത്തുനോക്കിയിരുന്നില്ല. Content Highlights:women entry in sabarimala, government to revise the list, 51 women entered in sabarimala
from mathrubhumi.latestnews.rssfeed http://bit.ly/2CGc9DR
via
IFTTT
No comments:
Post a Comment