ന്യൂഡൽഹി: റിലയൻസ് ജിയോയ്ക്ക് ആസ്തികൾ വിറ്റവകയിൽ 550 കോടി രൂപ നൽകിയില്ലെന്ന എറിക്സൺ ഇന്ത്യയുടെ പരാതിയിൽ റിലയൻസ് കമ്യൂണിക്കേഷൻസ് ചെയർമാൻ അനിൽ അംബാനിക്ക് സുപ്രീംകോടതി കോടതിയലക്ഷ്യ നോട്ടീസയച്ചു. അനിൽ അംബാനിയും മറ്റ് എതിർകക്ഷികളും നാലാഴ്ചയ്ക്കകം മറുപടി നൽകണമെന്നാവശ്യപ്പെട്ടാണ് ജസ്റ്റിസുമാരായ ആർ.എഫ്. നരിമാൻ, വിനീത് സരൺ എന്നിവരുടെ ബെഞ്ച് നോട്ടീസയച്ചത്. ആസ്തി വിറ്റ് 3000 കോടി രൂപ ലഭിച്ചിട്ടും റിലയൻസ് കുടിശ്ശിക നൽകാത്തത് കോടതിയലക്ഷ്യമാണെന്ന് എറിക്സണുവേണ്ടി മുതിർന്ന അഭിഭാഷകൻ ദുഷ്യന്ത് ദവെ ചൂണ്ടിക്കാട്ടി. ഡിസംബർ 15-നകം കുടിശ്ശിക 12 ശതമാനം പലിശസഹിതം തീർത്തുനൽകണമെന്ന് ഒക്ടോബർ 23 -ന് സുപ്രീംകോടതി റിലയൻസിനോട് ആവശ്യപ്പെട്ടിരുന്നു. റിലയൻസ് കമ്യൂണിക്കേഷൻസിനായി രാജ്യവ്യാപക ശൃംഖലയൊരുക്കാൻ 2014-ലാണ് എറിക്സൺ ഇന്ത്യ ഏഴുവർഷത്തെ കരാർ ഒപ്പിട്ടത്. Content Highlights: Contempt notice to Anil Ambani
from mathrubhumi.latestnews.rssfeed http://bit.ly/2CWeg7C
via
IFTTT
No comments:
Post a Comment