തിരുവനന്തപുരം: ആലപ്പാട്ടെ കരിമണൽ ഖനനത്തിനെതിരെ രൂക്ഷവിമർശനവുമായി വി എസ് അച്യുതാനന്ദൻ. തുടർപഠനങ്ങൾ വരുന്നതു വരെയെങ്കിലും കരിമണൽ ഖനനം അവസാനിപ്പിക്കുന്നതാണ് നല്ലതെന്ന് അദ്ദേഹം പ്രസ്താവനയിൽ വ്യക്തമാക്കി. ജനിച്ച മണ്ണിൽ മരിക്കണമെന്ന ആഗ്രഹത്തിന് കരിമണലിനെക്കാൾ വിലയുണ്ടെന്നും വി എസ് പറഞ്ഞു. ഖനനം മൂലം ആലപ്പാടിന് സംഭവിച്ചത് എന്താണെന്ന് മനസ്സിലാക്കാൻ മാധ്യമങ്ങളിലൂടെ പുറത്തുവന്ന ഉപഗ്രഹചിത്രങ്ങളും നിയമസഭാ പരിസ്ഥിതി സമിതിയുടെ പഠനവും ധാരാളമാണ്.ധാതുസമ്പത്ത് വെറുതെ കളയരുതെന്ന ലാഭചിന്തയിലൂടെയല്ല പാരിസ്ഥിതിക പ്രതിസന്ധിയെ നോക്കി കാണേണ്ടതെന്നും വി എസ് വ്യക്തമാക്കി. ഇന്നത്തെ നിലയിൽ മുന്നോട്ടു പോയാൽ അത് ആലപ്പാടിനെ മാത്രമല്ല ബാധിക്കുക. കടലും കായലും ഒന്നായി അപ്പർ കുട്ടനാടു വരെയുള്ള കാർഷിക ജനവാസ മേഖലയെ ഇല്ലാതാക്കിയേക്കുമെന്നും വി എസ് പറഞ്ഞു. ജനിച്ച മണ്ണിൽ മരിക്കണമെന്ന ആലപ്പാട്ടെ കുഞ്ഞുങ്ങളുടെ ആഗ്രഹത്തിന് കരിമണലിനെക്കാൾ വിലയുണ്ടെന്നു പറഞ്ഞാണ് വി എസ് പ്രസ്താവന അവസാനിപ്പിക്കുന്നത്. content highlights:v s achuthanandan criticises alappad mining
from mathrubhumi.latestnews.rssfeed http://bit.ly/2FEYX5d
via
IFTTT
No comments:
Post a Comment