ആലപ്പാട് സമരക്കാര്‍ക്ക് സർക്കാരിന്റെ ഔദ്യോഗിക ക്ഷണം, തഹസില്‍ദാര്‍ നേരിട്ടെത്തി കത്ത് കൈമാറി - e NEWS

e NEWS

LATEST NEWS

Breaking

Home Top Ad

Ads Here

Thursday, January 17, 2019

ആലപ്പാട് സമരക്കാര്‍ക്ക് സർക്കാരിന്റെ ഔദ്യോഗിക ക്ഷണം, തഹസില്‍ദാര്‍ നേരിട്ടെത്തി കത്ത് കൈമാറി

കരുനാഗപ്പള്ളി: ആലപ്പാട് ഖനനം നിർത്തിവെക്കണമെന്ന് ആവശ്യപ്പെട്ട് സമരം നടത്തുന്നവർക്ക് സർക്കാരിന്റെ ഔദ്യോഗിക ക്ഷണം. ഔദ്യോഗികമായി ക്ഷണിക്കാതെ സർക്കാരുമായി ചർച്ചയ്ക്ക് തയ്യാറല്ലെന്ന സമരസിമിതിയുടെ പ്രഖ്യാപനത്തിന് പിന്നാലെയാണ് സമരക്കാർക്ക്ക്ഷണം ലഭിച്ചത്. കരുനാഗപ്പള്ളി തഹസിൽദാർ നേരിട്ടെത്തിയാണ് സർക്കാരിന്റെ ഔദ്യോഗിക ക്ഷണക്കത്ത്കൈമാറിയത്. ഇന്നലെ സമരക്കാരെ ഫോണിൽ വിളിച്ച് ആരൊക്കെയാണ് പങ്കെടുക്കുന്നതെന്ന്തഹസിൽദാർ ആരാഞ്ഞിരുന്നു. എന്നാൽ ഔദ്യോഗിക ക്ഷണമല്ലാത്തതിനാൽ ചർച്ചയുമായി സഹകരിക്കില്ലെന്നായിരുന്നു സമരക്കാരുടെ നിലപാട് തുടർന്നാണ് മന്ത്രിയും എംഎൽഎയും ഇടപെട്ട് പ്രത്യേക ദൂതൻ വഴി സർക്കാരിന്റെ കത്ത് സമരക്കാർക്ക് നേരിട്ടെത്തിച്ചത്. ഉദ്യോഗസ്ഥ തലത്തിലും കമ്പനി തലത്തിലും ആലപ്പാട്ടെ വിഷയങ്ങൾ സംബന്ധിച്ച് വിശദമായി ചർച്ച ചെയ്തു അതിന്റെഅടിസ്ഥാനത്തിലാണ് സമരക്കാരെ ചർച്ചയ്ക്ക് ക്ഷണിച്ചതെന്ന് മന്ത്രി ഇപി ജയരാജൻ അറിയിച്ചു. "ഉദ്യോഗസ്ഥ തലത്തിൽ നടത്തിയ ചർച്ചയുടെ അടിസ്ഥാനത്തിൽ സമരം നടത്തുന്ന ജനങ്ങളുമായി ഒരു ചർച്ച ആവശ്യമാണെന്ന് മുഖ്യമന്ത്രി തന്നെ നിർദേശിച്ചു..തുടർന്നാണ്സമരത്തിൽ പങ്കെടുക്കുന്നവരെ പ്രത്യേകമായി ക്ഷണിച്ച് ഇന്ന് വൈകുന്നേരം 5 മണിക്ക് ചർച്ചയ്ക്ക് തീരുമാനമെടുത്തത്. ഇന്നലെചേർന്ന യോഗത്തിനും ശേഷം തീരുമാനങ്ങൾ അവരെ അറിയിക്കാൻ നിർദ്ദേശം നൽകിയിരുന്നു, മന്ത്രി ഇപി ജയരാജൻ അറിയിച്ചു. എല്ലാ കാര്യങ്ങളും ചർച്ച ചെയ്ത തീരുമാനിക്കും. ജനങ്ങളുടെയും സംസ്ഥാനത്തിന്റെയും തൊഴിലാളികളുടെയും താത്പര്യങ്ങൾ സംരക്ഷിക്കുന്ന നിലപാടാണ് സർക്കാർ സ്വീകരിക്കുക എന്നും അദ്ദേഹം അറിയിച്ചു. ഖനനം തുടരാമെന്നുതന്നെയാണ് സമരക്കാർ പറഞ്ഞതെന്നും ജനങ്ങളുടെ സുരക്ഷ കൂടി പരിഗണിച്ച് തീരുമാനമെടുക്കുമെന്നും മന്ത്രി കൂട്ടിച്ചേർത്തു.


from mathrubhumi.latestnews.rssfeed http://bit.ly/2FxSJ7V
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages