ചങ്ങനാശ്ശേരി: ബിജെപി സംസ്ഥാന അധ്യക്ഷൻ പെരുന്നയിലെ എൻഎസ്എസ് ആസ്ഥാനത്തെത്തി മന്നം സമാധിയിൽ പുഷ്പാർച്ചന നടത്തി. നിലവിലെ പ്രത്യേക സാഹചര്യത്തിൽ എൻ.എസ്.എസിന് തങ്ങളോട് സ്നേഹം കൂടിയിട്ടുണ്ടെന്ന് സന്ദർശനത്തിന് ശേഷം ശ്രീധരൻ പിള്ള പ്രതികരിച്ചു. ശബരിമലയിൽ വിശ്വാസികൾക്കൊപ്പം മുൻപന്തിയിൽ നിന്നത് ബിജെപിയാണ്. സ്വാഭാവികമായി അതിന്റെ സ്നേഹം എൻഎസ്എസിന് കാണും. എല്ലാ വർഷവും ഞാൻ ഇവിടെ എത്തി പുഷ്പാർച്ചന നടത്തിവരുന്നതാണെന്നും അദ്ദേഹം പറഞ്ഞു. എൻ.എസ്.എസിന് സമദൂര നിലപാടാണ് ഉള്ളത്. അത് നിലനിർത്തിക്കൊണ്ട് തന്നെ അവർക്ക് ഉള്ളിന്റെ ഉള്ളിൽ ഞങ്ങളോട് സ്നേഹം കൂടുതലുണ്ട്. വിശ്വാസികൾക്ക് വേണ്ടി കൂടുതൽ ത്യാഗങ്ങൾ സഹിച്ചത് ബി.ജെ.പിയാണെന്നും പിള്ള പറഞ്ഞു. Content Highlights:sreedharan pillai, nss headquarters in perunna,bjp kerala
from mathrubhumi.latestnews.rssfeed http://bit.ly/2LIElKe
via
IFTTT
No comments:
Post a Comment