ഏലപ്പാറ(ഇടുക്കി):കുടുംബകലഹത്തെത്തുടർന്ന് ശാരീരിക വൈകല്യമുള്ള വീട്ടമ്മയെ ഭർത്താവ് കൊലപ്പെടുത്തി കെട്ടിത്തൂക്കി. ഏലപ്പാറ ചെമ്മണ്ണ് മൊട്ടലയത്തിൽ ഭാഗ്യരാജിന്റെ ഭാര്യ ഷേർളി (34) യാണ് കൊല്ലപ്പെട്ടത്. ഭാഗ്യരാജിനെ പോലീസ് അറസ്റ്റുചെയ്തു. തിങ്കളാഴ്ച ഉച്ചയ്ക്കാണ് ഇവർ താമസിക്കുന്ന ലയത്തിന്റെ അടുക്കളയിൽ മൃതദേഹം കണ്ടത്. അടുത്ത ലയമുറികളിൽ താമസിക്കുന്ന തൊഴിലാളികൾ ഉച്ചഭക്ഷണത്തിനെത്തിയപ്പോഴാണ് വിവരം അറിയുന്നത്. കുടുംബകലഹമാണ് കൊലപാതകത്തിന് കാരണമെന്നാണ് പോലീസ് നിഗമനം. ഷേർളിയും ഭർത്താവും തമ്മിൽ കലഹം പതിവായിരുന്നതായി സമീപവാസികൾ പറഞ്ഞു. ആറുമാസംമുമ്പ് ഇവർ തമ്മിലുണ്ടായ കലഹം വെട്ടിലാണ് കലാശിച്ചത്. അന്ന് കഴുത്തിനു സാരമായി പരിക്കേറ്റ ഷേർളിയുടെ ശരീരത്തിന്റെ ഒരുഭാഗം തളർന്നനിലയിലായിരുന്നു. ഞായറാഴ്ച രാത്രിയിലും ഇവർ തമ്മിൽ വാക്കുതർക്കം നടന്നിരുന്നു. ബഹളം കേട്ട് സമീപത്തുള്ളവർ ഓടിക്കൂടുകയും ചെയ്തിരുന്നു. തിങ്കളാഴ്ച ഉച്ചയോടെയാണ് അയൽവാസികൾ അടുക്കളയിൽ ഷേർളിയുടെ മൃതദേഹം കണ്ടത്. കഴുത്തിൽ കയറിട്ട് കെട്ടിത്തൂക്കിയിരുന്നെങ്കിലും മൃതദേഹം നിലത്ത് ഇരിക്കുന്ന നിലയിലായിരുന്നു. അടുത്ത ലയമുറികളിലുള്ള ആളുകൾ പണിക്കു പോയശേഷം ഭാര്യയെ കഴുത്തുഞെരിച്ചു കൊല്ലുകയും അടുക്കളയിലേക്ക് വലിച്ചുകൊണ്ടുപോയ ശേഷം വാതിലിനോടു ചേർന്ന കഴുക്കോലിൽ സാരി ഉപയോഗിച്ചു കെട്ടിത്തൂക്കാൻ ശ്രമിക്കുകയും ചെയ്യുകയായിരുന്നുവെന്ന് പിടിയിലായ ഭാഗ്യരാജ് പോലീസിനോടു പറഞ്ഞു. കൃത്യത്തിനുശേഷം സ്ഥലം വിടാൻ ശ്രമിച്ച ഇയാളെ നാട്ടുകാർ പിടികൂടി പോലീസിനു കൈമാറുകയായിരുന്നു. കട്ടപ്പന ഡിവൈ.എസ്.പി. എൻ.സി.രാജ്മോഹൻ, കട്ടപ്പന സി.ഐ.അനിൽകുമാർ പീരുമേട് എസ്.ഐ. സുരേഷ്കുമാർ എന്നിവരുടെ മേൽനോട്ടത്തിൽ മേൽ നടപടികൾ സ്വീകരിച്ചശേഷം കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മൃതദേഹ പരിശോധനയ്ക്കായി മാറ്റി. content highlights; man hanged handicapped wife after killing
from mathrubhumi.latestnews.rssfeed http://bit.ly/2EWvQKU
via
IFTTT
No comments:
Post a Comment