കോഴിക്കോട്: ചേളന്നൂരിൽ ഉണ്ടായ വാഹനാപകടത്തിൽ രണ്ടു പേർ മരിച്ചു. വൈദ്യുതിത്തൂണിൽ ബൈക്കിടിച്ചാണ് അപകടമുണ്ടായത്. കണ്ണങ്കര സ്വദേശികളായ നിജിൻ(21), അഭിഷേക്(21) എന്നിവരാണ് മരിച്ചത്. പുലർച്ചെ ഒന്നരയോടെയായിരുന്നു അപകടം. പുതുവത്സരാഘോഷം കഴിഞ്ഞ് ഇരുവരും മടങ്ങുകയായിരുന്നോ എന്ന കാര്യം പോലീസ് പരിശോധിച്ചു വരികയാണ്. ബൈക്കിന്റെ നിയന്ത്രണം തെറ്റിയതാണ് അപകടകാരണമായി കരുതുന്നത്. മൃതദേഹങ്ങൾ മെഡിക്കൽ കോളേജ് ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്. Content Highlights: Two killed in Bike Accident, Kozhikode
from mathrubhumi.latestnews.rssfeed http://bit.ly/2s1vsSP
via
IFTTT
No comments:
Post a Comment