കൊച്ചി:ലോക്സഭാ തിരഞ്ഞെടുപ്പ് അടുത്തുവരുന്ന സാഹചര്യത്തിൽ ഫെബ്രുവരിയിൽ നടക്കുന്ന പണനയ അവലോകനത്തിൽ റിസർവ് ബാങ്ക് നിരക്ക് കുറച്ചേക്കും. വായ്പാനിരക്ക് കാൽ ശതമാനം കുറയ്ക്കുമെന്നാണ് ആഗോള ബാങ്കിങ് സ്ഥാപനമായ ഗോൾഡ്മാൻ സാക്സിന്റെ അനുമാനം. അര ശതമാനം വരെ കുറയ്ക്കുമെന്ന് ചില സാമ്പത്തിക വിദഗ്ദ്ധർ അനുമാനിക്കുന്നു. പണപ്പെരുപ്പം വൻതോതിൽ കുറഞ്ഞതിനാൽ നിരക്ക് കുറയ്ക്കാൻ ആർ.ബി.ഐ.ക്ക് അവസരമുണ്ടെന്ന് ഗോൾഡ്മാൻ സാക്സ് വിലയിരുത്തുന്നു. അമേരിക്കയിൽ കേന്ദ്ര ബാങ്ക് നിരക്ക് കൂട്ടുന്നതിന്റെ വേഗം കുറയ്ക്കുമെന്ന പ്രതീക്ഷയും ഇന്ത്യയിൽ പലിശ നിരക്ക് കുറയ്ക്കാൻ ഇടയാക്കും. ഫെബ്രുവരി ഏഴിനാണ് നയപ്രഖ്യാപനം. ഒക്ടോബറിലെ നയ അവലോകനത്തിൽ നിരക്കിൽ മാറ്റം വരുത്തിയിരുന്നില്ല. പണപ്പെരുപ്പം ഡിസംബറിൽ 2.2 ശതമാനമായി കുറഞ്ഞിട്ടുണ്ട്. ഒന്നര വർഷത്തിനിടയിലെ ഏറ്റവും താഴ്ന്ന നിരക്കാണ്. ആർ.ബി.ഐ.യുടെ ഇടക്കാല ലക്ഷ്യം നാലു ശതമാനത്തിലെത്തിക്കുകയായിരുന്നു. അതിനെക്കാൾ ഏറെ താഴേക്കു പോയതോടെ നിരക്ക് കുറയ്ക്കുമെന്നു തന്നെയാണ് കരുതുന്നത്.
from mathrubhumi.latestnews.rssfeed http://bit.ly/2R1Dm8R
via
IFTTT
No comments:
Post a Comment