മുംബൈ: ഓഹരി സൂചികകളിൽ നഷ്ടത്തോടെ തുടക്കം. വ്യാപാരം ആരംഭിച്ചയുടനെ സെൻസെക്സ് 159 പോയന്റ് താഴ്ന്ന് 36419ലും നിഫ്റ്റി 50 പോയന്റ് നഷ്ടത്തിൽ 10911ലുമെത്തി. ബിഎസ്ഇയിലെ 583 കമ്പനികളുടെ ഓഹരികൾ നേട്ടത്തിലും 1023 ഓഹരികൾ നഷ്ടത്തിലുമാണ്. വില്പന സമ്മർദമാണ് സൂചികകളെ ബാധിച്ചത്. സൺ ഫാർമ, കൊട്ടക് മഹീന്ദ്ര, വിപ്രോ, ഇന്ത്യബുൾസ് ഹൗസിങ്, ഒഎൻജിസി, ഡോ.റെഡ്ഡീസ് ലാബ്, സിപ്ല തുടങ്ങിയ ഓഹരികൾ നേട്ടത്തിലാണ്. എംആന്റ്എം, വേദാന്ത, ടാറ്റ സ്റ്റീൽ, മാരുതി സുസുകി, ഇൻഫോസിസ്, ഹിൻഡാൽകോ, ഐടിസി, എച്ച്സിഎൽ ടെക്, റിലയൻസ്, കോൾ ഇന്ത്യ, ടാറ്റ മോട്ടോഴ്സ് തുടങ്ങിയ ഓഹരികൾ നഷ്ടത്തിലുമാണ്. sensex down 159 pts
from mathrubhumi.latestnews.rssfeed http://bit.ly/2DolWzG
via
IFTTT
No comments:
Post a Comment