ചിന്നക്കനാല്‍ ഇരട്ടക്കൊലപാതകം: അഞ്ച് പോലീസുകാര്‍ക്ക് സസ്‌പെന്‍ഷന്‍ - e NEWS

e NEWS

LATEST NEWS

Breaking

Home Top Ad

Ads Here

Monday, January 21, 2019

ചിന്നക്കനാല്‍ ഇരട്ടക്കൊലപാതകം: അഞ്ച് പോലീസുകാര്‍ക്ക് സസ്‌പെന്‍ഷന്‍

തൊടുപുഴ: ചിന്നക്കനാൽ ഇരട്ടക്കൊലപാതക കേസിൽ അഞ്ച് പോലീസുകാർക്ക് സസ്പെൻഷൻ. രണ്ട് എ.എസ്.ഐമാർ അടക്കം അന്വേഷണസംഘത്തിലെ അഞ്ച് പോലീസുകാർക്കാണ് സസ്പെൻഷൻ. കേസിലെ പ്രതിയുടെ ചിത്രവും വിവരങ്ങളും മാധ്യമങ്ങൾക്ക് നൽകിയതിനാണ് നടപടി. എ.എസ്.ഐമാരായ ഉലഹന്നാൻ,സജി.എം.പോൾ, ഡ്രൈവർ അനീഷ്, സി പി ഒ ഓമനക്കുട്ടൻ, ശാന്തമ്പാറ സ്റ്റേഷൻ ഡ്രൈവർ രമേഷ് എന്നിവരെയാണ് സസ്പെന്റ് ചെയ്തത്. ചിന്നക്കനാൽ നടുപ്പാറയിൽ ഏലത്തോട്ടത്തിനുള്ളിൽ പ്രവർത്തിക്കുന്ന റിസോർട്ടിന്റെ ഉടമ കോട്ടയം മാന്നാനം കൊച്ചയ്ക്കൽ ജേക്കബ് വർഗീസിനെയും സഹായി ചിന്നക്കനാൽ പവർഹൗസ് സ്വദേശി മുത്തയ്യയെയുമാണ് കഴിഞ്ഞ ഞായറാഴ്ച വെടിയേറ്റ്കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയത്.കേസിലെ പ്രതിയും എസ്റ്റേറ്റ് സൂപ്പർവൈസറുമായ ബോബിനെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. ഇയാളുടെ ഫോട്ടോ മാധ്യമങ്ങൾക്കു നൽകിയതാണ് നടപടിക്ക് കാരണമായത്. ജില്ലാ പോലീസ് മേധാവി കെ.ബി.വേണുഗോപാലാണ് നടപടി എടുത്തത്. രാജാക്കാട് എസ്.ഐ അനുമോനെതിരെ വകുപ്പുതല നടപടിക്കും ശുപാർശചെയ്തിട്ടുണ്ട്. content highlights:chinnakkanal double murder case; 5 policemen suspended


from mathrubhumi.latestnews.rssfeed http://bit.ly/2CAmPUn
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages