നൂറുദിവസത്തിനുള്ളില്‍ അവര്‍ സ്വതന്ത്രരാകും, മോദിക്ക്‌ രാഹുലിന്റെ മറുപടി - e NEWS

e NEWS

LATEST NEWS

Breaking

Home Top Ad

Ads Here

Monday, January 21, 2019

നൂറുദിവസത്തിനുള്ളില്‍ അവര്‍ സ്വതന്ത്രരാകും, മോദിക്ക്‌ രാഹുലിന്റെ മറുപടി

ന്യൂഡൽഹി: കൊൽക്കത്തയിൽ നടന്ന പ്രതിപക്ഷ കൂട്ടായ്മയുടെറാലിയെ പരിഹസിച്ച പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് മറുപടിയുമായി കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധി. എല്ലാ പ്രതിപക്ഷ കക്ഷികളും ഒത്തുചേർന്ന് രക്ഷിക്കൂ രക്ഷിക്കൂവെന്ന്നിലവിളിക്കുകയാണെന്നായിരുന്നു പ്രധാനമന്ത്രിയുടെ പരാമർശം. ഇതിനാണ് ട്വിറ്ററിലൂടെ മറുപടിയുമായി രാഹുൽ രംഗത്തെത്തിയത്.ദാദ്ര ആൻഡ് നാഗർഹവേലിയിൽ വെച്ചായിരുന്നു മോദി പ്രതിപക്ഷ കൂട്ടായ്മയുടെ റാലിയെ വിമർശിച്ചത്. രാഹുലിന്റെ മറുപടി ഇങ്ങനെ: പ്രഭോ, സഹായത്തിനായുള്ള നിലവിളികൾ തൊഴിൽരഹിതരായ ദശലക്ഷക്കണക്കിന് യുവാക്കളുടേതാണ്, ദുരിതത്തിലായ കർഷകരുടേതാണ്, അടിച്ചമർത്തപ്പെട്ട ദളിതുകളുടെയും ആദിവാസികളുടെയും പീഡിപ്പിക്കപ്പെട്ട ന്യൂനപക്ഷങ്ങളുടേതുമാണ്, തകർന്ന ചെറുകിട വ്യാപാരികളുടേതുമാണ്. നിങ്ങളുടെ ദുർഭരണത്തിൽനിന്നും കഴിവില്ലായ്മയിൽനിന്നും മോചിതരാക്കാൻ അവർ യാചിക്കുകയാണ്. നൂറുദിവസത്തിനുള്ളിൽ അവർ സ്വതന്ത്രരാകും- രാഹുൽ ട്വിറ്ററിൽ കുറിച്ചു. Your Highness, The cries for help are the cries of millions of unemployed youth; of farmers in distress; of oppressed Dalits & Adivasis; of persecuted minorities; of small businessmen in ruin; begging to be freed from your tyranny & incompetence. In 100 days they will be free. https://t.co/sasW1IetWO — Rahul Gandhi (@RahulGandhi) January 20, 2019 content highlights:Rahul gandhi replys to narendra modi over opposition rally


from mathrubhumi.latestnews.rssfeed http://bit.ly/2ATgW4u
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages