തിരുവനന്തപുരം: ശബരിമലയുമായി ബന്ധപ്പെട്ട വിവാദങ്ങൾ ദൗർഭാഗ്യകരമാണെന്ന് മാതാ അമൃതാനന്ദമയി. ക്ഷേത്രങ്ങളെക്കുറിച്ചും ആരാധനയെക്കുറിച്ചും വേണ്ടെത്ര അറിവില്ലാത്തതാണ് ഈ പ്രശ്നങ്ങൾക്ക് കാരണം. തിരുവനന്തപുരത്ത് ശബരിമല കർമസമിതിയുടെ അയ്യപ്പ ഭക്തസംഗമം ഉദ്ഘാടനം ചെയ്ത് സംസാരിക്കവെയാണ് മാതാ അമൃതാനന്ദമയി ഇക്കാര്യം പറഞ്ഞത്. ഓരോ ക്ഷേത്രത്തിനും അതിന്റേതായ പ്രതിഷ്ഠാ സങ്കൽപ്പങ്ങളുണ്ട്. അതിനെ അവഗണിക്കുന്നത് ശരിയല്ല. ക്ഷേത്രത്തിലെ ഈശ്വരനും സർവമായ ഈശ്വരനും തമ്മിലുള്ള വ്യത്യാസം നാം മനസ്സിലാക്കണം. ഓരോ ക്ഷേത്രങ്ങളിലും ഓരോ ആചാരങ്ങളാണ്. പാരമ്പര്യമായ വിശ്വാസങ്ങൾ ആചരിച്ചില്ലെങ്കിൽ അത് ക്ഷേത്രസാഹചര്യത്തെ ബാധിക്കും. മാറ്റം ആവശ്യമാണ്. ക്ഷേത്രത്തെ മറന്നുള്ള മാറ്റങ്ങൾ പാടില്ല. അതിലൂടെ നമ്മുടെ മൂല്യങ്ങൾ നഷ്ടമാവും. ക്ഷേത്രങ്ങൾ നമ്മുടെ സംസ്കാരത്തിന്റെ തൂണുകളാണ്. അത് നാം സംരക്ഷിക്കണം. സമൂഹത്തിൽ ശാരീരികവുംമാനസികവുമായ താളലയം കൊണ്ടുവരുന്നത് ക്ഷേത്രങ്ങളാണെന്നും മാതാ അമൃതാനന്ദമയി വ്യക്തമാക്കി. Content Highlights:Matha Amirthananda Mayi,sabarimala,Ayyappa temple
from mathrubhumi.latestnews.rssfeed http://bit.ly/2MiP3r0
via IFTTT
Monday, January 21, 2019
Home
MATHRUBHUMI
mathrubhumi.latestnews.rssfeed
ശബരിമലയുമായി ബന്ധപ്പെട്ട വിവാദങ്ങള്‍ ദൗര്‍ഭാഗ്യകരം - മാതാ അമൃതാനന്ദമയി
ശബരിമലയുമായി ബന്ധപ്പെട്ട വിവാദങ്ങള്‍ ദൗര്‍ഭാഗ്യകരം - മാതാ അമൃതാനന്ദമയി
Tags
# MATHRUBHUMI
# mathrubhumi.latestnews.rssfeed
Share This
About e NEWS
mathrubhumi.latestnews.rssfeed
Labels:photos
MATHRUBHUMI,
mathrubhumi.latestnews.rssfeed
Subscribe to:
Post Comments (Atom)
Post Bottom Ad
Responsive Ads Here
Author Details
Templatesyard is a blogger resources site is a provider of high quality blogger template with premium looking layout and robust design. The main mission of templatesyard is to provide the best quality blogger templates which are professionally designed and perfectlly seo optimized to deliver best result for your blog.
No comments:
Post a Comment