അയോധ്യയിൽ രാമക്ഷേത്രം നിർമിക്കുമെന്ന് അമിത് ഷാ - e NEWS

e NEWS

LATEST NEWS

Breaking

Home Top Ad

Ads Here

Saturday, January 12, 2019

അയോധ്യയിൽ രാമക്ഷേത്രം നിർമിക്കുമെന്ന് അമിത് ഷാ

ന്യൂഡൽഹി: സാമ്പത്തികസംവരണവും അയോധ്യയിലെ രാമക്ഷേത്ര നിർമാണവും ലോക്സഭാ തിരഞ്ഞെടുപ്പിൽ ബി.ജെ.പി.യുടെ പ്രധാന പ്രചാരണായുധങ്ങളായിരിക്കുമെന്ന് സൂചനനൽകി പാർട്ടി അധ്യക്ഷൻ അമിത് ഷാ. വെള്ളിയാഴ്ച ഡൽഹിയിലാരംഭിച്ച ദേശീയ കൗൺസിൽ യോഗത്തിൽ അദ്ദേഹം നടത്തിയ പ്രസംഗത്തിൽ ഈ രണ്ടു വിഷയങ്ങൾക്കായിരുന്നു ഊന്നൽ. അയോധ്യയിൽ രാമക്ഷേത്രം നിർമിക്കാൻ ബി.ജെ.പി. പ്രതിജ്ഞാബദ്ധമാണെന്നായിരുന്നു ഷായുടെ പ്രഖ്യാപനം. “ക്ഷേത്രം നിർമിക്കാൻ 2014-ൽ ഞങ്ങൾ പ്രതിജ്ഞാബദ്ധരായിരുന്നു. ഇപ്പോഴും അതെ. എത്രയുംവേഗം ക്ഷേത്രം നിർമിക്കാനാണ് ആഗ്രഹം. അതിന് സുപ്രീംകോടതിയിൽ കേസ് വേഗം തീർപ്പാകണം. എന്നാൽ, കോൺഗ്രസ് തടസ്സങ്ങൾ സൃഷ്ടിക്കുന്നതുകാരണം കേസ് വൈകുകയാണ്'' കോടിക്കണക്കിന് യുവാക്കളുടെ സ്വപ്നസാഫല്യമാണ് സാമ്പത്തികസംവരണ ബില്ലിലൂടെ മോദി സർക്കാർ യാഥാർഥ്യമാക്കിയതെന്നും അമിത് ഷാ അഭിപ്രായപ്പെട്ടു. “വർഷങ്ങളായി ഈ ബില്ലിനായി യുവാക്കൾ കാത്തിരിക്കുകയായിരുന്നു. പ്രതിപക്ഷം ഇതുവരെ വായകൊണ്ട് ബില്ലിനെക്കുറിച്ച് പറയുകയായിരുന്നു. എന്നാൽ, ബി.ജെ.പി. അത് യാഥാർഥ്യമാക്കി” -അദ്ദേഹം പറഞ്ഞു. ലോക്സഭാ തിരഞ്ഞെടുപ്പ് തന്ത്രങ്ങൾ ചർച്ചചെയ്യാനാണ് 'ഇത്തവണ വീണ്ടും മോദി സർക്കാർ' എന്ന മുദ്രാവാക്യവുമായി രണ്ടുദിവസത്തെ ദേശീയ കൗൺസിൽ യോഗം ചേരുന്നത്. 2019-ൽ മോദി സർക്കാർ വീണ്ടും അധികാരത്തിൽ എത്തുമെന്ന് യോഗത്തിൽ അധ്യക്ഷപ്രസംഗത്തിൽ അമിത് ഷാ പറഞ്ഞു. “2014-ൽ നേടിയതിനെക്കാൾ ഭൂരിപക്ഷം നേടും. ലോകം അംഗീകരിക്കുന്ന ജനപ്രിയനേതാവാണ് മോദി. 2019-ലെ തിരഞ്ഞെടുപ്പ് രാജ്യത്തിനും പാർട്ടിക്കും നിർണായകമാണ്. ഈ തിരഞ്ഞെടുപ്പിന്റെ സ്വാധീനം ദീർഘകാലം നിലനിൽക്കും. വരുന്ന തിരഞ്ഞെടുപ്പ്, ആശയങ്ങൾ തമ്മിലുള്ള യുദ്ധമാണ്. സാംസ്കാരിക ദേശീയതയ്ക്കും പാവപ്പെട്ടവരുടെ ഉന്നമനത്തിനും വേണ്ടിയാണ് ബി.ജെ.പി. നിലകൊള്ളുന്നത്. മോദിയും മറ്റുള്ളവരും തമ്മിലുള്ള യുദ്ധമായിരിക്കും തിരഞ്ഞെടുപ്പ്. ബി.ജെ.പി.യെ നേരിടാനായി ശത്രുക്കൾ ഒരുമിക്കുകയാണ്. പ്രതിപക്ഷത്തിന്റെ കൂട്ടായ്മയ്ക്ക് നയമോ പരിപാടികളോ ദേശവ്യാപകമായ സ്വാധീനമോ ഇല്ല. 2014-ൽ ബി.ജെ.പി. ഇവരെ ഓരോരുത്തരെയായി പരാജയപ്പെടുത്തിയതാണ്. അവർ ഇപ്പോൾ അധികാരത്തിനുവേണ്ടി ഒന്നിക്കുന്നു” -അദ്ദേഹം പറഞ്ഞു. സർക്കാരിനെതിരേ രാഹുൽഗാന്ധി അടിസ്ഥാനരഹിതമായ ആരോപണങ്ങൾ ഉന്നയിക്കുകയാണെന്നും ഷാ കുറ്റപ്പെുത്തി. പ്രധാനമന്ത്രി നരേന്ദ്രമോദി, കേന്ദ്രമന്ത്രിമാർ, ദേശീയ-സംസ്ഥാന നേതാക്കൾ എന്നിവരടക്കം പന്ത്രണ്ടായിരം പ്രതിനിധികളാണ് യോഗത്തിൽ പങ്കെടുക്കുന്നത്. കേരളത്തിൽനിന്ന് സംസ്ഥാന പ്രസിഡന്റ് പി.എസ്. ശ്രീധരൻ പിള്ളയുടെ നേതൃത്വത്തിൽ ഇരുനൂറു പ്രതിനിധികൾ പങ്കെടുക്കുന്നുണ്ട്. Content Highlights:amit shah says about ayodhya temple


from mathrubhumi.latestnews.rssfeed http://bit.ly/2D1Z8FK
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages