സിബിഐ ഇടക്കാല ഡയറക്ടര്‍: ഹര്‍ജി പരിഗണിക്കുന്നതില്‍ നിന്ന് ജസ്റ്റിസ് സിക്രി പിന്‍മാറി - e NEWS

e NEWS

LATEST NEWS

Breaking

Home Top Ad

Ads Here

Thursday, January 24, 2019

സിബിഐ ഇടക്കാല ഡയറക്ടര്‍: ഹര്‍ജി പരിഗണിക്കുന്നതില്‍ നിന്ന് ജസ്റ്റിസ് സിക്രി പിന്‍മാറി

ന്യൂഡൽഹി: നാഗേശ്വരറാവുവിനെ സിബിഐ ഇടക്കാല ഡയറക്ടറായി നിയമിച്ച ഉത്തരവിനെ ചോദ്യം ചെയ്തു കൊണ്ടുള്ള ഹർജി പരിഗണിക്കുന്നതിൽ നിന്ന് ജസ്റ്റിസ് എ കെ സിക്രി പിൻമാറി. തിങ്കളാഴ്ച ചീഫ് ജസ്റ്റിസ് രഞ്ജൻ ഗൊഗോയ് ഈ കേസ് പരിഗണിക്കുന്നതിൽ നിന്ന് പിൻമാറിയിരുന്നു. തുടർന്നാണ് ഹർജി സിക്രി അധ്യക്ഷനായ ബെഞ്ചിന് കൈമാറിയത്. പുതിയ ഡയറക്ടറെ തിരഞ്ഞെടുക്കുന്ന കമ്മിറ്റിയിൽ അംഗമായത് കൊണ്ടാണ് ചീഫ് ജസ്റ്റിസ് ഗൊഗോയ് ഹർജി പരിഗണിക്കുന്നതിൽ നിന്ന് പിൻമാറിയത്. എന്നാൽ സിക്രി പിൻമാറിയ കാര്യം വ്യക്തമല്ല. സിബിഐ ഡയറക്ടറായിരുന്ന അലോക് വർമയ്ക്കെതിരെ നടപടി സ്വീകരിച്ച കമ്മിറ്റിയിൽ സിക്രിയും ഉണ്ടായിരുന്നു. ഇടക്കാല ഡയറക്ടർ നിയമനത്തെ ചോദ്യം ചെയ്തു കൊണ്ടുള്ള ഹർജി വെള്ളിയാഴ്ച പുതിയ ബെഞ്ച് പരിഗണിക്കുമെന്നാണ് സൂചന. Content Highlights: Justice Sikri Recuses From Hearing Plea Against Nageswara Rao as Interim CBI Director


from mathrubhumi.latestnews.rssfeed http://bit.ly/2UboFlC
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages