'ആക്ടിവിസ്റ്റുകളെ മലകയറ്റിയത് വേദനയുണ്ടാക്കുന്നു'; നിലപാട് വീണ്ടും മാറ്റി സി.പി സുഗതന്‍ - e NEWS

IMG_20181117_202856

LATEST NEWS

Breaking

Home Top Ad

Ads Here

Thursday, January 3, 2019

demo-image

'ആക്ടിവിസ്റ്റുകളെ മലകയറ്റിയത് വേദനയുണ്ടാക്കുന്നു'; നിലപാട് വീണ്ടും മാറ്റി സി.പി സുഗതന്‍

തിരുവനന്തപുരം: ശബരിമല വിഷയത്തിൽ സർക്കാർ സംഘടിപ്പിച്ച വനിതാ മതിലിന്റെ മുഖ്യ സംഘാടകരിലൊരാളും ഹിന്ദു പാർലമന്റ് നേതാവുമായ സി.പി സുഗതൻ വീണ്ടും നിലപാട് മാറ്റി. ശബരിമലയിൽ സർക്കാർ കയറ്റിയ സ്ത്രീകൾ ഭക്തരല്ല ആക്ടിവിസ്റ്റുകളാണെന്നും ഇവരെ മലകയറ്റിയത് ഏറെ വേദനിപ്പിക്കുന്നെന്നും സുഗതൻ ഫെയ്സ്ബുക്ക് പോസ്റ്റിൽ പറയുന്നു. പാത്തും പതുങ്ങിയുമല്ല സുപ്രീം കോടതി വിധി പ്രഖ്യാപിച്ചത്. അത് നടപ്പിലാക്കുന്നതും പാത്തും പതുങ്ങിയുമാവരുത്. അരമണിക്കൂർ നടയടച്ചിടാതെ ദീർഘകാലത്തേക്ക് നടയടക്കാൻ തന്ത്രിമാർ തയ്യാറാവണം. നവോഥാന നായകരെല്ലാം ഈശ്വര വിശ്വാസികളും ഭക്തന്മാരും ആയിരുന്നു. നട്ടെല്ലില്ലാത്തവർ നയിക്കുന്ന ഹിന്ദു സമൂഹമാണ് ഇപ്പോഴുള്ളതെന്നും സുഗതൻ പോസ്റ്റിൽ പറയുന്നു. അതേസമയം തന്നെ ബി.ജെ.പിയെയും എൻ.എസ്.എസിനെയും സുഗതൻ പോസ്റ്റിൽ വിമർശിക്കുന്നുണ്ട്. നേരത്തെ ഹാദിയ വിഷയത്തിൽ ഉൾപ്പടെ തീവ്ര നിലപാടുകൾ സ്വീകരിക്കുകയും പരാമർശങ്ങൾ നടത്തുകയും ചെയ്ത സുഗതനെ വനിതാ മതിൽ സംഘാടക സമിതി ഭാരവാഹി ആക്കിയതിനെതിരെ വലിയ പ്രതിഷേധം ഉയർന്നിരുന്നു. എന്നാൽ മുൻ നിലപാട് ഉപേക്ഷിച്ച് നവോത്ഥാന പ്രകിയയുടെ ഭാഗമാകുകയാണെന്നായിരുന്നു സുഗതൻ അന്ന് പ്രതികരിച്ചത്. നേരത്തെ സുഗതനെ വനിതാ മതിൽ ഭാരവാഹി ആക്കിയതിനെ ന്യായീകരിച്ച് മുഖ്യമന്ത്രി പിണറായി ഉൾപ്പടെയുള്ളവർ രംഗത്ത് എത്തിയിരുന്നു. മുൻ നിലപാടുകളിലെ പാളിച്ചകൾ തിരിച്ചറിഞ്ഞ് പൊതുവികാരത്തോടൊപ്പം യോജിച്ചു പോകാൻ തയ്യാറാകുന്നവരെ മാറ്റി നിർത്തേണ്ടതില്ലാ എന്നായിരുന്നു പിണറായി ഈ വിഷയത്തിൽ പറഞ്ഞത്. content highlights:CP sugathan changed his stand on Sabarimala
.com/blogger_img_proxy/ .com/blogger_img_proxy/ .com/blogger_img_proxy/ .com/blogger_img_proxy/ .com/blogger_img_proxy/ .com/blogger_img_proxy/ .com/blogger_img_proxy/
.com/blogger_img_proxy/

from mathrubhumi.latestnews.rssfeed http://bit.ly/2SxiV5f
via IFTTT

No comments:

Post a Comment

Post Bottom Ad

Pages