ഭര്‍ത്താവ് ജയിലിലായ സമയത്ത് ഭാര്യയെ പീഡിപ്പിച്ചു; ഭര്‍ത്താവിന്‍റെ സുഹൃത്ത് പിടിയില്‍ - e NEWS

IMG_20181117_202856

LATEST NEWS

Breaking

Home Top Ad

Ads Here

Thursday, January 3, 2019

demo-image

ഭര്‍ത്താവ് ജയിലിലായ സമയത്ത് ഭാര്യയെ പീഡിപ്പിച്ചു; ഭര്‍ത്താവിന്‍റെ സുഹൃത്ത് പിടിയില്‍

ആലുവ: യുവതിയെ ഭീഷണിപ്പെടുത്തി ഒരു മാസമായി ലൈംഗികമായി പീഡിപ്പിച്ചുകൊണ്ടിരുന്ന യുവാവ് പിടിയിലായി. കാസർകോട് ചെറുവത്തൂർ കടങ്ങോട് കോട്ടക്കട്ടിക്ക് വീട്ടിൽ മുത്തലിബിനെ (33) യാണ് അറസ്റ്റ് ചെയ്തത്. സുഹൃത്തിന്റെ ഭാര്യയെയാണ് ആലുവയിൽ വച്ച് പീഡിപ്പിച്ചത്. ഗൾഫിൽനിന്ന് നാട്ടിലെത്തിയ ഇയാൾ ഫേസ്ബുക്കിലൂടെ പരിചയപ്പെട്ട മറ്റൊരു യുവതിയെ ബലാൽസംഗം ചെയ്തതിന് കരുവാരക്കുണ്ട് പോലീസ് സ്റ്റേഷനിൽ കേസുണ്ട്. ഇതിനുശേഷം ആലുവയിലെത്തിയ പ്രതി വിസ കച്ചവടവുമായി ബന്ധപ്പെട്ട ജോലികൾ ചെയ്തുവരികയായിരുന്നു. യുവതിയും ഭർത്താവും പുത്തൻകുരിശ് ഭാഗത്തായിരുന്നു താമസം. പ്രതി മുത്തലിബ് ഇടയ്ക്ക് അവിടെ പോകാറുണ്ടായിരുന്നു. ഇതിനിടയിൽ ഒരു വഞ്ചനക്കേസിൽ യുവതിയുടെ ഭർത്താവ് ജയിലിലായി. ഇതോടെ പ്രതി യുവതിയെയും കുട്ടിയെയും കൊല്ലുമെന്ന് ഭീഷണിപ്പെടുത്തി ആലുവയിലെ ഇയാളുടെ താമസ സ്ഥലത്തേക്ക് കൊണ്ടുവരികയായിരുന്നു. ഇവിടെ വച്ചായിരുന്നു പീഡനം. ഭർത്താവ് ജയിലിൽനിന്ന് ഇറങ്ങിയ ശേഷം യുവതിയെ കണ്ടെത്തി. കാര്യങ്ങൾ അറിഞ്ഞ ശേഷം പരാതി നൽകുകയായിരുന്നു. Content Highlight: women raped by husbands friend in Kerala
.com/blogger_img_proxy/ .com/blogger_img_proxy/ .com/blogger_img_proxy/ .com/blogger_img_proxy/ .com/blogger_img_proxy/ .com/blogger_img_proxy/ .com/blogger_img_proxy/
.com/blogger_img_proxy/

from mathrubhumi.latestnews.rssfeed http://bit.ly/2GQleiI
via IFTTT

No comments:

Post a Comment

Post Bottom Ad

Pages