വാഷിങ്ടൺ: അഫ്ഗാനിസ്ഥാനിൽ വായനശാലയ്ക്ക് ഫണ്ട് അനുവദിച്ച പ്രധാനമന്ത്രി നരേന്ദ്ര മോദിയെ പരിഹസിച്ച് യു.എസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. ആര് വായിക്കാനാണെന്നും ഒരു പ്രയോജനവുമില്ലാത്ത നടപടിയാണിതെന്നും ട്രംപ് പറഞ്ഞു. അഫ്ഗാനിസ്ഥാനിൽ പണം ചെലവഴിച്ച് ലൈബ്രറി സ്ഥാപിച്ചുവെന്ന് പതിവായി മോദി എന്നോട് പറയുന്നു, സാധാരണഗതിയിൽ വായനശാല സ്ഥാപിച്ചതിന് നന്ദി പറയേണ്ടതാണ്, പക്ഷേ ആ ലൈബ്രറി ആരാണ് ഉപയോഗിക്കുകയെന്ന് എനിക്ക് അറിയില്ല-ട്രംപ് പറഞ്ഞു. ഇന്ത്യ നടപ്പാക്കുന്ന ഏത് പദ്ധതിയെക്കുറിച്ചാണ് ട്രംപ് ഇങ്ങനെ അഭിപ്രായപ്പെട്ടതെന്ന് വ്യക്തമല്ല. 300 കോടി ഡോളറിന്റെ സഹായമാണ് അഫ്ഗാനിസ്ഥാന് ഇന്ത്യ നൽകിയത്. ഇതിൽ കാബൂളിൽ ഒരു സ്കൂളിന്റെ പുനർനിർമാണവും 1000 അഫ്ഗാൻ കുട്ടികൾക്ക് വീതം എല്ലാവർഷവും സ്കോളർഷിപ്പ് നൽകുന്നതും ഉൾപ്പെടുന്നതാണ് സഹായം. 2015 ൽ ഇന്ത്യൻ സഹായത്തോടെ പുനർനിർമിച്ച അഫ്ഗാൻ പാർലമെന്റിന്റെ ഉദ്ഘാടന ചടങ്ങിൽ അഫ്ഗാൻ യുവതയ്ക്ക് ആധുനിക വിദ്യാഭ്യാസവും പ്രഫഷണൽ വൈദഗ്ധ്യവും നേടാൻ ഉതകുന്ന പദ്ധതികൾ നടപ്പാക്കുമെന്ന് മോദി പ്രഖ്യാപിച്ചിരുന്നു. Content Highlights:Library in Afghanistan,Trump Takes a Jibe at PM Modi
from mathrubhumi.latestnews.rssfeed http://bit.ly/2CLJ237
via
IFTTT
No comments:
Post a Comment