ഫെയ്‌സ്ബുക്കില്‍ ദൈവങ്ങളെ കളിയാക്കരുത്, അത് 'നിയമവിരുദ്ധം' - e NEWS

e NEWS

LATEST NEWS

Breaking

Home Top Ad

Ads Here

Monday, January 14, 2019

ഫെയ്‌സ്ബുക്കില്‍ ദൈവങ്ങളെ കളിയാക്കരുത്, അത് 'നിയമവിരുദ്ധം'

ദൈവങ്ങളെ അപമാനിച്ചുകൊണ്ടും കാശ്മീർ വിഘടന വാദം പറഞ്ഞുകൊണ്ടുള്ള പോസ്റ്റുകളും ഇന്ത്യൻ ത്രിവർണ പതാകയുടെ നിറങ്ങൾ അരയ്ക്ക് താഴെയുള്ള വസ്ത്രങ്ങളിൽ പതിപ്പിച്ചുമുള്ള ചിത്രങ്ങളും ഫെയ്സ്ബുക്കിന്റെ പ്രാദേശികമായി നിയമവിരുദ്ധ ഉള്ളടക്കമായി അടയാളപ്പെടുത്തും. അത്തരം ഉള്ളടക്കങ്ങൾ ശ്രദ്ധയിൽ പെടുമ്പോൾ വിശദ പരിശോധനകൾക്ക് ശേഷം അവ ഫെയ്സ്ബുക്കിൽ അനുവദിക്കണോ വേണ്ടയോ എന്ന് തീരുമാനിക്കും. ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ 15,000 കണ്ടന്റ് റിവ്യൂവർമാർ ഫെയ്സ്ബുക്കിനുണ്ട്. ഉപയോക്താക്കൾ റിപ്പോർട്ട് ചെയ്ത പോസ്റ്റുകളും കമ്പനിയുടെ തന്നെ അൽഗൊരിതം കണ്ടെത്തിയ പോസ്റ്റുകളും ഇവർ പതിവായി പരിശോധിക്കുന്നുണ്ട്. ഒരു പോസ്റ്റ് ഫെയ്സ്ബുക്കിൽ നിൽക്കണോ വേണ്ടയോ എന്ന് തീരുമാനിക്കുന്നത് ഇവരാണ്. ഫെയ്സ്ബുക്കിന്റെ ആഗോള നയത്തിനോട് യോജിക്കാത്ത പോസ്റ്റുകൾ പിൻവലിക്കുന്നതും അവ ലേബൽ ചെയ്യുന്നതും കൂടുതൽ പരിശോധനങ്ങൾക്ക് വിടേണ്ടതും ഈ കണ്ടന്റ് റിവ്യൂവർമാരുടെ ചുമതലയാണ്. ഇന്ത്യയിൽ കശ്മീരിന്റേയും അക്സായ് ചിനിന്റേയും ഭൂപടങ്ങൾ, ദൈവങ്ങളെ താരതമ്യം ചെയ്യുകയും മുഹമ്മദ് നബിയെ ചിത്രീകരിക്കുകയും കളിയാക്കുകയും ചെയ്യുന്ന പോസ്റ്റുകൾ, ത്രിവർണ പതാകയിലെ അശോക ചക്രത്തിന് പകരം ഗാന്ധിയെ പ്രതിഷ്ഠിക്കുന്ന ചിത്രങ്ങൾ തുടങ്ങിയവ നിയമവിരുദ്ധ ഉള്ളടക്കങ്ങളാണ്. അതുപോലെ കശ്മീർ വിഭജനം, കശ്മീരും സിയാച്ചിനും പാകിസ്താന്റേതാണ്, അക്സായ് ചിൻ, അരുണാചൽ പ്രദേശ്, അസം, നാഗാലാൻഡ്, ത്രിപുര എന്നിവിടങ്ങളിൽ ചൈന ഉയർത്തുന്ന അവകാശവാദം എന്നിവയെ പിന്തുണയ്ക്കുന്ന പോസ്റ്റുകൾ ഫെയ്സ്ബുക്കിൽ നിയമവിരുദ്ധമാണ്. അതിനാൽ ആസാദ് കശ്മീർ, ഫ്രീ കശ്മീർ, കാശ്മീർ പാകിസ്താന്റേത് പോലുള്ള വാചകങ്ങൾ ഫെയ്സ്ബുക്ക് നീക്കം ചെയ്യും. പ്രാദേശികമായി നിയമവിരുദ്ധമായ വിഷയങ്ങളുടെ അടിസ്ഥാനത്തിലാണ് ഫെയ്സ്ബുക്ക് പോസ്റ്റുകൾ ഉന്നത പരിശോധനയ്ക്കായി നൽകുന്നത്. ഈ നടപടികൾ ഉപയോക്താക്കളോ പ്രാദേശിക നിയമനിർവഹണ സംവിധാനങ്ങളോ അറിയില്ല. കൃത്യമായ പരിശോധനങ്ങൾ കൂടാതെ ഉള്ളടക്കങ്ങൾക്ക് വിലക്കേർപ്പെടുത്തില്ല. അതേസമയം മതത്തെയോ വിശ്വാസങ്ങളെയോ ആക്രമിച്ചുകൊണ്ടുള്ള പ്രസംഗങ്ങൾ വിദ്വേഷ പ്രസംഗങ്ങളായി പരിഗണിക്കില്ലെന്ന് ഫെയ്സ്ബുക്ക് പല തവണ പ്രസ്താവിച്ചതാണ്. എന്നാൽ ദൈവങ്ങളെ അപമാനിച്ചുകൊണ്ടുള്ള പോസ്റ്റുകൾ അനുവദിക്കില്ലെന്ന് ഫെയ്സ്ബുക്ക് ഇപ്പോൾ വ്യക്തമാക്കുന്നു. പ്രാദേശികമായ വിലക്കുകളെ മറികടക്കുന്നതിന് വേണ്ടിയാണ് പ്രാദേശിക നിയമങ്ങളുടെ അടിസ്ഥാനത്തിൽ ഫെയ്സ്ബുക്ക് നിയന്ത്രണങ്ങൾ കൊണ്ടുവരുന്നത് എന്ന നിരീക്ഷണമുണ്ട്. Content Highlights:Facebook flags 'locally illegal' contentKashmir, deities, Tricolour


from mathrubhumi.latestnews.rssfeed http://bit.ly/2CmA6Q2
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages