മുംബൈ: വ്യാപാര ആഴ്ചയുടെ ആദ്യദിനത്തിൽ ഓഹരി സൂചികകളിൽ നഷ്ടത്തോടെ തുടക്കം. സെൻസെക്സ് 170 പോയന്റ് താഴ്ന്ന് 35839ലും നിഫ്റ്റി 54 പോയന്റ് നഷ്ടത്തിൽ 10740ലുമാണ് വ്യാപാരം നടക്കുന്നത്. ബിഎസ്ഇയിലെ 535 കമ്പനികളുടെ ഓഹരികൾ നേട്ടത്തിലും 838 ഓഹരികൾ നഷ്ടത്തിലുമാണ്. ഇൻഫോസിസ്, യെസ് ബാങ്ക്, സൺ ഫാർമ, ഡോ.റെഡ്ഡീസ് ലാബ്, ഐഒസി, ഹിന്ദുസ്ഥാൻ യുണിലിവർ തുടങ്ങിയ ഓഹരികൾ നേട്ടത്തിലാണ്. ആക്സിസ് ബാങ്ക്, എൽആന്റ്ടി, ഗെയിൽ, വേദാന്ത, ഭാരതി എയർടെൽ, ടിസിഎസ്, ടാറ്റ സ്റ്റീൽ, ടാറ്റ മോട്ടോഴ്സ്, വിപ്രോ, ബജാജ് ഓട്ടോ തുടങ്ങിയ ഓഹരികൾ നഷ്ടത്തിലുമാണ്. പ്രവർത്തന ഫലങ്ങൾ കമ്പനികൾ പുറത്തുവിട്ടുതുടങ്ങിയിട്ടുണ്ട്. അതിനെ ആശ്രയിച്ചായിരിക്കും വിപണിയുടെ നീക്കം. content highlight:Sensex starts over 170 points lower
from mathrubhumi.latestnews.rssfeed http://bit.ly/2D8JOHu
via
IFTTT
No comments:
Post a Comment