ജനങ്ങളെ കബളിപ്പിക്കാന്‍ വര്‍ഗ്ഗീയവാദികള്‍ക്കായി, എന്നാല്‍ വെല്ലുവിളികൾ സർക്കാർ മറികടന്നു- മന്ത്രി - e NEWS

e NEWS

LATEST NEWS

Breaking

Home Top Ad

Ads Here

Monday, January 14, 2019

ജനങ്ങളെ കബളിപ്പിക്കാന്‍ വര്‍ഗ്ഗീയവാദികള്‍ക്കായി, എന്നാല്‍ വെല്ലുവിളികൾ സർക്കാർ മറികടന്നു- മന്ത്രി

ശബരിമല : രാഷ്ട്രീയ മോഹത്തോട് കൂടി തത്പരകക്ഷികശൾക്കും വർഗ്ഗീയ ഭ്രാന്തൻമാർക്കും ശബരിമല വിഷയത്തിൽ ജനങ്ങളെ കബളിപ്പിക്കാനായെന്നും എന്നാൽ ജനം അത് തിരിച്ചറിഞ്ഞെന്നും ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രൻ. ശബരിമലയിൽ പ്രശ്നങ്ങളുണ്ടാക്കിയവരുടെ ലക്ഷ്യം ലോക്സഭാ തിരഞ്ഞെടുപ്പായിരുന്നു. അത് ജനം മനസ്സിലാക്കിസർക്കാരിന് ഭരണഘടന ദൗത്യം നിർവ്വഹിക്കേണ്ടതുണ്ടായിരുന്നെന്നും എല്ലാ വെല്ലുവിളികളെയും സർക്കാരിന് മറികടക്കാനായെന്നും കടകംപള്ളിസുരേന്ദ്രൻ പറഞ്ഞു. "പ്രധാനമായ ഭരണഘടനാ ദൗത്യം സർക്കാരിന് നിർവ്വഹിക്കേണ്ടതുണ്ടായിരുന്നു. ചില വർഗ്ഗീയ വാദികൾ, സ്ഥാപിത താത്പര്യക്കാർ രാഷ്ട്രീയ മോഹത്തോടു കൂടി സുപ്രീംകോടതി വിധിയെ എതിർക്കാൻ ശ്രമിച്ചത് തീർഥാടനകാലത്ത് പ്രശ്നങ്ങൾക്കിടയാക്കി. പക്ഷെ അത് കേവലം രാഷ്ട്രീയ താത്പര്യമാണെന്ന് കേരളം മനസ്സിലാക്കി. അതു കൊണ്ട് ആ വെല്ലുവിളിയെ മറികടക്കാനായി. നമ്മുടെ രാജ്യത്ത് ഭരണഘടനയും നീതിന്യായ വ്യവസ്ഥയും രാജ്യത്തിന്റെ മുന്നോാട്ടുള്ള പോക്കിന് അത്യാവശ്യമാമെന്ന് കേരളീയർക്ക് മനസ്സിലാവുന്നുണ്ട്. ഉത്തരേന്ത്യയിലെ ചില സംസ്ഥാനങ്ങളിൽ നിയമവാഴ്ചയെ അട്ടിമറിക്കുന്നതും കേരളീയർ കാണുന്നുണ്ട്. ദൈവത്തിന്റെ സ്വന്തം നാടെന്ന ഖ്യാതി നിലനിർത്തേണ്ടത്തങ്ങളുടെ പ്രാഥമിക ഉത്തരവാദിത്വമായി ജനങ്ങൾ കാണുന്നുണ്ട്. കുറച്ച് ദിവസം ജനങ്ങളെ കബളിപ്പിക്കാൻ വർഗ്ഗീയ ഭ്രാന്തൻമാർക്ക് സാധിച്ചിട്ടുണ്ട്." സ്ത്രീകളുടെ പ്രായം പരിശോധിക്കുന്നത് സർക്കാരിനെ ബാധിക്കുന്ന കാര്യമല്ലെന്നും വരുന്ന എല്ലാ ഭക്തജനങ്ങൾക്കും തൊഴാനുള്ള അവസരം നൽകുമെന്നും കടകംപള്ളി സുരേന്ദ്രൻ പറഞ്ഞു. "ലോക്സഭാ ഇലക്ഷനെ ലക്ഷ്യം വെച്ച് ശബരിമല പ്രശ്നത്തെ സമീപിച്ചവർക്ക് ജനങ്ങളെ തെറ്റിദ്ധരിപ്പിക്കാൻ കഴിഞ്ഞു. എന്നാൽ പിന്നീട് ജനങ്ങളെല്ലാം തിരിച്ചറിഞ്ഞു. ഇവരുടെ നേരത്തെയുള്ള നിലപാട്, സുപ്രീംകോടതി വിധിക്കാസ്പദമായ കേസു കൊടുത്തത് ആര്, എന്നെല്ലാം മനസ്സിലാക്കാനും ജനങ്ങൾക്ക് സാധിച്ചിട്ടുണ്ട്." വരുന്ന സ്ത്രീകളുടെ പ്രായം പരിശോധിക്കുന്നത് സർക്കാരിന്റെ ഉത്കണ്ഠയല്ല. വരുന്ന എല്ലാ ഭക്തജനങ്ങൾക്കും തൊഴാനുള്ള അവസരം കൊടുക്കുമെന്നും കടകമ്പള്ളി പറഞ്ഞു. content highlights:kadakampally criticise BJP on Sabarimala issue


from mathrubhumi.latestnews.rssfeed http://bit.ly/2RpOsJP
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages