നടൻ പ്രകാശ് രാജ് രാഷ്ട്രീയത്തിലേക്ക് ; ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ മത്സരിക്കും - e NEWS

e NEWS

LATEST NEWS

Breaking

Home Top Ad

Ads Here

Tuesday, January 1, 2019

നടൻ പ്രകാശ് രാജ് രാഷ്ട്രീയത്തിലേക്ക് ; ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ മത്സരിക്കും

ബെംഗളൂരു: രജനികാന്തിനും കമൽഹാസനും പിന്നാലെ മറ്റൊരു തെന്നിന്ത്യൻ സൂപ്പർ സ്റ്റാർ കൂടി രാഷ്ട്രീയ പ്രവേശനം പ്രഖ്യാപിച്ചു. പുതുവർഷം ആശംസിച്ചുകൊണ്ടുള്ള ട്വീറ്റിലൂടെയാണ് പ്രകാശ് രാജ്രാഷ്ട്രീയ പ്രവേശനം പ്രഖ്യാപിച്ചത്. 2019 ലോക്സഭാ തിരഞ്ഞെടുപ്പിൽ നിങ്ങളുടെ പിന്തുണയോടെ സ്വന്ത്രനായി മത്സരിക്കുമെന്നും അദ്ദേഹം അറിയിച്ചു. ഏത് മണ്ഡലത്തിൽ നിന്നാണ് ജനവിധി തേടുക എന്നത് ഉടൻ പ്രഖ്യാപിക്കും. അബ് കി ബാർ ജനതാ സർക്കാർ എന്ന മുദ്രാവാക്യത്തോടെയാണ് പ്രകാശ് രാജിന്റെ ട്വീറ്റ്. അബ് കി ബാർ മോദി സർക്കാർ എന്നായിരുന്നു 2014-ൽ ബിജെപിയുടെ മുദ്രാവാക്യം. മോദി സർക്കാരിന്റെയും ബിജെപിയുടേയും കടുത്ത വിമർശകൻകൂടിയാണ് പ്രകാശ് രാജ്. മാധ്യമ പ്രവർത്തക ഗൗരി ലങ്കേഷിന്റെ കൊലപാതകത്തിന് ശേഷമാണ് അദ്ദേഹം ശക്തമായ വിമർശനങ്ങളുമായി പൊതുവേദികളിലെത്തുന്നത്. ട്വിറ്ററിലൂടെയുള്ള രാഷ്ട്രീയ പ്രവേശന പ്രഖ്യാപനത്തിന് പ്രകാശ് രാജിന് മികച്ച പ്രതികരണമാണ് ലഭിച്ചുക്കൊണ്ടിരിക്കുന്നത്. അതേ സമയം ഏതെങ്കിലും രാഷ്ട്രീയ പാർട്ടികളുടെ ഭാഗമായി നിൽക്കുന്നതിനോ പുതിയ പാർട്ടി ഉണ്ടാക്കുന്നതിനേ സംബന്ധിച്ചോ അദ്ദേഹം സൂചനകൾ നൽകിയിട്ടില്ല. HAPPY NEW YEAR TO EVERYONE..a new beginning .. more responsibility.. with UR support I will be contesting in the coming parliament elections as an INDEPENDENT CANDIDATE. Details of the constituency soon. Ab ki baar Janatha ki SARKAR #citizensvoice #justasking in parliament too.. — Prakash Raj (@prakashraaj) December 31, 2018 Content Highlights: 2019 loksabha electionActor Prakash Raj will Contest as Independent


from mathrubhumi.latestnews.rssfeed http://bit.ly/2VjZiPX
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages