ഒമാനി ബാലന്റെ തലച്ചോറിലെ വെടിയുണ്ട കൊച്ചിയില്‍ ശസ്ത്രക്രിയയിലൂടെ നീക്കി - e NEWS

e NEWS

LATEST NEWS

Breaking

Home Top Ad

Ads Here

Tuesday, January 1, 2019

ഒമാനി ബാലന്റെ തലച്ചോറിലെ വെടിയുണ്ട കൊച്ചിയില്‍ ശസ്ത്രക്രിയയിലൂടെ നീക്കി

നെട്ടൂർ: നിറയൊഴിച്ചപ്പോൾ ഉന്നംതെറ്റി പതിനേഴുകാരനായ ഒമാനി ബാലന്റെ തലച്ചോറിൽ തറച്ച വെടിയുണ്ട കൊച്ചി വി.പി.എസ്. ലേക്ഷോർ ആശുപത്രിയിൽ ശസ്ത്രക്രിയയിലൂടെ നീക്കം ചെയ്തു. നവംബർ 20-നാണ് അബ്ദുൾ ഖാദർ മുഹമ്മദ് ഹമീദ് അൽ അലാവിക്ക് അപകടമുണ്ടായത്. അബ്ദുൾ ഖാദർ നടത്തുന്ന ചിക്കൻ ഫാമിലെ കോഴികളെ ആക്രമിക്കാനെത്തിയ പൂച്ചയെ വെടിവെച്ചതാണ് അബദ്ധത്തിൽ അബ്ദുൾ ഖാദറിന്റെ ഇടതു താടിയിലേറ്റത്. വെടിയുണ്ടയുടെ ഒരു ഭാഗം അവിടെ തങ്ങിയെങ്കിലും മറ്റൊരു ഭാഗം നാക്കിലൂടെയും മൂക്കിലൂടെയും കടന്നുപോയി തലച്ചോറിൽ തറയ്ക്കുകയായിരുന്നു. താടിയെല്ലിലെ വെടിയുണ്ടയുടെ ഭാഗം ഒമാനിലെ ആശുപത്രിയിൽ നീക്കം ചെയ്യാനായെങ്കിലും തലച്ചോറിൽ തറച്ച വെടിയുണ്ട നീക്കം ചെയ്യാൻ ഡിസംബർ 18-ന് വി.പി.എസ്. ലേക്ഷോർ ആശുപത്രിയിൽ എത്തിക്കുകയായിരുന്നു. രണ്ടു ഘട്ടമായി നടത്തിയ ശസ്ത്രക്രിയകളിലൂടെയാണ് വെടിയുണ്ടയുടെ ഭാഗങ്ങൾ പൂർണമായും നീക്കം ചെയ്തതെന്ന് ന്യൂറോസർജറി വിഭാഗം തലവൻ ഡോ. സുധീഷ് കരുണാകരൻ വാർത്താസമ്മേളനത്തിൽ പറഞ്ഞു. എട്ടു മണിക്കൂറായിരുന്നു ശസ്ത്രക്രിയ. നാലു ദിവസം വെന്റിലേറ്ററിലായിരുന്നുവെന്ന് മുറിവ് പൂർണമായും ഭേദപ്പെട്ട് ഒമാനിലേക്ക് പോകാൻ തയ്യാറെടുക്കുന്ന അബ്ദുൾ ഖാദർ മാധ്യമങ്ങളോട് പറഞ്ഞു. ഡോ. സുധീഷ് കരുണാകരനോടൊപ്പം ഡോ. ഇടിക്കുള കെ. മാത്യൂസ്, ഡോ. അരുൺ ഉമ്മൻ, ഡോ. അജയ് കുമാർ, ഡോ. ജേക്കബ് ചാക്കോ, ഡോ. ജോജി ആന്റണി തുടങ്ങിയവരും ചികിത്സകളിൽ പങ്കെടുത്തു. Content Highlights:oman boy,brain, bullet has been surgically removed, kochi vpslakeshore hospital


from mathrubhumi.latestnews.rssfeed http://bit.ly/2F0QKbd
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages