ആസിമിന് ആശ്വാസമേകി രാഹുൽ - e NEWS

e NEWS

LATEST NEWS

Breaking

Home Top Ad

Ads Here

Wednesday, January 30, 2019

ആസിമിന് ആശ്വാസമേകി രാഹുൽ

കൊച്ചി: ആ 'ഉജ്ജ്വലബാല്യ'ത്തിന് രാഹുൽഗാന്ധിയുടെ വക ആശ്വാസ ഉറപ്പ്. പാതിവഴിയിൽ നിലച്ചുപോയ പഠനം തുടരാനാവശ്യമായ നടപടികൾ സ്വീകരിക്കുമെന്ന ഉറപ്പാണ് പന്ത്രണ്ടുവയസ്സുകാരനായ മുഹമ്മദ് ആസിമിന് കിട്ടിയത്. ഇരുകൈകളുമില്ലാത്ത ആസിം കോഴിക്കോട് വെളിമണ്ണ സ്കൂളിലാണ് പഠിച്ചിരുന്നത്. കുട്ടിയുടെ പഠനം മുടങ്ങാതിരിക്കാനായി സ്കൂൾ അപ്പർ പ്രൈമറിയാക്കിക്കൊടുത്തിരുന്നു കഴിഞ്ഞ സർക്കാർ. ആസിം ഏഴാം ക്ലാസ് ജയിച്ചതോടെ ഹൈസ്കൂളാക്കി ഉയർത്തി സഹായിക്കണമെന്ന് ആവശ്യപ്പെട്ടെങ്കിലും നടന്നില്ല. ഈ സാഹചര്യത്തിലാണ് സഹായ അഭ്യർഥനയുമായി കുടുംബം രാഹുലിനു മുന്നിലെത്തിയത്. എം.ഐ. ഷാനവാസിന്റെ വീട് സന്ദർശിക്കാനെത്തിയതായിരുന്നു രാഹുൽ. ആസിമിനെ വാത്സല്യപൂർവം രാഹുൽ കൈകളിലെടുക്കുകയും ചെയ്തു. Content Highlights:Rahul Gandhi Assured Asims Study


from mathrubhumi.latestnews.rssfeed http://bit.ly/2WtwWU3
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages