മുതിര്‍ന്ന നേതാവ് എച്ച് എസ് ഫൂല്‍ക ആം ആദ്മി പാര്‍ട്ടി വിട്ടു - e NEWS

e NEWS

LATEST NEWS

Breaking

Home Top Ad

Ads Here

Friday, January 4, 2019

മുതിര്‍ന്ന നേതാവ് എച്ച് എസ് ഫൂല്‍ക ആം ആദ്മി പാര്‍ട്ടി വിട്ടു

ന്യൂഡൽഹി: മുതിർന്ന നേതാവ് എച്ച്.എസ് ഫൂൽക ആം ആദ്മി പാർട്ടിയിൽ നിന്ന് രാജിവച്ചു. കോൺഗ്രസുമായി എഎപി സഖ്യമുണ്ടാക്കിയേക്കുമെന്ന ഊഹാപോഹങ്ങൾക്കിടയിലാണ് ഫൂൽകയുടെ രാജി. കോൺഗ്രസ് ബാന്ധവത്തെ ശക്തിയായി എതിർക്കുന്ന നേതാവാണ് ഫൂൽക. മുതിർന്ന അഭിഭാഷകൻ കൂടിയായ ഫൂൽകയാണ് സിഖ് വിരുദ്ധ കലാപത്തിന്റെ ഇരകൾക്ക് വേണ്ടി കോടതിയിൽ ഹാജരായിരുന്നത്. പഞ്ചാബ് നിയമസഭാംഗം കൂടിയാണ് ഫൂൽക. ഡൽഹി, ഹരിയാന, പഞ്ചാബ് സംസ്ഥാനങ്ങളിൽ എഎപിയും കോൺഗ്രസുമായി സഖ്യത്തിൽ ലോക്സഭാ തിരഞ്ഞെടുപ്പിൽ മത്സരിച്ചേക്കുമെന്ന സൂചനകൾക്കിടയിലാണ് ഈ രാജി. നേരത്തെ എഎപി ബന്ധത്തെ എതിർക്കുന്ന അജയ് മാക്കനും ഡൽഹി പിസിസി അധ്യക്ഷ സ്ഥാനം രാജിവച്ചിരുന്നു. Content Highlights:H S Phoolka resigns from Aam Aadmi Party


from mathrubhumi.latestnews.rssfeed http://bit.ly/2GQZRO4
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages