തിരുവനന്തപുരം: ശബരിമല കർമസമിതി സംഘടിപ്പിച്ച അയ്യഭക്തസംഗമം സ്ത്രീകളടക്കമുള്ള വിശ്വാസികളുടെ പങ്കാളിത്തവും മാതാ അമൃതാനന്ദമയി ഉൾപ്പെടെയുള്ള ആധ്യാത്മികാചാര്യന്മാരുടെ സാന്നിധ്യവുംകൊണ്ട് ശ്രദ്ധേയമായി. രണ്ടുമണിക്കൂറിലേറെ അനന്തപുരി അക്ഷരാർഥത്തിൽ ശരണമന്ത്ര മുഖരിതമായി. പുത്തരിക്കണ്ടം മൈതാനത്തായിരുന്നു പരിപാടിയെങ്കിലും ഇവിടെ ഉൾക്കൊള്ളാൻ കഴിയാത്തവിധം ഭക്തരെത്തി. അമൃതാനന്ദമയി ആദ്യമായാണ് ഇത്തരമൊരു പരിപാടിക്ക് പങ്കെടുക്കുന്നതെന്ന പ്രത്യേകതയുമുണ്ടായിരുന്നു. കർണാടകം, തമിഴ്നാട്, ആന്ധ്രാപ്രദേശ് എന്നിവിടങ്ങളിൽനിന്നടക്കം അമ്പതിലേറെ ആധ്യാത്മികാചാര്യന്മാർ പങ്കെടുത്തു. എൻ.എസ്.എസിന്റെയും എസ്.എൻ.ഡി.പി.യുടെയും പ്രാദേശിക ഭാരവാഹികളും ഇതര ഹൈന്ദവസംഘടനാ പ്രതിനിധികളുമെത്തി. സന്ന്യാസിസഭകളിൽനിന്നുള്ളവർക്കും സാമുദായിക സംഘടനാ ഭാരവാഹികൾക്കും സംസ്കാരികപ്രവർത്തകർക്കും മാത്രമാണ് വേദിയിൽ ഇടംനൽകിയത്. ബി.ജെ.പി. സംസ്ഥാന അധ്യക്ഷൻ ശ്രീധരൻ പിള്ളയുടെ നേതൃത്വത്തിൽ മുതിർന്ന നേതാക്കളെല്ലാം പരിപാടിക്കെത്തിയെങ്കിലും വേദിയിൽ കയറിയില്ല. സദസ്സിന്റെ മുൻനിരയിൽ പ്രത്യേകമായാണ് ഇവർ ഇരിപ്പുറപ്പിച്ചത്. സർക്കാരിനെതിരായ സമരപ്രഖ്യാപനം തന്നെയായിരുന്നു അയ്യപ്പഭക്തസംഗമം. ക്ഷേത്രാചാരങ്ങളിലും ക്ഷേത്രഭരണത്തിലും സർക്കാർ കടന്നുകയറുന്നുവെന്ന ആരോപണമാണ് അധ്യക്ഷത വഹിച്ച കൊളത്തൂർ അദ്വൈതാശ്രമം മഠാധിപതി സ്വാമി ചിദാനന്ദപുരിയടക്കം ഉയർത്തിയത്. ശ്രീശ്രീ രവിശങ്കർ, ഉഡുപ്പി പേജാവർ മഠാധിപതി സ്വാമി വിശേശ്വരതീർഥ, സ്വാധ്വി ഋതംബര എന്നിവരുടെ വീഡിയോ സന്ദേശങ്ങളും വേദിയിൽ അവതരിപ്പിച്ചു. മാതാ അമൃതാനന്ദമയി സംഗമം ഉദ്ഘാടനം ചെയ്തു. പതിവുരീതിക്കു വ്യത്യസ്തമായി വേദിയിൽനിന്നുകൊണ്ടാണ് അവർ സംസാരിച്ചത്. ക്ഷേത്രാചാരങ്ങൾ നിലനിർത്തേണ്ടതിന്റെ ആവശ്യവും അനിവാര്യതയും മാത്രമാണ് സംസാരിച്ചത്. ആരെയും വിമർശിക്കാൻ മുതിർന്നില്ല. ആമുഖപ്രസംഗം നടത്തിയ ശബരിമല കർമസമിതി വർക്കിങ് ചെയർപേഴ്സൺ കെ.പി. ശശികല, സ്വാഗതം പറഞ്ഞ മുൻ ഡി.ജി.പി. ടി.പി. സെൻകുമാർ എന്നിവർ സർക്കാർ നടപടികളെ വിമർശിച്ചു. മ്യൂസിയം ജങ്ഷനിൽനിന്നു തുടങ്ങിയ നാമജപയാത്രയോടെയായിരുന്നു സംഗമത്തിനു തുടക്കം. അയ്യപ്പചിത്രങ്ങളും പ്ലക്കാർഡുകളുമായി സ്ത്രീകളും കുട്ടികളും ഇതിൽ അണിനിരന്നു. കെ.ജി. ജയന്റെ (ജയവിജയ) അയ്യപ്പകീർത്തനങ്ങളോടെയാണ് സമ്മേളനം തുടങ്ങിയത്. സംവിധായകൻ വിജി തമ്പി ധർമരക്ഷാ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. നൂറിലധികം പേർക്കിരിക്കാവുന്ന വേദിയിൽ ആധ്യാത്മികാചാര്യന്മാരും ഹൈന്ദവസംഘടനാ നേതാക്കളും സാമൂഹിക, സാംസ്കാരിക, കലാരംഗത്തെ പ്രമുഖരും അണിനിരന്നു. കോട്ടയം, പത്തനംതിട്ട, ആലപ്പുഴ, കൊല്ലം, തിരുവനന്തപുരം ജില്ലകളിൽനിന്നുള്ളവരാണ് പരിപാടിയിൽ പങ്കെടുത്തത്. Content Highlights:Ayyappa bhaktha Sangamam Thiruvananthapuram
from mathrubhumi.latestnews.rssfeed http://bit.ly/2Dnuiry
via IFTTT
Monday, January 21, 2019
സർക്കാരിനു വിമർശനവും താക്കീതുമായി അയ്യപ്പഭക്തസംഗമം
Tags
# MATHRUBHUMI
# mathrubhumi.latestnews.rssfeed
Share This
About e NEWS
mathrubhumi.latestnews.rssfeed
Labels:photos
MATHRUBHUMI,
mathrubhumi.latestnews.rssfeed
Subscribe to:
Post Comments (Atom)
Post Bottom Ad
Responsive Ads Here
Author Details
Templatesyard is a blogger resources site is a provider of high quality blogger template with premium looking layout and robust design. The main mission of templatesyard is to provide the best quality blogger templates which are professionally designed and perfectlly seo optimized to deliver best result for your blog.
No comments:
Post a Comment