കന്യകയായ പെണ്‍കുട്ടി, സീല്‍ പൊട്ടിക്കാത്ത കുപ്പിപോലെ, വിവാദമായി പ്രൊഫസ്സറുടെ എഫ്ബി പോസ്റ്റ് - e NEWS

e NEWS

LATEST NEWS

Breaking

Home Top Ad

Ads Here

Monday, January 14, 2019

കന്യകയായ പെണ്‍കുട്ടി, സീല്‍ പൊട്ടിക്കാത്ത കുപ്പിപോലെ, വിവാദമായി പ്രൊഫസ്സറുടെ എഫ്ബി പോസ്റ്റ്

കൊൽക്കത്ത: കന്യകയായ വധു സീലടിച്ച കുപ്പിപോലെയാണെന്ന് പറഞ്ഞ ജാദവ്പുർ സർവ്വകലാശാല പ്രൊഫസ്സർ കനക് സർക്കറുടെ ഫെയ്സ്ബുക്ക് പോസ്റ്റ് വിവാദമാകുന്നു.സീൽ പൊട്ടിയ ശീതളപാനീയം ആരെങ്കിലും വാങ്ങിക്കുമോ എന്നും കന്യകയല്ലാത്ത സ്ത്രീയെ വിവാഹം കഴിക്കുന്ന ചെറുക്കൻ വിഡ്ഢിയാണെന്നും അദ്ദേഹം തന്റെ ഫെയ്സ്ബുക്ക് പോസ്റ്റിൽ കുറിച്ചു.സ്ത്രീ വിരുദ്ധമായ അശ്ലീലപരാമർശംവിവാദമായതോടെ ഫെയ്സ്ബുക്ക് പോസ്റ്റ് അദ്ദേഹം പിൻവലിച്ചു. ജാദവ്പുർ സർവ്വകലാശാലയിൽ ഇന്റർനാഷണൽ റിലേഷൻസ് പഠിപ്പിക്കുന്ന അധ്യാപകനാണ് കനക് സർക്കാർ. മനുഷ്യാവകാശ പ്രശ്നങ്ങൾ, തീവ്രവാദം, ഭരണഘടന, പൊളിറ്റിക്കൽ സോഷ്യോളജി എന്നിവയാണ് ഇദ്ദേഹത്തിന്റെ പഠന മേഖല പ്രധാനമായും. എന്തു കൊണ്ട് കന്യകയായ വധുവായിക്കൂട എന്ന തലക്കെട്ടിൽ ഇട്ട ഫെയ്സ്ബുക്ക് പോസ്റ്റാണ് വിവാദമായത്. "ആൺകുട്ടികൾ വിഡ്ഢികളായി മാറുകയാണ്. അവരൊരിക്കലും കന്യകയായ ഭാര്യമാരെ കുറിച്ച് ബോധവാൻമാരല്ല. കന്യകയായ പെൺകുട്ടി സീൽചെയ്ത പാക്കറ്റ് പോലെയോ, കുപ്പി പോലെയോ ആണ്. ശീതളപാനീയമോ, ബിസ്ക്കറ്റോ,കുപ്പിയോ സീൽ പൊട്ടിയതാണെങ്കിൽആരെങ്കിലും വാങ്ങുമോ", സ്ത്രീകളെ ഉത്പന്നങ്ങളോട് ഉപമിച്ച്ഫെയ്സ്ബുക്കിൽ അദ്ദേഹം ചോദിക്കുന്നു "ഒരു പെൺകുട്ടി ജൻമനാ സീൽ ചെയ്യപ്പെട്ടാണ് ഭൂമിയിലെത്തുന്നത്.കന്യകയായ സ്ത്രീയെന്ന് പറഞ്ഞാൽ അതിൽ മൂല്യങ്ങളും ലൈംഗിക ശുചിത്വവും സംസ്കാരവും എല്ലാം ചേർന്നിരിക്കുമെന്നും" അദ്ദേഹം കുറിച്ചു സ്ത്രീവിരുദ്ധമായ അശ്ലീല കമന്റാണ് അദ്ദേഹം നടത്തിയതെന്ന്നിരവധി പേർ പ്രതികരിച്ചു. എന്നാൽസമൂഹമാധ്യമത്തിൽ തങ്ങളുടെ അഭിപ്രായം പ്രകടിപ്പിക്കാനുള്ള അവകാശം സുപ്രീം കോടതി നൽകിയിട്ടുണ്ടെന്ന പറഞ്ഞ് തന്റെ പരാമർശത്തെ സർക്കർ ന്യായീകരിച്ചു."തസ്ലീമ നസ്രിൻ ഒരു പ്രത്യേക മതത്തിനെതിരേ സംസാരിച്ചാൽ അപ്പോൾ അത് ആവിഷ്കാര സ്വാതന്ത്ര്യം, ഞാൻ ആരെയും വ്യക്തിഹത്യ നടത്തിയിട്ടില്ല. ഞാൻ സാമൂഹ്യക്ഷേമത്തിന് വേണ്ടി പ്രവർത്തിക്കുന്ന ആളാണെന്നുംതന്റെ ഫെയ്സ്ബുക്ക് പോസ്റ്റിനെ കനക് സർക്കാർ ന്യായീകരിച്ചു. എന്നാൽ ജാദവ്പുർ സർവ്വകലാശാല അധ്യാപകർ അദ്ദേഹത്തിന്റെ പോസ്റ്റിനോടുള്ള വിയോജിപ്പ് രേഖപ്പെടുത്തി. ഇത്തരത്തിലുള്ള മനോഭാവം ഒരിക്കലും അംഗീകരിക്കാൻ കഴിയില്ലെന്ന് അവർ അറിയിച്ചു. content highlights:Virgin girl is like sealed bottle, Jadavpur University proffessor


from mathrubhumi.latestnews.rssfeed http://bit.ly/2CjE4ch
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages