യുപിയിലും ബിഹാറിലും ബിജെപി തുടച്ചുനീക്കപ്പെടുമെന്ന് തേജസ്വി യാദവ് - e NEWS

e NEWS

LATEST NEWS

Breaking

Home Top Ad

Ads Here

Monday, January 14, 2019

യുപിയിലും ബിഹാറിലും ബിജെപി തുടച്ചുനീക്കപ്പെടുമെന്ന് തേജസ്വി യാദവ്

ലഖ്നൗ: യുപിയിലും ബിഹാറിലും ലോക്സഭാ തിരഞ്ഞെടുപ്പിൽ ബിജെപി തുടച്ചുനീക്കപ്പെടുമെന്ന് ആർജെഡി നേതാവ് തേജസ്വി യാദവ്. ബിഎസ്പി-എസ്പി സഖ്യപ്രഖ്യാപനത്തിന് പിന്നാലെ മായാവതിയുമായി കൂടിക്കാഴ്ച നടത്തിയ ശേഷമായിരുന്നു തേജസ്വിയുടെ പ്രതികരണം. അംബേദ്കറുടെ ഭരണഘടന പൊളിച്ചെഴുതി നാഗ്പുർ നിയമം നടപ്പാക്കാനുള്ള നീക്കമാണ് നടക്കുന്നതെന്നും തേജസ്വി പറഞ്ഞു. മായാവതിയുടേയും അഖിലേഷിന്റെയും തീരുമാനം ജനം സ്വീകരിച്ചു കഴിഞ്ഞു. യുപിയിൽ ഒരു സീറ്റിൽ പോലും ബിജെപി ജയിക്കാൻ പോകുന്നില്ല. മഹാസഖ്യം എല്ലാ സീറ്റിലും ജയിക്കും-തേജസ്വി പറഞ്ഞു. ബിജെപിയെ പരാജയപ്പെടുത്താൻ ബിഹാർ മാതൃകയിൽ പ്രാദേശിക പാർട്ടികളുടെ സഖ്യം വേണമെന്ന് തന്റെ പിതാവ് ലാലുപ്രസാദ് യാദവ് എപ്പോഴും പറയാറുണ്ടായിരുന്നു തേജസ്വി അഭിപ്രായപ്പെട്ടു. ബിഹാർ നിയമസഭാ തിരഞ്ഞെടുപ്പിൽ ആർജെഡിയും ജെഡിയുവും കൈകോർത്തപ്പോൾ ബിജെപിയെ പരാജയപ്പെടുത്താൻ കഴിഞ്ഞുവെന്നും അദ്ദേഹം പറഞ്ഞു. Extended warm Birthday greetings in advance to the person who deserves honor because of everything she has achieved in life. Elders teaches us a ton when we grow up under their guidance. I wish many more years ahead, happiness & success to Honourable Mayawati Ji. Happy Birthday! pic.twitter.com/yNI4afTvF0 — Tejashwi Yadav (@yadavtejashwi) January 14, 2019 Content Highlights: Whitewash,Tejashwi Yadav Predicts,Mayawati, Akhilesh Yadav


from mathrubhumi.latestnews.rssfeed http://bit.ly/2Rr7wrs
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages