മകരവിളക്കിന് മണിക്കൂറുകള്‍ മാത്രം; ഭക്തിലഹരിയില്‍ സന്നിധാനം - e NEWS

e NEWS

LATEST NEWS

Breaking

Home Top Ad

Ads Here

Monday, January 14, 2019

മകരവിളക്കിന് മണിക്കൂറുകള്‍ മാത്രം; ഭക്തിലഹരിയില്‍ സന്നിധാനം

ശബരിമല: പൊന്നമ്പലമേട്ടിൽ മകരവിളക്ക് തെളിയാൻ മണിക്കൂറുകൾ മാത്രം ശേഷിക്കെ, ശബരീശ സന്നിധി സ്വാമിമാരെ കൊണ്ട് നിറഞ്ഞു. കാടകങ്ങളിൽ പോലും പർണശാലകളാണ്. മകരവിളക്ക് കാണാനാകുന്ന സ്ഥലങ്ങളിലെല്ലാം ഭക്തന്മാർ തമ്പിടിച്ചു. മരങ്ങളുടെ തടസ്സങ്ങളൊന്നുമില്ലാതെ മകരജ്യോതി കാണാൻ കഴിയുന്ന പാണ്ടിത്താവളത്ത് നിറയെ പർണ്ണശാലകളാണ്. ഭജന, കർപ്പൂരാഴി, ഇരുമുടിയ്ക്ക് ലക്ഷാർച്ചന, കൊട്ടും പാട്ടുമായുള്ള പ്രദക്ഷിണം.... അയ്യനിൽ അലിഞ്ഞ് കാത്തിരിക്കുകയാണ് സ്വാമിമാർ. അയ്യായിരത്തോളം പോലീസുകാരെയും കേന്ദ്ര സേനയെയുമാണ് ശബരിമലയിൽ വിന്യസിച്ചിരിക്കുന്നത്. ഒരു ഐജിയുടേയും രണ്ട് എസ്.പിയുടെയും നേതൃത്വത്തിലാണ് സുരക്ഷ ഒരുക്കിയിരിക്കുന്നത്. വിവിധ കേന്ദ്ര സേനകളും സന്നിധാനത്ത് എത്തിയിട്ടുണ്ട്. നേരത്തെ പ്രതിഷേധങ്ങളും സമരങ്ങളും നിറഞ്ഞുനിന്ന സന്നിധാനത്ത് ഇപ്പോൾ പൂർണമായും ഭക്തി സാന്ദ്രമായ അന്തരീക്ഷമാണ്. മകരസംക്രമസമയമായ തിങ്കളാഴ്ച രാത്രി 7.52-ന് സംക്രമപൂജയും അഭിഷേകവും നടക്കും. സംക്രമാഭിഷേകത്തിനുള്ള നെയ്യ് കവടിയാർ കൊട്ടാരത്തിൽനിന്ന് ഞായറാഴ്ച വൈകീട്ട് സന്നിധാനത്ത് എത്തിച്ചു. പന്തളത്തുനിന്ന് പുറപ്പെട്ട തിരുവാഭരണ ഘോഷയാത്രയെ തിങ്കളാഴ്ച വൈകീട്ട് പതിനെട്ടാംപടിക്ക് മുകളിൽ ദേവസ്വംമന്ത്രി കടകംപള്ളി സുരേന്ദ്രന്റെയും ദേവസ്വം ബോർഡ് പ്രസിഡന്റ് എ. പദ്മകുമാറിന്റെയും നേതൃത്വത്തിൽ സ്വീകരിക്കും. തന്ത്രി കണ്ഠര് രാജീവരും മേൽശാന്തി വാസുദേവൻനമ്പൂതിരിയും ചേർന്ന് തിരുവാഭരണപേടകം ഏറ്റുവാങ്ങും. മകരവിളക്ക് ഉത്സവത്തിന് മുന്നോടിയായി ഞായറാഴ്ച ക്ഷേത്രത്തിനുള്ളിൽ ബിംബശുദ്ധിക്രിയകൾ നടന്നു. കഴിഞ്ഞ ദിവസങ്ങളിൽ ശബരി മലയിൽ ഭക്തജനത്തിരക്ക് കുറവായിരുന്നു. എന്നാൽ ഞായറാഴ്ച മുതൻ തിരക്ക് കൂടി വന്നു. സന്നിധാനത്ത് എത്തിയ സ്വാമിമാർ ഭൂരിപക്ഷം പേരും മലയിറങ്ങാതെ ജ്യോതി ദർശനത്തിനായി കാത്തിരിക്കുകയാണ്. content highlights:makaravilakku, Sabarimala,tight security


from mathrubhumi.latestnews.rssfeed http://bit.ly/2RFaAj1
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages