കൃഷ്ണഗിരി: കിരീടം നിലനിർത്താൻ വിദർഭ, ഒന്നും നഷ്ടപ്പെടാനില്ലാതെ കേരളം. രഞ്ജി ട്രോഫി ക്രിക്കറ്റിലെ അവസാന അങ്കത്തിന് അവസരംതേടി ടീമുകൾ അണിനിരക്കുമ്പോൾ കൃഷ്ണഗിരി സ്റ്റേഡിയത്തിൽ തീപ്പാറുമെന്നുറപ്പ്. കേരളം-വിദർഭ സെമിഫൈനൽ മത്സരം വ്യാഴാഴ്ച രാവിലെ 9.30-ന് തുടങ്ങും. ചൊവ്വാഴ്ച വൈകീട്ട് വിദർഭ ടീം വയനാട്ടിലെത്തിയിരുന്നു. പോകുംവഴി കൃഷ്ണഗിരി സന്ദർശിച്ചു. ബുധനാഴ്ച രാവിലെ ഒമ്പതുമണിയോടെ പരിശീലനത്തിനെത്തി. വസീം ജാഫറും ഉമേഷ് യാദവുമടക്കമുള്ളവർ ഏറെനേരം നെറ്റ്സിൽ ചെലവഴിച്ചു. പേസ് ബൗളർമാരാണ് കൂടുതൽ വിയർപ്പൊഴുക്കിയത്. 11 മണിക്കുശേഷം കേരള താരങ്ങൾ പരിശീലനത്തിനെത്തി. പരിക്കേറ്റ സഞ്ജു സാംസൺ ടീമിനൊപ്പമുണ്ടെങ്കിലും കളിക്കില്ല. ടൂർണമെന്റിൽ ഇതുവരെയുള്ള പ്രകടനത്തിൽ കേരളത്തേക്കാൾ അല്പം മുന്നിലാണ് നിലവിലെ ചാമ്പ്യൻമാരായ വിദർഭ. എലൈറ്റ് ഗ്രൂപ്പ് എ-യിൽനിന്ന് ആദ്യപാദത്തിലെ എട്ടു കളികളിൽ മൂന്നു വിജയവും അഞ്ചു സമനിലയും നേടിയാണ് അവർ വരുന്നത്. ഛത്തീസ്ഗഢ്, റെയിൽവേസ്, മുംബൈ ടീമുകളോടാണ് വിജയം. മഹാരാഷ്ട്ര, കർണാടക, ബറോഡ, ഗുജറാത്ത്, സൗരാഷ്ട്ര എന്നിവരുമായി സമനിലപാലിച്ചു. ക്വാർട്ടർ ഫൈനലിൽ ഉത്തരാഖണ്ഡിനെ ഇന്നിങ്സിനും 115 റൺസിനും തകർത്ത വിദർഭ ടൂർണമെന്റിൽ ഇതുവരെ തോൽവിയറിയാത്ത ടീമുകളിലൊന്നാണ്. സീസണിൽ 969 റൺസടിച്ച വസീം ജാഫർ, കഴിഞ്ഞ സീസണിൽ റൺവേട്ടയിൽ രണ്ടാമതെത്തിയ ഫായിസ് ഫസൽ, മൂന്നാമതുള്ള സഞ്ജയ് രാമസ്വാമി എന്നിവരടങ്ങിയ വിദർഭ ബാറ്റിങ് നിര അതിശക്തമാണ്. ഉമേഷ് യാദവും രജ്നീഷ് ഖുർബാനിയും പോയന്റ് പട്ടികയിൽ താഴെയാണെങ്കിലും പേസിനനുകൂലമായ പിച്ചിൽ ബാറ്റ്സ്മാൻമാരെ വിറപ്പിക്കും. പകരംവീട്ടാനെത്തുന്ന കേരളം ഈ കണക്കുകൾകണ്ട് ഭയക്കില്ലെന്നാണ് കഴിഞ്ഞ ക്വാർട്ടർ ഫൈനൽ തെളിയിച്ചത്. പാർഥിവ് പട്ടേലടക്കമുള്ള സീനിയർ താരങ്ങളെ കേരളത്തിന്റെ പേസർമാർ എറിഞ്ഞിട്ടത് ചെറിയകാര്യമല്ല. ഗുജറാത്തിനെതിരേ മികച്ച ബാറ്റിങ് കാഴ്ചവെക്കാനും കേരളത്തിനായി. സഞ്ജു സാംസന്റെ പരിക്കാണ് കേരളത്തിന് നിർണായക മത്സരത്തിൽ വേദനകൂട്ടിയത്. പേസ് ബൗളർമാരുടെ പറുദീസയായിമാറിയ കൃഷ്ണഗിരിയിലെ പിച്ചിന് ഇക്കുറി മാറ്റമുണ്ടാകുമെന്നാണ് കരുതുന്നത്. കഴിഞ്ഞ സീസണിൽ വിക്കറ്റ് വേട്ടക്കാരിൽ ഒന്നാമനായ ജലജ് സക്സേന ഫോം കണ്ടെത്തിയാൽ കാര്യങ്ങൾ എളുപ്പമാകും. Content Highlights: ranji trophy semi final kerala look to continue dream run against defending champs vidarbha
from mathrubhumi.latestnews.rssfeed http://bit.ly/2RaenjT
via
IFTTT
No comments:
Post a Comment