കോഴിക്കോട്: ജനുവരി രണ്ടാം തീയതി ശബരിമല യുവതീ പ്രവേശനവുമായി ബന്ധപ്പെട്ട് ശബരിമല കർമ സമിതി നടത്തിയ ഹർത്താലിൽ കോഴിക്കോടുണ്ടായ സംഘർഷത്തിൽ സ്വീകരിച്ച നടപടിക്രമങ്ങളെ ചൊല്ലി സിറ്റി പോലീസ് കമ്മീഷണർക്കെതിരേ സേനയ്ക്കുള്ളിൽ പടയൊരുക്കം. വലിയ അക്രമം ഉണ്ടാവും എന്നറിഞ്ഞിട്ടും സിറ്റി പോലീസ് കമ്മീഷണർ കാളിരാജ് മഹേഷ്കുമാർ പോലീസ് വിന്യാസത്തിലടക്കം വേണ്ടത്ര ജാഗ്രത കാണിച്ചില്ല എന്ന തരത്തിലുള്ള ആരോപണമാണ് വരുന്നത്. ആസുത്രണങ്ങൾ വൻ പരാജയമായിരുന്നുവെന്നും ഉത്തരേന്ത്യയിലേത് പോലുള്ള അക്രമത്തിന് ഹർത്താൽ അനുകൂലികൾക്ക് വഴിയൊരുക്കിയത് കമ്മീഷണറുടെ നടപടിയായിരുന്നുവെന്നുമാണ് സേനാംഗങ്ങൾ ചൂണ്ടിക്കാട്ടുന്നത്. എണ്ണത്തിൽ വളരെ കുറഞ്ഞ ഒരു സംഘത്തിന് തോന്നുന്നിടത്തെല്ലാം പ്രകടനം നടത്താനും അക്രമം കാണിക്കാനും സാധിക്കുന്ന വിധത്തിൽ അത്ര ദുർബലമായിരുന്നു സിറ്റി പോലീസ് കമ്മീഷർ ഒരുക്കിയ ബന്തവസ്സെന്നാണ് മുതിർന്ന പോലീസ് ഉദ്യോഗസ്ഥരുടെയടക്കം ആരോപണം. നടപടുണ്ടാകുമെന്നറിഞ്ഞിട്ടും പറയേണ്ടത് പറയുമെന്ന് ചൂണ്ടിക്കാട്ടി പോലീസ് ഉദ്യോഗസ്ഥർ സമൂഹ മാധ്യമങ്ങളിലടക്കം രൂക്ഷ വിമർശനവുമായി രംഗത്ത് വന്നു കഴിഞ്ഞു. അതേസമയം കമ്മീഷണറുടെ സുരക്ഷ ഒരുക്കുന്നതിലെ വീഴ്ച രഹസ്യാന്വേഷണ വിഭാഗത്തിന് വ്യക്തമായിട്ടും റിപ്പോർട്ട് സമർപ്പിച്ചിട്ടില്ല. സ്പെഷൽബ്രാഞ്ച് വിഭാഗം കമ്മീഷണറുടെ കീഴിലായതാണ് കാരണമെന്നാണറിയുന്നത്. ഇതുസംബന്ധിച്ച് വിശദമായി അന്വേഷിക്കുമെന്നാണ് ഉദ്യോഗസ്ഥർ പറയുന്നതെങ്കിലും ആരേയും ചുമതലപ്പെടുത്തിയിട്ടില്ല. പ്രതിഷേധക്കാരേയും വ്യാപാരികൾക്ക് അനുകൂലമായി രംഗത്തെത്തിയവരേയും മിഠായിതെരുവിനുള്ളിലേക്ക് പ്രവേശിപ്പിച്ചത് ഗുരുതര വീഴ്ചയായാണ് മിഠായിതെരുവിൽ ഡ്യൂട്ടിയിലുണ്ടായിരുന്നവരും സിറ്റിയിലെ മുതിർന്ന പോലീസുദ്യോഗസ്ഥരും വിലയിരുത്തുന്നത്. ഇതാണ് മിഠായിതെരുവിൽ മണിക്കൂറോളം അക്രമത്തിന് വഴിയൊരുക്കിയത്. ഹർത്താലിന് മുമ്പേ തന്നെ ഡിജിപി ജില്ലാ പോലീസ് മേധാവിമാർക്ക് മുന്നറിയിപ്പു നൽകിയിരുന്നു. കോഴിക്കോട് സിറ്റിയിൽ ആക്രമണമുണ്ടാവുമെന്നും ജാഗ്രതപാലിക്കണമെന്നും ഇന്റലജിൻസ് റിപ്പോർട്ടുമുണ്ടായിരുന്നു. എന്നാൽ വേണ്ടത്ര ജാഗ്രതപുലർത്താൻ കമ്മീഷണർ തയാറായിരുന്നില്ലെന്നാണ് ആരോപണം. പകരം സാധാരണ ഹർത്താലുകളിൽ സ്വീകരിച്ചു വരുന്ന അതേ നിലപാടും പോലീസ് വിന്യാസവുമാണ് ഈ ഹർത്താലിലും സ്വീകരിച്ചത്. ഹർത്താലിൽ വനിതാ പോലീസുൾപ്പെടെ 16 പേർക്കായിരുന്നു പരിക്കേറ്റത്. രണ്ട് എസ്.ഐ.മാരും 11 സിവിൽ പോലീസ് ഓഫീസർമാരും ഒരു ഗ്രേഡ് എ.എസ്.ഐയും ഒരു സീനിയർ സിവിൽപോലീസ് ഓഫീസറും ഒരു വനിതാ പോലീസുമാണ് ചികിത്സയിലുള്ളത്. ടൗൺ എസ്.ഐ ദേവദാസ്, ഫറോക്ക് എസ്.ഐ അനിൽകുമാർ, നടക്കാവ് സ്റ്റേഷനിലെ സീനിയർ സിവിൽ പോലീസ് ഓഫീസറായ അഷ്റഫ്, എ.ആർ ക്യാമ്പിലെ (ഡി.എച്ച്ക്യു) ഗ്രേഡ് എഎസ്ഐ മനോജ്കുമാർ , സിവിൽ പോലീസ് ഓഫീസർമാരായ ജയേഷ്, കണ്ണൻ, ബിനീഷ്, ചിനാർ, അരുൺ, മുനീർ, മിജീഷ്, ശ്യാംജിത്ത്, സിറ്റി ട്രാഫിക് പോലീസിലെ സിവിൽ പോലീസ് ഓഫീസർമാരായ മനോജ്, ധനീഷ്, കസബ പോലീസിലെ സജേഷ്, വനിതാ സി.പി.ഒ ഷിജില എന്നിവർക്കാണ് പരിക്കേറ്റത്. Content Highlights:Police Officers Criticizes District Police Chief Oversabarimala Karmasamithi Harthal at Kozhikode
from mathrubhumi.latestnews.rssfeed http://bit.ly/2RdGqUg
via
IFTTT
No comments:
Post a Comment