മുംബൈ: മിര റോഡിലെ പ്രിന്റിങ് പ്രസ് ഉടമ ഗണേഷ് കോൽഹാത്ക്കറിന്റെ തിരോധാനം കൊലപാതകമെന്ന് തെളിഞ്ഞു. സംഭവത്തിൽ ഗണേഷിന്റെ സുഹൃത്ത് പിന്റു കിസാൻ ശർമ്മയെ പോലീസ് അറസ്റ്റ് ചെയ്തു. സുഹൃത്തിനെ തന്റെ വാടക ഫ്ളാറ്റിലേക്ക് വിളിച്ചുവരുത്തിയ ശേഷം പിന്റു കൊലപ്പെടുത്തിയെന്നും പിന്നീട്മൃതദേഹം വെട്ടിനുറുക്കി കഷണങ്ങളാക്കി ക്ലോസറ്റിൽ ഉപേക്ഷിച്ചെന്നും പോലീസ് ഉദ്യോഗസ്ഥർ പറഞ്ഞു. പിന്റുവിൽനിന്നും ഗണേഷ് നേരത്തെ ഒരുലക്ഷം രൂപ കടംവാങ്ങിയിരുന്നു. ഇതിൽ 40000 രൂപ മാത്രമാണ് തിരിച്ചുനൽകിയത്. ബാക്കി പണം ആവശ്യപ്പെട്ട് പിന്റു പലതവണ ഗണേഷിനെ സമീപിച്ചിരുന്നെങ്കിലും ഫലമുണ്ടായില്ല. തുടർന്ന് ജനുവരി 15-ന് ഇരുവരും പിന്റുവിന്റെ ഫ്ളാറ്റിലെത്തുകയും പണത്തെച്ചൊല്ലി തർക്കം ഉടലെടുക്കുകയും ചെയ്തു. ഇതിനിടെ പിന്റു ഗണേഷിനെ പിടിച്ചുതള്ളിയപ്പോൾ ഇയാൾ ചുമരിൽ തലയിടിച്ച് വീഴുകയും മരണംസംഭവിക്കുകയുമായിരുന്നു. ഗണേഷ് മരിച്ചെന്ന് സ്ഥിരീകരിച്ചതോടെ പിന്റു മൃതദേഹങ്ങൾ വെട്ടിനുറുക്കി കഷണങ്ങളാക്കി. പിന്നീട് ഇവയെല്ലാം ഫ്ളാറ്റിലെ ശുചിമുറിയിൽ ക്ലോസറ്റിൽ ഉപേക്ഷിക്കുകയും ചെയ്തു. എന്നാൽ മൃതദേഹാവശിഷ്ടങ്ങൾ ഓടയിൽ കുടുങ്ങികിടന്നതോടെ കൊലപാതകരഹസ്യം പുറത്തറിയുകയായിരുന്നു. ഗണേഷിനെ കണ്ടെത്താനുള്ള അന്വേഷണത്തിനിടെ പോലീസ് സംഘം ഫ്ളാറ്റിലെത്തിയപ്പോൾ അസഹ്യമായ ദുർഗന്ധം ശ്രദ്ധയിൽപ്പെട്ടിരുന്നു. തുടർന്ന് ഫ്ളാറ്റിലും പരിസരത്തും പരിശോധന നടത്തിയപ്പോഴാണ് ഓടയിൽനിന്ന് മൃതദേഹാവശിഷ്ടങ്ങൾ കണ്ടെത്തിയത്. Content Highlights:mans kills his friend and chops body and flushed in toilet
from mathrubhumi.latestnews.rssfeed http://bit.ly/2S1ERbY
via
IFTTT
No comments:
Post a Comment