മുംബൈ: ഓഹരി വിപണിയിൽ കിതപ്പോടെ തുടക്കം. സെൻസെക്സിൽ 2.76 പോയന്റ് നഷ്ടത്തിൽ 36,105.71 എന്ന നിലയിലും നിഫ്റ്റി 2.10 പോയന്റ് താഴ്ന്ന് 10829.40 എന്ന നിലയിലുമാണ് വ്യാപാരം തുടങ്ങിയത്. ബിഎസ്ഇയിൽ രജിസ്റ്റർ ചെയ്ത 1561 കമ്പനികളിൽ 778 കമ്പനികളുടെ ഓഹരികൾ നേട്ടത്തിലും 686 ഓഹരികൾ നഷ്ടത്തിലും 91 ഓഹരികൾ മാറ്റമില്ലാതെയുമാണ് വ്യാപാരം പുരോഗമിക്കുന്നത്. സൺ ഫാർമ, ഐ.ഒ.സി, ഐ.ടി.സി, റിലയിൻസ്, ടിസിഎസ്, മാരുതി സുസുക്കി, എസ്ബിഐ, ഭാരതി എയർടെൽ, സിപ്ല, എച്ച്ഡിഎഫ്സി ബാങ്ക്, ബിപിസിൽ എന്നിവയുടെ ഓഹരികൾ നേട്ടത്തിലാണ്. അതേസമയം, കോൾ ഇന്ത്യ, ടാറ്റ മോട്ടോഴ്സ്, വേദാന്ത, ഇൻഫോസിസ്, വിപ്രോ, ഒഎൻജിസി, ഗെയിൽ, ജെഎസ്ഡബ്ല്യു സ്റ്റീൽ, യെസ് ബാങ്ക്, ബജാജ് ഫിനാൻസ് തുടങ്ങിയവ നഷ്ടത്തിലുമാണ്.
from mathrubhumi.latestnews.rssfeed http://bit.ly/2Dvb17B
via
IFTTT
No comments:
Post a Comment