ഹാരിസണ്‍ തോട്ടങ്ങള്‍ക്ക് നികുതിയീടാക്കാന്‍ അണിയറയില്‍ നീക്കം, റവന്യൂ മന്ത്രി ഇടപെട്ട് പൊളിച്ചു - e NEWS

e NEWS

LATEST NEWS

Breaking

Home Top Ad

Ads Here

Thursday, January 24, 2019

ഹാരിസണ്‍ തോട്ടങ്ങള്‍ക്ക് നികുതിയീടാക്കാന്‍ അണിയറയില്‍ നീക്കം, റവന്യൂ മന്ത്രി ഇടപെട്ട് പൊളിച്ചു

തിരുവനന്തപുരം: ഹാരിസൺ തോട്ടങ്ങൾക്ക് കരം ഈടാക്കാനുള്ള നിർദേശം മന്ത്രിസഭയുടെ പരിഗണനയ്ക്ക് വരില്ല. റവന്യു മന്ത്രിയുടെ ഇടപെടലിനെ തുർന്നാണ് ഇത് മന്ത്രിസഭയുടെ പരിഗണനയ്ക്ക് വരാതിരുന്നത്. രാത്രി വൈകി മന്ത്രിക്കു ലഭിച്ച ഫയൽ പഠിക്കാനായി മാറ്റിവെച്ചു. തിടുക്കപ്പെട്ട് ഹാരിസൺ തോട്ടങ്ങൾക്ക് നിയമസാധുത നൽകാനുള്ള തീരുമാനമെടുക്കേണ്ടെന്ന് മന്ത്രി നിലപാടെടുക്കുകയായിരുന്നു. റവന്യൂ അഡീഷണൽ ചീഫ് സെക്രട്ടറി പി. എച്ച്. കുര്യന്റെ ഇടപെടലിനെ തുടർന്നായിരുന്നു ഹാരിസണിന് അനുകൂലമായ നീക്കം നടന്നത്. ഹാരിസൺ തോട്ടങ്ങൾ ഏറ്റെടുക്കാനുള്ള സർക്കാർ നീക്കം ഹൈക്കോടതി നേരത്തെ തടഞ്ഞിരുന്നു. തുടർന്ന് സർക്കാർ സുപ്രീം കോടതിയിൽ സമർപ്പിച്ച ഹർജി തള്ളുകയും ചെയ്തിരുന്നു. ഈ സാഹചര്യത്തിലാണ് ഹാരിസൺ തോട്ടങ്ങളുടെ കരം ഈടാക്കാനുള്ള നീക്കം നടന്നത്. റവന്യൂ അഡീഷണൽ ചീഫ് സെക്രട്ടറി പി. എച്ച് കുര്യൻ ഈ മാസം വിരമിക്കുകയാണ്. അതിനു മുൻപ് ഇക്കാര്യത്തിൽ തീരുമാനം എടുക്കാനുള്ള ശ്രമത്തിന്റെ ഭാഗമായാണ് നീക്കമുണ്ടായത്. സാധാരണഗതിയിൽ ഇത്തരമൊരു കാര്യം മന്ത്രിസഭയുടെ പരിഗണനയ്ക്കു വരേണ്ടതുണ്ടെങ്കിൽ അത് മുന്നോട്ടുവയ്ക്കേണ്ടത് റവന്യൂ മന്ത്രിയാണ്. എന്നാൽ ഹാരിസൺ എസ്റ്റേറ്റ് സംബന്ധിച്ച വിഷയത്തിൽ റവന്യൂ മന്ത്രി അറിയാതെയാണ് നീക്കങ്ങളെല്ലാം നടന്നതെന്നാണ് സൂചന. ഹാരിസണിൽനിന്ന് കരം സ്വീകരിക്കാനുള്ള നിർദേശം മന്ത്രിസഭാ യോഗത്തിൽ വെക്കാനുള്ള അനുമതി ചീഫ് സെക്രട്ടറിയും റവന്യൂ സെക്രട്ടറിയും മുഖ്യമന്ത്രിയിൽനിന്ന് വാങ്ങുകയായിരുന്നു. തുടർന്നാണ് ബുധനാഴ്ച ഉച്ചയോടെ ഇതുമായി ബന്ധപ്പെട്ട ഫയൽനീക്കം ആരംഭിച്ചത്. രാത്രി വൈകിയാണ് ഈ ഫയൽ റവന്യൂ മന്ത്രിയുടെ മുന്നിലെത്തുന്നത്. നിയമസഭ ചേരുന്ന സാഹചര്യത്തിൽ തിടുക്കപ്പെട്ട് ഹാരിസൺ തോട്ടങ്ങൾക്ക് നിയമസാധുത നൽകാനുള്ള തീരുമാനമെടുക്കേണ്ടെന്ന് റവന്യൂ മന്ത്രി നിലപാടെടുക്കുകയായിരുന്നു. ഹാരിസണിൽനിന്ന് കൈമാറ്റം ചെയ്യപ്പെട്ട പുനലൂരിലെ റിയ എസ്റ്റേറ്റിൽനിന്ന് കരം സ്വീകരിക്കാനും പോക്കുവരവ് ചെയ്തുകൊടുക്കാനും കോടതി ഉത്തരവിട്ടിരുന്നു. ഈ പശ്ചാത്തലത്തിൽ എല്ലാ തോട്ടങ്ങളിൽനിന്നും നികുതി ഈടാക്കാം എന്ന നിലപാടായിരുന്നു റവന്യൂ വകുപ്പ് സെക്രട്ടറി സ്വീകരിച്ചിരുന്നത്. Content Highlights:harrison malayalam land case, E Chandrasekharan, revenue minister of kerala


from mathrubhumi.latestnews.rssfeed http://bit.ly/2RHuGK2
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages