സിവിൽ സർവീസ് ജയിച്ചെന്ന് അവകാശപ്പെട്ട് സ്വീകരണങ്ങൾ ഏറ്റുവാങ്ങിയ യുവാവ് പിടിയിൽ - e NEWS

e NEWS

LATEST NEWS

Breaking

Home Top Ad

Ads Here

Saturday, January 19, 2019

സിവിൽ സർവീസ് ജയിച്ചെന്ന് അവകാശപ്പെട്ട് സ്വീകരണങ്ങൾ ഏറ്റുവാങ്ങിയ യുവാവ് പിടിയിൽ

ചെന്നൈ: സിവിൽസർവീസ് പരീക്ഷയിൽ ഉന്നത വിജയം നേടിയെന്ന് അവകാശപ്പെട്ട് സ്വീകരണങ്ങൾ ഏറ്റുവാങ്ങി വിലസിയ യുവാവ് പിടിയിൽ. തിരുവള്ളൂരിലുള്ള യുവരാജാണ് വ്യാജ അവകാശവാദവുമായി വീട്ടുകാരെയും നാട്ടുകാരെയും കബളിപ്പിച്ചത്. നിർധനനായ ആട്ടിടയന്റെ മകനായ യുവരാജിന്റെ വിജയം നാട്ടുകാർ വലിയ ആഘോഷമാക്കി മാറ്റിയിരുന്നു. സന്തോഷം പ്രകടിപ്പിച്ച് മധുര പോലീസ് കമ്മിഷണർ ഡേവിഡ്സൺ ദേവാശിർവാദത്തെ കാണാനെത്തിയതോടെയാണ് സത്യം വെളിച്ചത്ത് വന്നത്. യുവരാജിന്റെ സിവിൽ സർവീസ് വിജയം ആഘോഷിക്കുന്നതിന് വേണ്ടി തിരുമംഗലത്ത് നടന്ന പാർട്ടിക്കിടെ ചില പോലീസുകാരാണ് മധുര കമ്മിഷണറെ നേരിൽ കാണാൻ നിർദേശിച്ചത്. ഇതുപ്രകാരം യുവരാജ് കഴിഞ്ഞദിവസം കമ്മിഷണറുടെ ഓഫീസിലെത്തി. കുശലാന്വേഷണത്തിനിടെ യുവരാജിന്റെ പെരുമാറ്റത്തിൽ സംശയം തോന്നിയ ഡേവിഡ്സൺ ഇയാളുടെ കൂടുതൽ വിവരങ്ങൾ അന്വേഷിച്ചു. പരീക്ഷയുടെ വിവരങ്ങളും തിരക്കി. 74-ാം റാങ്ക് നേടിയെന്നായിരുന്നു യുവരാജിന്റെ അവകാശവാദം. സംസാരിച്ച് കൊണ്ടിരിക്കെ തന്നെ ലാപ്ടോപ്പിൽ സിവിൽ സർവീസ് വിജയികളുടെ വിവരങ്ങൾ തിരഞ്ഞ കമ്മിഷണർ യുവരാജ് പരീക്ഷയിൽ ജയിച്ചിട്ടില്ലെന്ന് കണ്ടെത്തുകയായിരുന്നു. പിന്നീട് നടത്തിയ ചോദ്യം ചെയ്യലിൽ ഇയാളിത് സമ്മതിച്ചു. വീട്ടുകാരെ കബളിപ്പിക്കുന്നതിന് വേണ്ടി ജയിച്ചുവെന്ന വ്യാജരേഖകളുണ്ടാക്കിയിരുന്നു. ഒരു ഹോട്ടൽ ഉടമയിൽനിന്ന് 80,000 രൂപ തട്ടിച്ചെടുത്തതായും തെളിഞ്ഞു. തുടർന്ന് പോലീസ് യുവരാജിനെ കസ്റ്റഡിയിലെടുത്തു. Content highlights: Fake IAS, Yuvraj


from mathrubhumi.latestnews.rssfeed http://bit.ly/2W63B1A
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages