അര്‍ധരാത്രിയിലെ സിബിഐ അട്ടിമറിക്ക് കോടതിയുടെ തിരുത്ത്, ആലോക്‌ വീണ്ടും തലപ്പത്ത്‌ - e NEWS

e NEWS

LATEST NEWS

Breaking

Home Top Ad

Ads Here

Tuesday, January 8, 2019

അര്‍ധരാത്രിയിലെ സിബിഐ അട്ടിമറിക്ക് കോടതിയുടെ തിരുത്ത്, ആലോക്‌ വീണ്ടും തലപ്പത്ത്‌

രാജ്യത്തെ പരമോന്നത അന്വേഷണ ഏജൻസിയാണ് സെൻട്രൽ ബ്യൂറോ ഓഫ് ഇൻവെസ്റ്റിഗേഷൻ (സിബിഐ). വിശ്വാസ്യതയുടെ അവസാനവാക്കെന്ന് പൊതുജനം കാലാകാലങ്ങളായി വിശ്വസിച്ചുപോന്ന ആ സംവിധാനം അഴിമതിയുടെയും ആരോപണപ്രത്യാരോപണങ്ങളുടെയും പുഴുക്കുത്തുകളേറ്റ് വിവാദമായി വാർത്തകളിലിടം പിടിച്ച നാളുകളാണ് കടന്നുപോയത്. തമ്മിലടിയെ തുടർന്ന് സിബിഐ ഡയറക്ടർ ആലോക് വർമയോടും സിബിഐയിലെ രണ്ടാമനായ രാകേഷ് അസ്താനയോടും കേന്ദ്രനിയമനക്കമീഷൻ (എസിസി) അവധിയിൽ പോകാൻ ഉത്തരവിട്ടതിനെ തുടർന്നുണ്ടായ സംഭവവികാസങ്ങൾ ഇതുവരെ കേട്ടുകേൾവി ഇല്ലാത്തതായിരുന്നു. പക്ഷേ തർക്കവും സർക്കാർ നടപടിയും കോടതി കയറിയപ്പോൾ തിരിച്ചടി കേന്ദ്ര സർക്കാരിനായി. സിബിഐ തലപ്പത്തെ പോരും പിന്നാലെ നിർബന്ധിത അവധിയിൽ പ്രവേശിപ്പിക്കലും അലോക് വർമയെ തെറിപ്പിക്കാനുള്ള നാടകമായിരുന്നെന്ന ആരോപണമാണ് പ്രധാനമായും ഉയർന്നുവന്നത്.. ഒക്ടോബർ 23-ന് അർദ്ധരാത്രി പ്രധാനമന്ത്രി അടിയന്തരമായി അപ്പോയിൻമെന്റ് യോഗം വിളിച്ചുചേർക്കുന്നു, ഉടനടി ആലോക് വർമയെ പുറത്താക്കാനുള്ള തീരുമാനമെടുക്കുന്നു. ജോയിന്റ് ഡയറക്ടർ നാഗേശ്വര റാവുവിന് പകരം ചുമതല നൽകിക്കൊണ്ട് ഉത്തരവിറക്കുന്നു. അതേ രാത്രിയിൽ തന്നെ നാഗേശ്വര റാവു ചുമതലയേൽക്കുന്നു. ഇത്രയൊക്കെ നാടകീയമായി സംഭവവികാസങ്ങൾ അരങ്ങേറാനുള്ള കാരണങ്ങൾ പെട്ടന്നൊരു ദിവസം പൊട്ടിമുളച്ചതൊന്നുമല്ല എന്നതാണ് സത്യം. കേന്ദ്ര സർക്കാരിനെ പ്രതിക്കൂട്ടിലാക്കുന്ന സുപ്രധാനമായ കേസുകളിൽ ആലോക് വർമ അന്വേഷണം ആരംഭിച്ചതാണ് അദ്ദേഹത്തെ പുറത്താക്കിയതിന് പിന്നിലെന്നാണ് പ്രതിപക്ഷ പാർട്ടികളുടെ ആരോപണം. റഫാൽ ഇടപാടിലെ അഴിമതി അന്വേഷിക്കുന്നതിൽ നിന്ന് ആലോക് വർമയെ തടയുന്നതിന്റെ ഭാഗമായാണ് തിടുക്കത്തിലുള്ള നീക്കമെന്നായിരുന്നു കോൺഗ്രസിന്റെ ആരോപണം. ആലോക് വർമയെ അവധിയിൽ പ്രവേശിപ്പിക്കാനുള്ള കേന്ദ്രസർക്കാരിന്റെ തീരുമാനം സുപ്രീംകോടതി റദ്ദാക്കിയിരിക്കുയാണ്. സർക്കാരിന് കനത്ത തിരിച്ചടി നൽകുന്ന കോടതി വിധിയാണെങ്കിലും സുപ്രധാന തീരുമാനങ്ങൾ എടുക്കരുതെന്ന് കോടതി ആലോക് വർമക്ക് നൽകിയ ഉപാധി മോദി സർക്കാരിന് താത്ക്കാലിക ആശ്വാസം നൽകുന്നുണ്ട്. ഈ മാസം 31 ഓടെ ആലോക് വർമ വിരമിക്കുമെന്നതും സർക്കാരിന് ആശ്വാസമാണ്. സി.ബി.ഐ.യിൽ സർക്കാർ നടത്തുന്ന സംശയകരമായ ഇടപെടലുകളുടെ ഉറവിടം 2016-ലാണ്. അന്നത്തെ സി.ബി.ഐ. ഡയറക്ടറായിരുന്ന അനിൽ സിൻഹ 2016 ഡിസംബർ രണ്ടിന് വിരമിക്കാനിരിക്കുന്നതിന് തൊട്ടുമുമ്പ് അന്നത്തെ സ്പെഷ്യൽ ഡയറക്ടറായിരുന്ന ആർ.കെ. ദത്തയെ പെട്ടെന്ന് ആഭ്യന്തരമന്ത്രാലയത്തിലേക്ക് സ്ഥലം മാറ്റിയതുമുതലാണ് ഇതിന്റെ തുടക്കം. സി.ബി.ഐ. യിലെ അഡീഷണൽ ഡയറക്ടറായ അസ്താനയ്ക്ക് 2016 ഡിസംബർ മൂന്നുമുതൽ 2017 ജനുവരി 31-വരെ സി.ബി. ഐ.യുടെ ഇടക്കാല ചുമതല വഹിക്കാനുള്ള അവസരമുണ്ടായത് ഈ നീക്കത്തിലൂടെയാണ്. ടുജി, കൽക്കരി അഴിമതി കേസുകളുടെ അന്വേഷണത്തിന് മേൽനോട്ടം വഹിക്കുകയായിരുന്ന ദത്തയെ കോടതിയുടെ അനുമതിയില്ലാതെ പെട്ടെന്ന് മാറ്റിയതെന്തിനെന്ന് 2016 ഡിസംബറിൽ സുപ്രീംകോടതി കേന്ദ്രസർക്കാരിനോട് ആരാഞ്ഞിരുന്നു. സി.ബി.ഐ.യെ രാഷ്ട്രീയനേട്ടങ്ങൾക്കുള്ള ഉപകരണമാക്കാനുള്ള സർക്കാരിന്റെ പദ്ധതിയാണിതെന്ന് പ്രതിപക്ഷവും ആരോപിച്ചു. സി.ബി. ഐ.യുടെ മേൽനോട്ടച്ചുമതലുള്ള സി.വി.സി. രാഷ്ട്രീയസ്വാധീനത്തിന് വഴങ്ങിയെന്നും അന്വേഷണ ഏജൻസിയുടെ ഉന്നതസ്ഥാനങ്ങളിലേക്ക് നിയമനം നടത്തുന്ന നിയമനടപടികളിൽ കൃത്രിമം കാട്ടുന്നുവെന്നും ദത്ത തന്നെ 2018-ൽ ആരോപിച്ചു. ആലോക് വർമയുടെ വരവ് ഡൽഹി പോലീസ് കമ്മീഷണർ , ജയിൽ ഡിജിപി എന്നീ പദവികൾ വഹിച്ച ശേഷമാണ് സിബിഐയുടെ തലപ്പത്തേക്കുള്ള ആലോക് വർമയുടെ വരവ്. കേന്ദ്രഭരണപ്രദേശങ്ങളടങ്ങുന്ന കേഡറിലൂടെ 22ാം വയസ്സിലാണ് അലോക് വർമ്മ സിവിൽ സർവ്വീസിന്റെ ഭാഗമാകുന്നത്. സിബിഐയിൽ ഏതെങ്കിലും തരത്തിലുള്ള മുൻപരിചയമുണ്ടായിട്ടല്ല ആലോക് വർമ ഡയറക്ടറായത് എന്നതും ശ്രദ്ധേയമാണ്. 2017 പകുതിയോടെയാണ് ആലോക് വർമ സർക്കാരിനുള്ള തലവേദനയാകുന്നത്. ഏതാനും ഐപിഎസ് ഉദ്യോഗസ്ഥരെ സിബിഐയിലേക്ക് നിയമിക്കണമെന്ന് അലോക് വർമ സർക്കാരിനോട് ശുപാർശ ചെയ്തു. സർക്കാർ ആ ശുപാർശ നിരാകരിച്ചു. അതേവർഷം ഒക്ടോബറിൽ രാകേഷ് അസ്താനയെ സിബിഐ സ്പെഷ്യൽ ഡയറക്ടറാക്കാൻ സർക്കാർ തീരുമാനിച്ചതും ആലോക് വർമയെ പ്രകോപിതനാക്കി. തുടർന്നായിരുന്നു ആലോക് വർമയുടെ ആദ്യ അസ്താന വിരുദ്ധ നീക്കം. വഡോദരയിലെ സ്റ്റെർലിങ് ബയോടെക് അഴിമതിക്കേസിൽ അസ്താനയ്ക്ക് ബന്ധമുണ്ടെന്ന് കേന്ദ്ര വിജിലൻസ് കമ്മീഷനെ (സിവിസി) അലോക് വർമ്മ അറിയിച്ചു. ആലോക് വർമ്മയുടെ എതിർപ്പിനെ മറികടന്ന് സിബിഐ തലപ്പത്ത് രണ്ടാമനായി രാകേഷ് അസ്താന എത്തുക തന്നെ ചെയ്തു. ഗുജറാത്ത് കേഡറിൽ നിന്നാണ് 1984 ബാച്ച് ഐപിഎസ് ഉദ്യോഗസ്ഥനായ രാകേഷ് അസ്താന സിബിഐയിലേക്ക് എത്തിയത്. ഗോധ്ര കലാപം, ആർജെഡി നോതാവ് ലാലു പ്രസാദ് യാദവിനെതിരായ കാലിത്തീറ്റകുംഭകോണം തുടങ്ങിയ കേസുകളിലൂടെയാണ് അസ്താന ദേശീയതലത്തിൽ ശ്രദ്ധേയനായത്. ഗോധ്ര കലാപസമയത്ത് വഡോദര ഐജി ആയിരുന്നു അസ്താന. വിജയ് മല്യയുടെ വായ്പാത്തട്ടിപ്പ്, അഗസ്റ്റ വെസ്റ്റ്ലാൻഡ് ഇടപാട് തുടങ്ങിയവയുടെയും അന്വേഷണച്ചുമതല അസ്താനയ്ക്കായിരുന്നു. അസ്താനയ്ക്കെതിരേ അന്വേഷണം ഹവാല ഇടപാടിൽ പിടിയിലായ മാംസ വ്യാപാരി മൊയിൻ ഖുറേഷിയ്ക്കെതിരായ കേസിൽ പേര് പരാമർശിക്കാതിരിക്കാൻ സതീഷ് സന എന്ന ഹൈദരാബാദ് വ്യവസായിയിൽ നിന്ന് അഞ്ചു കോടി രൂപ ആവശ്യപ്പെട്ടെന്നാണ് അസ്താനയ്ക്കെതിരായ ആരോപണം. ഇതിൽ രണ്ട് കോടി രൂപ നല്കിയതായും സന അന്വേഷണോദ്യോഗസ്ഥരോട് പറഞ്ഞു. 10 ഗഡുക്കളായാണ് അസ്താന സനയിൽ നിന്ന് പണം കൈപ്പറ്റിയതെന്നാണ് എഫ്ഐആറിൽ ഉള്ളത്. ഒക്ടോബർ 21നാണ് കേസിൽ അസ്താനയെ പ്രതി ചേർത്തത്. എന്നാൽ, തനിക്കെതിരേ സിബിഐയിലേയും എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിലെയും ചില ഉന്നതർ നടത്തിയ ഗൂഡാലോചനയാണ് സതീഷ് സനയുടെ പരാതിക്ക് പിന്നിലെന്ന് അസ്താന പ്രതികരിച്ചു. എഫ്ഐആറിലെ കാര്യങ്ങൾ വ്യാജമാണെന്നും അസ്താന ആവർത്തിച്ചു. മാത്രമല്ല, മൊയിൻ ഖുറേഷി കേസിൽ പണം വാങ്ങിയത് സിബിഐ മേധാവി അലോക് വർമ്മ തന്നെയാണെന്നും അസ്താന ആരോപിച്ചു. കേസിൽ അന്വേഷണസംഘം ദില്ലിയിലെ സിബിഐ ആസ്ഥാനത്ത് റെയ്ഡ് നടത്തിയിരുന്നു. സ്വന്തം ആസ്ഥാനത്ത് റെയ്ഡ് നടത്തേണ്ട ഗതികേട് വരെ സിബിഐയ്ക്കുണ്ടായി എന്ന് സാരം. അസ്താനയുടെ വലംകൈയായി അറിയപ്പെടുന്ന ഡെപ്യൂട്ടി എസ്പി ദേവേന്ദർകുമാറിനെ അറസ്റ്റ് ചെയ്യുകയും ചെയ്തു. കേസുകളുമായി ബന്ധപ്പെട്ട രേഖകൾ തിരുത്തിയെന്നാരോപിച്ചായിരുന്നു അറസ്റ്റ്. മൊയിൻ ഖുറേഷിയുടെ കേസ് അന്വേഷിക്കുന്ന സംഘത്തിലെ അംഗമായിരുന്നു ദേവേന്ദർ കുമാർ. അസ്താനയ്ക്കെതിരായ കുരുക്കുകൾ മുറിവന്നപ്പോഴാണ് ആലോക് വർമ്മയ്ക്കെതിരെയും പരാതി ഉയർന്നത്. അത് അന്വേഷിക്കാൻ അസ്താനയും തുടങ്ങി. അതോടെ സിബിഐ തലപ്പത്തെ പോര് പരസ്യമായി. അർധരാത്രി ആലോകിനെയും അസ്താനയേയും തെറിപ്പിച്ചായിരുന്നു സർക്കാർ നടപടി. ആ ചടുലനീക്കമാണ് സുപ്രീംകോടതി ഇപ്പോൾ അസാധുവാക്കിയിരിക്കുന്നത്. Content Highlights:CBI-central government-pm modi-Alok Verma-Rakesh Asthana


from mathrubhumi.latestnews.rssfeed http://bit.ly/2CWHAuQ
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages